ബോളിവുഡിലെ ഏറ്റവും ആരാധ്യരായ താരദമ്പതികളാണ് ഐശ്വര്യാ റായ് ബച്ചനും അഭിഷേക് ബച്ചനും. ബോളിവുഡിലെ തന്റെ രണ്ടാം വരവ് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആഘോഷമാക്കുകയാണ് ആഷ്. എന്നാല്‍ അതെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലാണ് ഭര്‍ത്താനും നടനുമായ അഭിഷേകിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തികള്‍.

അവസാനമായി, ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമായ സരബ്ജിത്തിന്റെ പ്രീമിയറിന് എത്തിയപ്പോഴാണ് അഭിഷേക് ഐശ്വര്യയെ പരസ്യമായി അപമാനിച്ചത്. ഇതോടെ ഈ താരജോടിക്കിടയിലും വിള്ളലുകള്‍ വീണതായാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. 

അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം ഐശ്വര്യയുടെ അച്ഛനും അമ്മയും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ കുടുംബത്തോടൊപ്പവും ഐശ്വര്യയോടൊപ്പവും നിന്ന് ഫോട്ടോ എടുക്കാന്‍ അഭിഷേക് ആദ്യം മുതലേ താല്‍പര്യക്കുറവ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. 

ഒടുവില്‍ ഐശ്വര്യയെ ക്യാമറകള്‍ക്കു മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്തി അഭിഷേക് അവരുടെ ഫോട്ടോകള്‍ എടുത്തോളൂ എന്നു പറഞ്ഞ് സദസ്സില്‍ നിന്നും നടന്നു മാറുകയായിരുന്നു. അഭിഷേകിന്റെ മറുപടി കേട്ട ഐശ്വര്യ വേദിയില്‍ തരിച്ചുനിന്നു. 

ഭര്‍ത്താവിന്റെ ഭാവമാറ്റത്തില്‍ പെട്ടെന്ന് ഞെട്ടിയെങ്കിലും ഉടന്‍ തന്നെ ആത്മസംയമനം വീണ്ടെടുത്ത ഐശ്വര്യ എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞ് വേദി വിട്ടു. എന്തായാലും അഭിഷേകിന്റെ ഭാവമാറ്റത്തിന്റെ കാരണം അന്വേഷിച്ചു നടക്കുന്ന പാപ്പരാസികള്‍ ഐശ്വര്യയും അഭിഷേകും വേര്‍പെടലിന്റെ വക്കിലാണെന്നു വരെ കഥകളിറക്കുന്നുണ്ട്.