Photo : Facebook| Unni Mukundan
ഗുജറാത്തിൽ താമസിച്ചിരുന്ന സമയത്തു നരേന്ദ്ര മോദിയെ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചു ഉണ്ണി മുകുന്ദൻ. ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിലും മോദിക്ക് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ടെന്നും അന്ന് അവിടെ താമസിച്ച തങ്ങളുടെ തലമുറയിൽ പെട്ടവരിലേക്ക് രാഷ്ട്രീയബോധം കൊണ്ട് വന്നതിൽ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ഉണ്ണി 2020 ജനുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിക്കളിച്ചിട്ടുണ്ട്. കറുത്ത സ്കോര്‍പ്പിയോ വാഹനത്തിലാണ് അന്ന് അദ്ദേഹം വന്നിരുന്നത്. കുട്ടിക്കാലത്ത് പിന്നെയും പലതവണ കണ്ടു. അപ്പോഴും അദ്ദേഹത്തിന്‍റെ വാഹനം കറുത്ത സ്കോര്‍പ്പിയോ തന്നെ. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയമുള്ളതായി തോന്നിയിട്ടുണ്ട്. മകരസംക്രാന്തി ഉത്സവത്തിന്‍റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തല്‍. കുട്ടികളുടെ മത്സരത്തിനൊപ്പം ചേരാനായിരുന്നു മോദിയുടെ വരവ്.
ഞങ്ങളുടെ കൂട്ടം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഏറെ നേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിനും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട്. അന്ന് അവിടെ താമസിച്ച ഞങ്ങളുടെ തലമുറയിൽ പെട്ടവരിലേക്ക് രാഷ്ട്രീയ ബോധം കൊണ്ട് വന്നതിൽ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ പിന്തുടർന്ന് ഞങ്ങൾക്കിടയിൽ പലരും പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങി".
Content Highlights : Unni Mukundan About Narendra Modi Mathrubhumi Star And Style Unni mukundan Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..