ളത്തിൽ ദിനേശന്റെ രോഗം മാറിയത്  തീയറ്ററുകാരുടെ ഇടപെടലിലൂടെ.., പ്രദർശനത്തിനെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ 'വടക്കുനോക്കി യന്ത്രം' സിനിമയുടെ അവസാന രംഗം പല തിയ്യറ്ററുകളിലും മുറിച്ചു മാറ്റി. ക്ലൈമാക്സിൽ ആസ്പത്രി വിട്ടു ഇറങ്ങുന്ന നായകനിൽ വീണ്ടും രോഗം ഒളിച്ചിരിപ്പുണ്ടെന്ന സൂചന നൽകുന്ന രംഗമാണ് തിയ്യറ്ററുകളിൽ വെട്ടി മാറ്റപ്പെട്ടത്.
    
ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വടക്കുനോക്കിയന്ത്രം 1989 ലാണ് പ്രദർശനത്തിനെത്തിയത്. തളത്തിൽ ദിനേശൻ എന്ന യുവാവിന്റെ അപകർഷതാബോധത്തിന്റേയും സംശയരോഗത്തിന്റേയും കഥയാണ് ചിത്രം. 

ചികിത്സയിലൂടെ രോഗമുക്തി നേടിയ നായകൻ വീണ്ടും അസ്വസ്ഥത നിറഞ്ഞ മനസ്സുമായി രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ടോർച്ച് അടിക്കുന്ന രംഗത്തോടെയാണ് സംവിധായകൻ ശ്രീനിവാസൻ സിനിമ അവസാനിപ്പിച്ചത്. എന്നാൽ, രോഗം ഭേദമായ നായകൻ തെറ്റിപ്പിരിഞ്ഞുപോയ ഭാര്യയെ തിരിച്ചുവിളിച്ചു തന്നോട് ചേർത്തുനിർത്തി പുതിയൊരു ജീവിതം ആരംഭിക്കുന്നിടത്താണ് തിയ്യറ്ററിൽ സിനിമ അവസാനിക്കുന്നത്. ഓൺലൈനിലും ഇന്ന് ലഭ്യമാകുന്ന വടക്കുനോക്കിയന്ത്രത്തിന്റെ സിഡികളിലുമെല്ലാം വെട്ടിമാറ്റിയ അവസാന സീൻ  കാണാം.

വടക്കുനോക്കിയന്ത്രം കണ്ട അന്നത്തെ  സംവിധായക സുഹൃത്തുക്കളും  ചില അഭ്യുദയകാംക്ഷികളുമെല്ലാം സിനിമയ്ക്ക് അത്തരത്തിലൊരു അവസാന രംഗം  ആവശ്യമില്ലായിരുന്നെന്ന് പറഞ്ഞത് ശ്രീനിവാസൻ ഇന്നും ഓർക്കുന്നു.

പ്രദർശനത്തിനെത്തിയ എല്ലാ തീയറ്ററുകളിലും ടെയിലെന്റ് സീൻ ഒഴിവാക്കിയില്ലെന്നും ചിലയിടങ്ങളിൽ മാത്രമാണ് ടോർച്ചടിച്ച് പുറത്തേക്കു നോക്കുന്ന ഭാഗം വെട്ടി മാറ്റിയതെന്നും ശ്രീനിവാസൻ പറഞ്ഞു. ശുഭപര്യവസായിയായ കഥകൾ സ്വീകരിക്കാനാണ് അന്നൊക്കെ പ്രേക്ഷകർക്ക്  ഇഷ്ടപ്പെട്ടിരുന്നത് എന്ന ന്യായമാണ് വിഷയത്തിൽ തിയേറ്ററുകാർ മുന്നോട്ടുവച്ചത്.

ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു വടക്കുനോക്കിയന്ത്രം. അദ്ദേഹത്തിന്റെ മുൻ രചനകളായിരുന്ന ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും, സന്മനസ്സുള്ളവർക്ക് സമാധാനവും, വെള്ളാനകളുടെ നാടുമെല്ലാം അന്നത്തെ സാമൂഹികാവസ്ഥയുടെ നേർ പകർപ്പുകൾ ആയിരുന്നെങ്കിൽ വടക്കുനോക്കിയന്ത്രത്തിലൂടെ ക്യാമറ തിരിച്ചത്  ഒരു വ്യക്തിയുടെ മാനസിക പ്രശ്നങ്ങളിലേക്കായിരുന്നു.

തൊലി വെളുപ്പില്ലായ്മയും പൊക്കക്കുറവിലും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന തളത്തിൽ ദിനേശൻ എന്ന യുവാവ് സുന്ദരിയായ പെൺകുട്ടിയെ കല്യാണം കഴിക്കുകയും.., പിന്നീടങ്ങോട്ട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന  പൊരുത്തക്കേടുകളിലൂടെയുമാണ്   സിനിമ മുന്നോട്ടു പോയത്. 

'500 ഗ്രാം സ്നോ യും ഒരുകിലോ ടാൽക്കം പൗഡർ ഒരുമാസം ഉപയോഗിക്കുന്നവർക്ക് ഒരു ഗുണപാഠം'-എന്ന വാചകം ചേർത്തുവച്ചാണ്  അന്ന് വടക്കുനോക്കി യന്ത്രത്തിന്റെ പോസ്റ്ററുകൾ  പുറത്തിറങ്ങിയത്. പാലക്കാട് പരിസരപ്രദേശങ്ങളും ആയാണ് സിനിമ ചിത്രീകരിച്ചത്.

Content Highlights: vadakkunokkiyanthram, sreenivasan on climax change, Parvathy Movie, thalathil dineshan, Sobha, trolls and memes