രുപത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് ഊട്ടിയിലെ ഒരു ലൊക്കേഷൻ. മലയാളത്തിലെ സൂപ്പർസ്റ്റാറും സൂപ്പർ സംവിധായകനും ഒരുമിക്കുന്ന ചിത്രം. ആ ചിത്രത്തിലഭിനയിക്കാൻ ഒരു പുതുമുഖനായികവന്നു. കൂടെ അച്ഛനും അമ്മയും അനുജനും. രാത്രിയായപ്പോൾ പെൺകുട്ടിയുടെ മുറിയിലേക്ക് തുടരെ വിളി. നായകന്റെയും സംവിധായകന്റെയും മുറികളിൽനിന്നാണ്. ഇപ്പോൾ വരണം എന്നാണ് ആവശ്യം. നായിക നിരസിച്ചു. അച്ഛന്റെയും അമ്മയുടെയും അനുജന്റെയും മുന്നിൽനിന്ന് ഇറങ്ങിവരാനാകില്ലെന്ന് തീർത്തുപറഞ്ഞു. പിറ്റേന്ന് നായിക പായ്ക്ക് അപ്പ്...

ഇനി ഈ തലമുറയിലെ ഏറ്റവും ശ്രദ്ധേയയായ നായികമാരിലൊരാളായ പാർവതിയുടെ വാക്കുകൾ കേൾക്കാം:

‘‘എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോൾ ഞാൻ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാൻ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടുപോകുന്ന അവസ്ഥ. നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ട് നമ്മൾ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക. പേരുകൾ തുറന്നുപറഞ്ഞ്  ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ, അങ്ങനെ ചെയ്തവർ ക്രിമിനലുകളാണ്. പക്ഷേ, ഞാൻ ഇരയല്ല. ഞാൻ അതിൽനിന്ന് പുറത്തുകടന്നു. പക്ഷേ, എനിക്കത് പറയാൻ പറ്റും. പീഡനമേൽക്കേണ്ടിവന്നത് സഹപ്രവർത്തകരിൽനിന്നുതന്നെയാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങൾ സർവസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാൻ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങൾ ന്യൂനപക്ഷമല്ല...’’

സ്ത്രീ വെറും ചരക്കു മാത്രമോ

കാലം മാറിയാലും നമ്മുടെ സിനിമ മാറുന്നില്ല. അതിൽ സ്ത്രീ വെറും ‘ചരക്ക്’ മാത്രം. ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഉത്‌പന്നം. സ്‌ക്രീനിൽ കശ്മലന്മാരുടെ െെകയിലകപ്പെടുന്ന നായികയെ ഗുണ്ടകളെ നേരിട്ട്, ഗുണ്ടാത്തലവനെയും കീഴ്‌പ്പെടുത്തി രക്ഷപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ കാവലാളായ നായകൻ. അതുകണ്ട് തിേയറ്റർ നിറയുന്ന ആരവം. പ്രേക്ഷകൻ കോരിത്തരിക്കുന്നു. നായകന്റെ സൂപ്പർതാരതൊപ്പിയിൽ ഒരു തൂവൽ കൂടി. പ്രേക്ഷകൻ കൈയടിക്കുമ്പോൾ താരത്തിന്റെ കൈയും കീശയും നിറയുന്നു.

പക്ഷേ, വെള്ളിത്തിരയ്ക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത്? നായകൻ സ്വന്തം ജീവിതത്തിൽ വില്ലനാകുന്നു. സഹപ്രവർത്തകയായ താരത്തെ മാനഭംഗപ്പെടുത്താൻ ക്വട്ടേഷൻ കൊടുക്കുന്നു. പ്രേക്ഷകർ വിഡ്ഢികളാകുന്നു. ഇതെല്ലാം കണ്ട് അമർഷവും അറപ്പും ഉള്ളിലൊതുക്കി ഒരു പറ്റം സിനിമാപ്രവർത്തകർ. മറ്റുള്ളവർ നായകനൊപ്പം. അതൃപ്തി തുറന്നുപ്രകടിപ്പിച്ചാൽ പിന്നെ ഔട്ട്.

സ്ത്രീക്ക്‌ സിനിമയിലെപ്പോലെ തന്നെ തങ്ങളുടെ കാൽക്കീഴിലാണ് സ്ഥാനം എന്നുകരുതുന്നവരാണ് നമ്മുടെ പല നായകൻമാരും. അവസരങ്ങൾകൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് കെണിയിൽപെടുത്തുന്ന കാസ്റ്റിങ് കൗച്ച് മുതൽ പ്രണയം നടിച്ച് പെൺകുട്ടികളെ കുരുക്കുന്നവർ വരെ ഈ മേഖലയിലുണ്ട്. അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്.

ഡബ്ല്യു.സി.സി.യുടെ "ബോംബുകൾ’

സിനിമയിലെ ആൺകോയ്മയ്ക്കെതിരേ ഡബ്ല്യു.സി.സി. പോരിനിറങ്ങിയിരിക്കുന്നത് വെറുതെയല്ല. മാരകപ്രഹരശേഷിയുള്ള ഒരുപാട് ആയുധങ്ങൾ അവരുടെ പക്കലുണ്ട്. ചില ശബ്ദസന്ദേശങ്ങളാണ് അതിൽ പ്രധാനം. വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിനിമയ്ക്കുള്ളിലെ ചിലർ അയച്ചതാണിത്. പലതും സിനിമയിലേക്ക് പുതുമുഖങ്ങളായി വന്നവർക്കുള്ളതാണ്. താരങ്ങൾ മുതൽ പ്രൊഡക്‌ഷൻ വിഭാഗത്തിലുള്ളവരുടെ വരെ ശബ്ദസന്ദേശങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് ഡബ്ല്യു.സി.സി.യിലെ ഒരംഗം വെളിപ്പെടുത്തിയത്. തങ്ങൾ അപമാനത്തിനിരയായി എന്നു കാട്ടിയുള്ള ചില പെൺകുട്ടികളുടെ പരാതികളും ഡബ്ല്യു.സി.സി.ക്ക് കിട്ടിയിട്ടുണ്ട്. വേണ്ട സമയത്ത് ഇവയെല്ലാം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ഡബ്ല്യു.സി.സി. അമ്മയിലെത്തിച്ചിട്ടുണ്ട്.


ഗണേഷിനെതിരേ അമ്മ നേതൃത്വം

ഗണേഷ്‌കുമാറിനെതിരേ അമ്മ നേതൃത്വത്തിനുള്ളിൽ അമർഷം പുകയുന്നു. ഇടവേളബാബുവിനുള്ള ശബ്ദസന്ദേശം പുറത്തുവിട്ടത് ഗണേഷ് തന്നെയാണ് എന്നാണ് അമ്മ ഭാരവാഹികൾ കരുതുന്നത്. ഇതോടെ അമ്മ നേതൃത്വത്തിൽതന്നെ  വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്.  ശബ്ദസന്ദേശം മുൻകൂട്ടിയുള്ള പദ്ധതിപ്രകാരം തയ്യാറാക്കി ഗണേഷ് ഇടവേള ബാബുവിന് അയയ്ക്കുകയായിരുന്നുവെന്നാണ് അമ്മയുടെ ഉന്നതനേതൃത്വം സംശയിക്കുന്നത്. വിവരമറിയിക്കാനായിരുന്നുവെങ്കിൽ ഫോൺവിളിച്ച് പറഞ്ഞാൽപോരേയെന്നും എന്തിനാണ് ശബ്ദസന്ദേശത്തിന്റെ ആവശ്യകതയെന്നും അവർ ചോദിക്കുന്നു.
 അമ്മയിലേക്ക് തിരിച്ചുവരുന്നില്ലെന്ന ദിലീപിന്റെ പ്രഖ്യാപനത്തോടെ തണുത്തവിഷയം വീണ്ടും ആളിക്കത്തിയത് ഗണേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ്. ഇത്  ഗൂഢലക്ഷ്യത്തോടെ ചെയ്തതാണെന്നും അമ്മയുടെ നേതൃത്വത്തിലുള്ളവർക്ക് സംശയമുണ്ട്. നേരത്തേ അമ്മ എക്സിക്യുട്ടീവിന് ഗണേഷ് അയച്ച കത്തും സമാനരീതിയിൽ പുറത്തുവന്നിരുന്നു.

താരാധിപത്യത്തെ വെല്ലുവിളിച്ച ഭരതനും പത്മരാജനും, ആദ്യ വിലക്കിന്റെ ഇരയായ സുകുമാരനും

പ്രചോദനം അവളുടെ ധൈര്യം

സിനിമാമേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കെതിരേയും തെറ്റുകൾക്കെതിരേയും പോരാടാൻ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണ്. പണ്ടും ഒട്ടേറെ പ്രശ്നങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ, അക്കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പുറത്തുപറയാൻ പാടില്ല എന്ന ഒരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്. സമൂഹവും അത്തരത്തിൽ തന്നെയായിരുന്നു. എന്നാൽ, നിലവിൽ മലയാളസിനിമയിലെ ഒരു യുവനടിക്ക്‌ നേരേയുണ്ടായത് വലിയ ഒരു പ്രശ്നമാണ്. ഒരാൾക്ക് നേരേയും നടക്കാൻ പാടില്ലാത്ത അക്രമമാണത്. എന്നാൽ, അവരത് പുറത്ത് പറയാനും പ്രതികൾക്കെതിരേ പോരാടാനും തയ്യാറായി. ആ ധൈര്യമാണ് അവളുടെ കൂടെ നിൽക്കാൻ ഞങ്ങൾക്ക് പ്രചോദനമായത്.

അന്ന് തിലകന് സംഭവിച്ചത്, ഒപ്പം മറ്റു അഭിനേതാക്കള്‍ക്കും

നമ്മുടെ നാട്ടിൽ പീഡനക്കേസുകൾ അനന്തമായി നീളുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. എന്നാൽ, അതു മാറുക തന്നെ വേണം. ഈ വിഷയത്തിൽ കേസിന്റെ അവസാനം വരെ പോരാടും.  ആ പോരാട്ടത്തിൽ അമ്മയും ഡബ്ല്യു.സി.സി.യും പരസ്പരം തമ്മിലടിക്കുകയല്ല ഇവിടെ. ഞങ്ങൾ ശത്രുക്കളല്ല. ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എന്നാൽ, ചില കാര്യങ്ങൾ അമ്മ എന്ന സംഘടന ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അത്തരം വ്യവസ്ഥകൾ മാറ്റേണ്ടതുണ്ട്. 23 കൊല്ലമായിട്ട് അമ്മയിൽ അംഗത്വമുള്ള ഒരു ആജീവനാന്ത അംഗം എന്ന നിലയ്ക്ക് അവ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഡബ്ല്യു.സി.സി. അല്ല അമ്മയോട് വീണ്ടും ജനറൽ ബോഡി യോഗം കൂടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

'എന്റെ ഒരു സെറ്റില്‍ തിലകന്‍ ചേട്ടനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടിവന്നിട്ടുണ്ട്''

അന്ന് വിനയന്റെ 'ധിക്കാര'ത്തിന് സംഭവിച്ചത്

മറിച്ച് അമ്മയിലെ അംഗങ്ങൾ എന്ന നിലയ്ക്ക് ഞാനും പത്മപ്രിയയും പാർവതിയുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആ യോഗത്തിൽ ഞങ്ങൾ ഞങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കും. അവിടെയാണ് ഞങ്ങൾ കത്തിലെഴുതിയ നാല് ചോദ്യങ്ങൾക്ക് ഉത്തരം
ലഭിക്കേണ്ടത്.
രേവതി (നടി, സംവിധായിക)