പൊങ്കല്‍ പോരാട്ടം; ഗോദയിൽ ആര് ആരെ വീഴ്ത്തും, ആര് ആർക്ക് കീഴടങ്ങും?


സൂരജ് സുകുമാരന്‍

Thunivu, Varisu

തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന, താരമൂല്യത്തിൽ എതിരാളികളില്ലാത്ത കോളിവുഡിലെ രണ്ടു സൂപ്പർതാരങ്ങൾ, ‘ദളപതി’ വിജയും ‘തല’ അജിത്തും. ഈ പൊങ്കലിന് തിയേറ്ററുകളിൽ ഇരുവരും നേർക്കുനേർ പോരാട്ടത്തിനിറങ്ങുകയാണ്. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും പൊങ്കലിന് തിയേറ്ററുകളിലെത്തുമ്പോൾ തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്.

ഗോദയിൽ ആര് ആരെ വീഴ്ത്തും, ആര് ആർക്ക് കീഴടങ്ങുമെന്നറിയാൻ തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രജനി-കമൽ യുഗത്തിനുപിന്നാലെ തമിഴ് സിനിമയുടെ സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചവരാണ് രണ്ടുപേരും. അവരുടെ സിനിമ കരിയർ യാത്രയിലും സമാനതകൾ ഏറെയുണ്ട്. ആദ്യഘട്ടത്തിൽ വിജയചിത്രങ്ങളുമായി ജൈത്രയാത്ര നടത്തിയ രണ്ടുപേരും ഇടക്കാലത്ത് പരാജയങ്ങളുടെ പടുകുഴിയിലേക്ക് വീണുപോയിരുന്നു. എന്നാൽ, വീണിടത്തുനിന്ന് അതിനെക്കാൾ ശക്തിയോടെ തെന്നിന്ത്യൻ ബോക്സോഫീസിനെ ഇളക്കിമറിക്കുന്ന വൻവിജയങ്ങളുമായാണ് ഇരുവരും ഉയിർത്തെഴുന്നേറ്റത്. അവിടെനിന്ന് പിന്നീട് നടന്നതെല്ലാം ചരിത്രം. ഇന്ന് താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലും കോളിവുഡിൽ ഇരുവർക്കും വെല്ലുവിളിയുയർത്താൻ മറ്റാരുമില്ല. അതുകൊണ്ടുതന്നെ ഇരുവരുടെയും ചിത്രങ്ങൾ ഒന്നിച്ച് റിലീസിനെത്തുമ്പോൾ അത് ബോക്സോഫീസിന് പുത്തനുണർവ് സമ്മാനിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 400 വീതം തിയേറ്ററുകളിലാണ് ഇരുചിത്രങ്ങളും തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തുക. കേരളത്തിൽ ഇരുനൂറിലധികം തിയേറ്ററുകളിൽ ഇരുചിത്രങ്ങളും റീലിസ് ചെയ്യുമെന്നാണ് സൂചന.

# പണം വാരാൻ വാരിസ്

ദളപതി വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനംചെയ്യുന്ന ബഹുഭാഷാചിത്രമാണ് വാരിസ്. ഒരേസമയം തമിഴിലും തെലുഗുവിലുമായി ഒരുങ്ങുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമിക്കുന്നത്. തെന്നിന്ത്യൻ സെൻസേഷൻ രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയചിത്രത്തിനുള്ള 2019-ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ചിത്രത്തിന്റെ സംഗീതം എസ്. തമനാണ്. വാരിസിലെ ഗാനങ്ങൾ ഇതിനകംതന്നെ ട്രെൻഡിങ് ലിസ്റ്റുകളിൽ ഇടംനേടിക്കഴിഞ്ഞു.

ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മുൻചിത്രമായ ബീസ്റ്റ് ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനാൽ വാരിസിന്റെ വിജയം വിജയിക്കും നിർണായകമാണ്. അതുകൊണ്ട് വൻസ്വീകരണമാണ് തെന്നിന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിജയ് ആരാധകർ ചിത്രത്തിന് ഒരുക്കുന്നത്. കേരളത്തിൽ നൂറിലധികം ഫാൻസ് ഷോകളുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

# വിജയത്തുടർച്ചയ്ക്ക് ‘തുനിവ്’

നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ ചിത്രങ്ങൾക്കുശേഷം എച്ച്. വിനോദും അജിത്തും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അസുരനുശേഷം തമിഴിൽ മഞ്ജുവാരിയരുടെ കരിയർ ബ്രേക്ക് പെർഫോമൻസായിരിക്കും തുനിവ് എന്നാണ് വിലയിരുത്തൽ. ആക്‌ഷൻ ത്രില്ലറായിരിക്കും തുനിവെന്നാണ് ചിത്രത്തിന്റെ ട്രൈലറുകൾ നൽകുന്ന സൂചന. മാസ് ഗെറ്റപ്പിൽ അജിത്ത് എത്തുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ബോണി കപൂറും ചേർന്നാണ്. മികച്ച ആക്‌ഷൻ സീക്വൻസുകൾ നിറഞ്ഞ ട്രെയ്‌ലർ ഇതിനകം ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിക്കഴിഞ്ഞു. ജിബ്രാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രണ്ടുമണിക്കൂർ 25 മിനിറ്റും 48 സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈർഘ്യം. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോൺ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേംകുമാർ, ആമിർ, അജയ്, സബി, ജി.പി. മുത്തു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്.

Content Highlights: varisu, thunivu box office fight, vijay ajith resmika mandana manju warrier


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented