വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്താരം ഡ്വെയ്ൻ ബ്രാവോയും തെന്നിന്ത്യന്‍ ഗ്ലാമര്‍താരം ശ്രിയ ശരണും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. 

മുംബൈ നഗരത്തിലെ ഒരു ഭക്ഷണശാലയില്‍ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ്താരവും നടിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 

ബോളിവുഡിനോട് ഏറെ താല്‍പര്യമുള്ള ബ്രാവോ നേഹ ശര്‍മ്മയുടെ സ്‌പെഷ്യല്‍ മ്യൂസിക് വീഡിയോ ആല്‍ബമായ 'തും ബിന്‍ 2' ന്റെ ഷൂട്ടിങ്ങിനായാണ് മുംബൈയില്‍ എത്തിയത്. കൂടാതെ  'ഝലക് ദിഖ്‌ലാ ജാ' എന്ന റിയാലിറ്റി ഷോയുടെ രണ്ടു എപ്പിസോഡുകളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബ്രാവോ  തിരികെയെത്തിയിട്ടുണ്ട്.