നാല്‍പത്തിമൂന്നാം വയസ്സില്‍ വീണ്ടുമൊരു കല്ല്യാണത്തിന് വഴിയൊരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കരിഷ്മ കപൂറിന്. കാര്യങ്ങള്‍ വലിയ തടസ്സമില്ലാതെ നീങ്ങുകയാണെങ്കില്‍ കരിഷ്മയും വ്യവസായി സന്ദീപ് തോഷ്ണിവാളും അധികം വൈകാതെ വിവാഹിതരാവുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വിവരം. എന്നാല്‍, ഇതു സംബന്ധിച്ച് ഇരുവരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യൂറോലൈഫ് ഹെല്‍ത്ത് കെയറിന്റെ സി.ഇ.ഒയാണ് സന്ദീപ് തോഷ്ണിവാള്‍. ഭാര്യ ആശ്രിതയുമായി സന്ദീപ് തോഷ്ണിവാള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെയാണ് കരിഷ്മയുമായുള്ള വിവാഹത്തിനുള്ള വഴി തെളിഞ്ഞത്. വസ്തുത്തര്‍ക്കം കാരണം ഏഴ് വര്‍ഷത്തോളം നീണ്ടുപോയ വിവാഹമോചന കേസ് കഴിഞ്ഞ ദിവസം ബാന്ദ്ര കോടതിയിലാണ് തീര്‍പ്പായത്. സന്ദീപിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആശ്രിത വിവാഹമോചന ഹര്‍ജി നല്‍കിയത്.

പതിനാലു വര്‍ഷത്തെ ദാമ്പത്യത്തിനാണ് സന്ദീപും ആശ്രിതയും കോടതിയില്‍ അറുതിവരുത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. വിവാഹമോചന കരാര്‍ അനുസരിച്ച് സന്ദീപ് ഇവര്‍ക്ക് മൂന്ന് കോടി രൂപ വീതവും ആശ്രിതയ്ക്ക് രണ്ട് കോടി രൂപയും നല്‍കണം. കുട്ടികൾ ആശ്രിതയ്ക്കൊപ്പമായിരിക്കും ജീവിക്കുക.

കരിഷ്മ കപൂര്‍ കഴിഞ്ഞ വര്‍ഷമാണ് ഡെല്‍ഹിയിലെ വ്യവസായിയായ സഞ്ജയ് കപൂറില്‍ നിന്ന് വിവാഹമോചനം നേടിയത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍ എന്നിവരുമായെല്ലാം അടുപ്പമുണ്ടായിരുന്ന കരിഷ്മ 2003ലാണ് സിക്‌സ്റ്റ് ഇന്ത്യയുടെ സി.ഇ.ഒയായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചത്.

സഞ്ജയ് കപൂറില്‍ നിന്ന് വിവാഹമോചനം നേടിയശേഷമാണ് കരിഷ്മ സന്ദീപുമായി അടുപ്പത്തിലായത്. പല വേദികളിലും ഇവരെ ഒന്നിച്ച് കാണാറുണ്ടായിരുന്നു. കരിഷ്മയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷച്ചടങ്ങിനും സന്ദീപ് എത്തിയിരുന്നു.
 

Content Highlights: Karishma Kapoor, boyfriend, Sandeep Toshniwal, divorce, Marriage, Celeberity Wedding, Bollywood, Hindi Movie, Actress, Randhir Kapoor, Gossip