ന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. വിദേശ നടിയായ എല്ലി അവ്രവുമായി അടുപ്പത്തിലായിരുന്ന ഹര്‍ദിക് പ്രണയത്തില്‍ വിശ്വാസ്യത വേണമെന്ന് എല്ലി ആവശ്യപ്പെട്ടതോടെ ആ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഹര്‍ദിക് പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

ഇരുവരും ഒരു പാര്‍ട്ടിയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും പരസ്പരം നമ്പറുകള്‍ കൈമാറിയ ഇരുവരും ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നുമാണ് ഇഷയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ' ഇരുവരും ഇപ്പോള്‍ പ്രണയം രഹസ്യമാക്കി വച്ചിരിക്കുകയാണ്. കാര്യങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് അവര്‍. ഒരുമിച്ചുള്ള ലഞ്ചും ഡിന്നറുമെല്ലാം രഹസ്യമായാണ്. പൊതുജനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരസ്പരം നന്നായി അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരു ഘട്ടത്തിലാണ് ഇരുവരുമിപ്പോള്‍'. ഇഷയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സ്വീഡിഷ് നടിയും മോഡലുമായ എല്ലി അവ്രവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഹര്‍ദിക് അതില്‍ പ്രതികരിച്ചിരുന്നില്ല. ഹര്‍ദികിന്റെ സഹോദരന്റെ വിവാഹത്തില്‍ എല്ലി പങ്കെടുക്കാന്‍ എത്തിയതോടെ ഈ ഗോസിപ്പുകള്‍ ശക്തമാകുകയായിരുന്നു. എന്നാല്‍ തന്നോട് വിശ്വാസ്യത പുലര്‍ത്താന്‍ എല്ലി ആവശ്യപ്പെട്ടതോടെ യാതൊരു കെട്ടുപാടുകളും ഇല്ലാത്ത ബന്ധം മതിയെന്ന് ഹര്‍ദിക് നിലപാടെടുക്കുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നടി ഉര്‍വശി റൗട്ടേലയെയും ഹര്‍ദിക്കിനെയും ബന്ധപെടുത്തിയും ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരും ഒരുമിച്ചു പാര്‍ട്ടികളില്‍ പ്രത്യക്ഷപ്പെട്ടതും ഹര്‍ദിക്കിനൊപ്പമുള്ള ചിത്രം  ഉര്‍വശി പോസ്റ്റ് ചെയ്തതും  ഈ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. 

ബോളിവുഡിലെ പ്രമുഖ നടിമാരുടെ പട്ടികയിലൊന്നുമല്ല സ്ഥാനമെങ്കിലും ഇഷ ഗുപ്ത പ്രശസ്തയായത് ചൂടന്‍ ഫോട്ടോഷൂട്ടുകളിലൂടെയാണ്. സാമൂഹിക മാധ്യമങ്ങളിലുടെ ഇഷ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. പൂര്‍ണ നഗ്‌നയായി ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു ഇഷ. 

content highlights : hardhik pandya dating esha gupta hardik relationships Elli AvrRam  Urvashi Rautela