jayasurya with rajamouli
സംവിധായകന്‍ രാജമൗലിയ്‌ക്കൊപ്പമുളള സെല്‍ഫി
ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്‌

രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നു എന്നും അതില്‍ മലയാളത്തിന്റെ സ്വന്തം ജയസൂര്യ അഭിനയിക്കുന്നുണ്ടെന്നുമുളള വാര്‍ത്ത പ്രചരിക്കുന്നു. ജയസൂര്യ ഫെയ്‌സ്ബുക്കില്‍ ഇട്ട ഒരു ഫോട്ടോയില്‍ നിന്നാണ് ഇതിന്റെ തുടക്കം.

രാജമൗലിയുമായി നില്‍ക്കുന്ന ചിത്രം ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ അദ്ദേഹം തമാശയ്ക്ക് വേണ്ടി താന്‍ ബാഹുബലി മൂന്നാം ഭാഗത്തില്‍ അഭിനയിക്കുന്നു എന്നു കേട്ടപ്പോള്‍ ഭാര്യയുടെ കണ്ണു നിറഞ്ഞു പോയി എന്നായിരുന്നു പോസ്റ്റ് അതിനു താഴെ ബാഹുബലി മൂന്നാം ഭാഗം ഇല്ല എന്ന് കേട്ടപ്പോള്‍ തന്റെ കണ്ണും നിറഞ്ഞു പോയി എന്നായിരുന്നു ജയസൂര്യയുടെ പോസ്റ്റ്.

പക്ഷെ ജയസൂര്യ ഈ പോസ്റ്റ് ഇട്ടതോടെ സോഷ്യല്‍മീഡിയയില്‍ ഇത് വൈറലായി എന്നാല്‍ താന്‍ ഇട്ട പോസ്റ്റ് മനസ്സിലാകാതെയാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചതെന്ന് ജയസൂര്യ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.