-
"ഒരു പ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും." തുറന്നു പറയുകയാണ് സ്ലീവാച്ചന്റെ മാലാഖ റിന്‍സി.
പോയവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. സിനിമയില്‍ റിന്‍സിയുടെ പ്രണയം സഫലമായെങ്കിലും ജീവിതത്തില്‍ പൊട്ടിപോയ പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് വീണ. ഫെബ്രുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് വീണ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടങ്ങളെക്കുറിച്ചും മനസ് തുറന്നത്.
"പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തില്‍ എനിക്ക് ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക് അപ്പുകളും. ഒരുപ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള ആള്‍ക്കാരെയും ഇപ്പോള്‍ പ്രണയിക്കുന്നു.
ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര്‍മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്പോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്."
Content Highlights: Veena Nandakumar Interview Kettyolaanu Ente Malakha Star And Style
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..