Photo: G. Sivaprasad| Mathrubhumi Library
'അച്ഛനു പാടാന്‍ എഴുതിയപാട്ടുകള്...കൊച്ചുമകനു തരുന്നു ഞാന്‍... മുറിഞ്ഞ ഗാനം മുഴുമിക്കുക നീ...' എനിക്കായി അച്ഛനെഴുതിയ വരികളാകാമിത് -അറുപതിന്റെ പടികയറിയ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വാക്കുകള്‍. ഗാനങ്ങള്‍ക്കൊപ്പം കഥകളിലേക്കും യാത്രാവിവരണങ്ങളിലേക്കും കടക്കാനൊരുങ്ങുകയാണ് വയലാര്‍ രാമവര്‍മയുടെ മകന്.
കഴിഞ്ഞ ഒമ്പതിനായിരുന്നു 60-ാം പിറന്നാള്‍. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കുടുങ്ങി, സഹോദരിമാരും കുടുംബവുമെല്ലാം ഒത്തുകൂടി ചെറിയ ആഘോഷം. ഇല്ലായ്മകളുടെ പടികള്‍ ചവിട്ടിയാണ് വളര്‍ന്നത്. ഒന്നിലും ആഘോഷം കണ്ടിട്ടില്ല. പിറന്നാള്‍ദിനവും എക്കാലവും അങ്ങനെത്തന്നെ.
''അറുപതിനെ എനിക്കുപേടിയില്ല. ഞാന്‍ ഇപ്പോഴും കരുത്തനാണ്. അതിനാലാണ് എഴുത്തിന്റെ ശക്തികൂട്ടാനും വൈവിധ്യങ്ങള്‍ക്കും തീരുമാനിച്ചത്. മങ്ങിയ സ്ഥലം നിന്റെ സാന്നിധ്യം കൊണ്ടു പ്രകാശിക്കണമെന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്. ആ പ്രതിബദ്ധതയോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാണ് അഗ്രഹം. സ്നേഹിക്കാനാണ് അച്ഛന് പഠിപ്പിച്ചത്. വെറുപ്പിന്റെ വരികള്‍ അദ്ദേഹം എഴുതിയിട്ടില്ല. അതുപ്രാവര്ത്തികമാക്കിയാണ് ജീവിക്കുന്നത്'' -ശരത്ചന്ദ്രവര്‍മ പറയുന്നു.

'നല്ലവര്‍ക്കു സ്വാഗതം' എന്ന സിനിമയില്‍ തുടങ്ങി ഇറങ്ങാനിരിക്കുന്ന 'ഭൂമിയിലെ മനോഹര സ്വകാര്യംവരെ' നീളുന്ന എഴുനൂറില്പരം ചലച്ചിത്രഗാനങ്ങള്‍ വിരിഞ്ഞിട്ടുണ്ട് ഈ പ്രതിഭയുടെ തൂലികയില്‍നിന്ന്.
Content Highlights: Vayalar Sarathchandra Varma @ 60, Vayalar Sarathchandra Varma to write Travelogues
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..