പ്രചാരണ പോസ്റ്റുകളെല്ലാം കൃത്യമാണ്, വിവാദമായ കാര്യങ്ങൾ ചെയ്യുന്നയാളാണ് മുകുന്ദനുണ്ണി -വിനീത്


ഷിനില മാത്തോട്ടത്തിൽ

സിനിമകാണാൻവേണ്ടി ആളുകൾ വരുന്നതിനുമുമ്പുതന്നെ സാധാരണക്കാരെപ്പോലെയല്ല, ഇങ്ങനെയുള്ള സ്വഭാവക്കാരനാണ് മുകുന്ദനുണ്ണിയെന്ന് പ്രേക്ഷകർക്ക് ഒരു രൂപം കൊടുക്കണമെന്ന് സംവിധായകനുണ്ടായിരുന്നു. അങ്ങനെ ചെയ്തതാണിത്.

INTERVIEW

വിനീത് ശ്രീനിവാസൻ | ഫോട്ടോ: മാതൃഭൂമി

മുകുന്ദനുണ്ണി വക്കീലിന്റെ വിശേഷങ്ങൾ

വിജയത്തിന്റെ നെറുകയിലെത്താൻ നെട്ടോട്ടമോടുന്ന വക്കീലിന്റെ വേഷത്തിൽ വിനീത് ശ്രീനിവാസനെത്തുന്ന സിനിമയാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്.’ അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ പിറക്കുന്ന ആദ്യസിനിമ ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് ആണ് നിർമിക്കുന്നത്. തൻവി റാമും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷങ്ങളിലെത്തുന്നു. വിമൽ ഗോപാലകൃഷ്ണനും അഭിനവുമാണ് തിരക്കഥ. ഒരുപിടി സർപ്രൈസുകൾ സിനിമയിലുണ്ടെന്ന് വിനീത് പറയുന്നു....മുകുന്ദനുണ്ണി വക്കീൽ സാങ്കല്പിക കഥാപാത്രം മാത്രമാണോ? പ്രത്യേകവ്യക്തികളുമായി സാമ്യപ്പെടുത്താമോ

വ്യക്തികളുമായി നേരിട്ട് സാമ്യപ്പെടുത്താമെന്നു തോന്നുന്നില്ല. കല്പറ്റയിൽനിന്നുള്ള ഒരു സ്ട്രഗ്ളിങ് വക്കീലാണ് മുകുന്ദനുണ്ണി. ഏതുവിധേനയും വിജയത്തിലെത്തണമെന്ന് കരുതുന്ന ഒരാൾ മുന്നോട്ടുള്ളപോക്കിൽ എന്തെല്ലാംചെയ്യും, ചെയ്യേണ്ടിവരും എന്നതൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്. വിജയംമാത്രമാലോചിച്ച് ഒറ്റബുദ്ധിയിൽ മുന്നോട്ടുപോകുന്ന ഒരാളെന്നേ കഥാപാത്രത്തെ അഭിനവ് ആലോചിച്ചിരുന്നുള്ളൂ. തിരഞ്ഞെടുത്ത പ്രൊഫഷൻ അഡ്വക്കേറ്റ് ആയെന്നുമാത്രം. അതേസമയം, സിനിമകാണുമ്പോൾ ആളുകൾ പലരീതിയിൽ റിലേറ്റ് ചെയ്യുമല്ലോ. അങ്ങനെ ആരെങ്കിലുമൊക്കെയായി കഥാപാത്രത്തിന് സാമ്യംതോന്നില്ലെന്ന് തീർത്തുപറയാനുമാവില്ല. ഞാനിതുവരെ ചെയ്യാത്തതരം കഥാപാത്രമാണിത്. ഒപ്പം വളരെ അനുഭവസമ്പത്തുള്ള ഒരു വ്യക്തിയാണ് അഭിനവ്. സംവിധായകനാവാൻവന്ന് എഡിറ്ററായ ഒരു ടെക്നീഷ്യനാണദ്ദേഹം. മലയാളത്തിൽ ഗോദ, ആനന്ദം തുടങ്ങിയ സിനിമകളുടെ എഡിറ്റിങ്ങും തമിഴ് സിനിമകളും ഷോർട്ട് ഫിലിമുകളുമൊക്കെ നേരത്തേ ചെയ്തിട്ടുണ്ട്.

‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എത്തരത്തിലുള്ള സിനിമയാണെന്നുപറയാം

ഇതൊരു ഡാർക്ക് കോമഡി സിനിമയാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ, കൃത്യമായി ഒരു ജോണറിൽ പെടുത്താനാവുമോയെന്നറിയില്ല. പലപല സാഹചര്യങ്ങളിലൂടെ സിനിമ പോവുന്നു. ചിലയിടങ്ങളിൽ ത്രില്ലുണ്ട്. ചിലകാര്യങ്ങൾ ആളുകൾക്ക് ഹ്യൂമറായി തോന്നാം. കുറച്ച് ഹാർഡായും തോന്നാം. ആളുകളുടെ മുന്നോട്ടുള്ളപോക്കിൽ പലകാര്യങ്ങൾ സംഭവിക്കുമല്ലോ. അങ്ങനെ പലതും ഇവിടെയുമുണ്ട്.

പ്രൊമോഷൻ ചെറിയതോതിൽ വിവാദങ്ങളുണ്ടാക്കി. വിവാദമാവുമെന്ന് കരുതിയിരുന്നോ

വിവാദമായ കാര്യങ്ങൾ ചെയ്യുന്നൊരു വ്യക്തിയാണ് മുകുന്ദനുണ്ണിയെന്ന കഥാപാത്രം. അങ്ങനെനോക്കുമ്പോൾ പ്രൊമോഷൻ പോസ്റ്റുകൾ കൃത്യമാണ്. അങ്ങനെയൊക്കെ എഴുതുന്നൊരാളാണ് മുകുന്ദനുണ്ണി. നമ്മളാരും അങ്ങനെയെഴുതില്ലല്ലോ. സിനിമകാണാൻവേണ്ടി ആളുകൾ വരുന്നതിനുമുമ്പുതന്നെ സാധാരണക്കാരെപ്പോലെയല്ല, ഇങ്ങനെയുള്ള സ്വഭാവക്കാരനാണ് മുകുന്ദനുണ്ണിയെന്ന് പ്രേക്ഷകർക്ക് ഒരു രൂപം കൊടുക്കണമെന്ന് സംവിധായകനുണ്ടായിരുന്നു. അങ്ങനെ ചെയ്തതാണിത്.

സുരാജ് വെഞ്ഞാറമ്മൂട് അടക്കമുള്ളവർക്കൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ

വയനാട്ടിലായിരുന്നു ഷൂട്ടിങ്. രണ്ടോ മൂന്നോ ദിവസം കോഴിക്കോട്ടും. നാലഞ്ചുകൊല്ലത്തിനുശേഷമാണ് സുരാജേട്ടനും ഞാനും ഒന്നിച്ചുവരുന്നത്. മുമ്പ് ‘എബി’, ‘ആന അലറലോടലറൽ’ തുടങ്ങിയ സിനിമകളിൽ ഒന്നിച്ചുണ്ടായിരുന്നു. കുറെക്കാലമായി സുരാജേട്ടൻ സീരിയസ് ക്യാരക്ടറുകളാണല്ലോ ചെയ്യുന്നത്. പക്ഷേ, മുകുന്ദനുണ്ണിയിൽ പഴയ സുരാജേട്ടനെ ഓർമിപ്പിക്കുന്ന ചിലഭാഗങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നു. അതൊക്കെ പുള്ളി നന്നായി ആസ്വദിച്ച് ചെയ്യുന്നപോലെ തോന്നി. ഞാൻ ചിരിയടക്കിപ്പിടിച്ചാണ് പലപ്പോഴും എന്റെ കഥാപാത്രത്തെ ചെയ്തത്. സുരാജേട്ടനുമായി ഒന്നിച്ചു വർക്ക് ചെയ്യുമ്പോഴെല്ലാം ‘മലർവാടി ആർട്സ് ക്ലബ്ബ്’ സിനിമ ഓർമവരും.

വരാനിരിക്കുന്ന പ്രോജക്ടുകൾ

ബിജു മേനോനൊപ്പമുള്ള ‘തങ്കം’ എന്നസിനിമ വരാനുണ്ട്. അറാഫത്ത് എന്ന പുതിയൊരു സംവിധായകനാണ് ചിത്രം ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞു. റിലീസിങ് ഡേറ്റ് തീരുമാനിക്കുന്നതേയുള്ളൂ. ജൂഡ് ആന്റണിയുടെ സിനിമയിലും ഒരു കഥാപാത്രത്തെ ചെയ്യുന്നുണ്ട്.

Content Highlights: vineeth sreenivasan interview, mukundan unni associates movie to theatres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented