അറ്റന്‍ഷന്‍ പ്ലീസ് പറയുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം; വിഷ്ണു ഗോവിന്ദന്‍ അഭിമുഖം


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

Vishnu Govindan

രു കൂട്ടം യുവാക്കള്‍. ലക്ഷ്യം ഒന്നു തന്നെ എന്നാല്‍ അവരുടെ കാഴ്ചപ്പാടും ലക്ഷ്യത്തിലേക്കുള്ള യാത്രയും വേറെ. അവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും സമാനതകളില്ലാത്തത്. സാധാരണ കാഴ്ചയായി തുടങ്ങി അസാധാരണമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ജിതിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത അറ്റന്‍ഷന്‍ പ്ലീസ്. സിനിമയുടെ പ്രമേയം പോലെ തന്നെ ഒരു കൂട്ടം യുവാക്കളുടെ പ്രയത്‌നഫലമാണ് ഈ ചിത്രം. തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള വഴികളില്‍ ആഴത്തില്‍ തറച്ചു കിടക്കുന്ന ജാതി ബോധത്തിന്റെയും വര്‍ണവിവേചനത്തിന്റെയും നേര്‍കാഴ്ചയിലേക്കാണ് ഈ ചിത്രം കുട്ടിക്കൊണ്ടുപോകുന്നത്.

ഹരിയെന്ന കഥാപാത്രമാണ് ചിത്രത്തിന്റെ നട്ടെല്ല്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണയാള്‍. ഹരിയായി മിന്നുന്ന പ്രകടനം കാഴ്ചവച്ച വിഷ്ണു ഗോവിന്ദന്‍ എന്ന നടന്‍ കയ്യടി നേടുകയാണ്. സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച് വിഷ്ണുവിന്റെ കരിയറിലെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതായി മാറിയിക്കുകയാണ് ഹരി. തിയേറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലെത്തിയ അറ്റന്‍ഷന്‍ പ്ലീസ് വലിയ ചര്‍ച്ചയായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മനസ്സുതുറക്കുകയാണ് വിഷ്ണു ഗോവിന്ദന്‍.

അറ്റന്‍ഷന്‍ പ്ലീസിലേക്ക്

സംവിധായകന്‍ തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത്. ജിതിന്‍ തോമസ് സംവിധാനം ചെയ്ത ദേവിക എന്ന ഹ്രസ്വചിത്രം വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഞാനത് നേരത്തേ കാണിട്ടുണ്ട്. എനിക്കത് വലിയ ഇഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ജിതിന്‍ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ആദ്യത്തെ ഡ്രാഫ്റ്റ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി.

ഇയ്യോബിന്റെ പുസ്തകത്തില്‍ തുടക്കം

എന്റെ സ്വദേശം കോട്ടയം മണര്‍കാടാണ്. കുസാറ്റില്‍ എഞ്ചിനീയറിങിന് പഠിക്കുന്ന കാലത്താണ് ഞാന്‍ കാലരംഗത്ത് സജീവമാകുന്നത്. കോളേജില്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി ഫെസ്റ്റുവലുകളില്‍ നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അവിടുത്തെ പഠനത്തിന് ശേഷം സിനിമയില്‍ കുറച്ച് കാലം അസിസ്റ്റന്റായി ജോലി ചെയ്തു. ഇയ്യോബിന്റെ പുസ്തകത്തിലാണ് ഞാന്‍ ആദ്യമായി മുഖം കാണിച്ചത്. ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലം. ഒരു ചെറിയ കഥാപാത്രമായിരുന്നുവെങ്കിലും അതിന്റെ പ്രത്യേകത കാരണം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അഭിനയിക്കുന്നത് ഒരു മെക്‌സികന്‍ അപാരതയിലാണ്. അതിലെ ജോമി എന്ന കഥാപാത്രം അല്‍പ്പം ഹ്യൂമറുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ആ കഥാപാത്രം വര്‍ക്കൗട്ടായി. പിന്നീട് പുണ്യളന്‍ അഗര്‍ബത്തീസ്, ഗൂഢാലോച തുടങ്ങിയ സിനിമകളിലും ഹ്യൂമറാണ് ചെയ്തത്. അതിനുശേഷം എനിക്ക് അവസരം ലഭിച്ചത് ചാലക്കുടിക്കാരന്‍ ചങ്ങാതി, പ്രേമസൂത്രം തുടങ്ങിയ സിനിമകളിലാണ്. അവയിലേത് ഹ്യൂമറായിരുന്നില്ല. പിന്നീടാണ് അറ്റന്‍ഷന്‍ പ്ലീസ് സംഭവിക്കുന്നത്.

അറ്റന്‍ഷന്‍ പ്ലീസിന്റെ രാഷ്ട്രീയം

ഏത് സിനിമയാണൈങ്കിലും ജീവിതമാണെങ്കിലും നമുക്കൊരു രാഷ്ട്രീയമുണ്ടായിരിക്കണം. ന്യൂട്രലായി ഒരിക്കലും നില്‍ക്കാനാകില്ല. രാഷ്ട്രീയം എന്ന് പറയുന്ന രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചു മാത്രം പറയുന്നതാണെന്ന് പലരും ധരിച്ചിട്ടുണ്ട്. എന്നാല്‍ അതുമാത്രമല്ലല്ലോ രാഷ്ട്രീയം. അറ്റന്‍ഷന്‍ പ്ലീസ് സംസാരിക്കുന്നത് ജാതി, വര്‍ണ വിവേചനങ്ങളെക്കുറിച്ച് കൂടിയാണ്. അതായത് ഞങ്ങള്‍ ഇതിനെയെല്ലാം കുറിച്ച് സംസാരിക്കുന്നു, പ്രേക്ഷകന് എവിടെ വേണമെങ്കിലും നില്‍ക്കാം. അവരുടെ കാഴ്ചപ്പാടിലൂടെ വായിച്ചെടുക്കാം. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന പ്രൊപ്പഗണ്ട സിനിമയല്ല ഇത്. ഈ സിനിമയുടെ ക്ലൈമാക്‌സ് പോലും പല ലെയറുകളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമകള്‍ രാഷ്ട്രീയം സംസാരിക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. തമിഴില്‍ മാരി സെല്‍വരാജ്, വെട്രിമാരന്‍, പാ രഞ്ജിത്ത് തുടങ്ങിയവരെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം സംസാരിക്കുന്നു. മലയാളത്തിലും അടുത്ത കാലത്തായി അത്തരം സിനിമകള്‍ വന്നിട്ടുണ്ട്. അതിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന സിനിമയാണ് അറ്റന്‍ഷന്‍ പ്ലീസ്.

ഞാന്‍ വിവേചനങ്ങള്‍ നേരിട്ടിട്ടില്ല, എന്നാല്‍...

ഐ.എഫ്.എഫ്.കെയില്‍ അറ്റന്‍ഷന്‍ പ്ലീസ് പ്രദര്‍ശിപ്പിച്ചതിന് ശേഷം പലരും എന്നോട് വന്നു ചോദിച്ചു. ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന്റേത് പോലെ ഞാന്‍ ജാതിയുടെയോ വര്‍ണത്തിന്റെയോ പേരിലുള്ള വിവേചനം അനുഭവിച്ചിട്ടുണ്ടോ എന്ന്. വ്യക്തിപരമായി ഞാന്‍ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ല. പക്ഷേ എനിക്ക് ചുറ്റുമുള്ളവരില്‍ പലരും അത്തരം വിവേചനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാനതിന് സാക്ഷിയായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ സിനിമയുടെ ഉള്‍ക്കാമ്പ് എനിക്ക് മനസ്സിലാക്കാനായത്. 2019 ല്‍ ചിത്രീകരിച്ച സിനിമയാണിത്. 2022 ല്‍ റിലീസ് ചെയ്യുമ്പോള്‍ അതിന്റെ പ്രമേയം പ്രസക്തമാണ്. ഇനിയൊരു പത്ത് വര്‍ഷം പിന്നിട്ടാലും പ്രസക്തി നഷ്ടപ്പെടില്ല. കാരാണം ജാതി, വര്‍ണ, വര്‍ഗ ചിന്തകള്‍ അന്നും ഈ സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടിട്ടുണ്ടാകില്ല. അത് വളരെ പതിയെ നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്.


Content Highlights: Vishnu Govindan actor Interview, attention please Film, Jithin thomas Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented