Tovino Thomas
ഷൂട്ടിങ്ങിലാതെ ലോക്ഡൗണില്‍ ലോക്കായപ്പോഴാണ് ടൊവിനോ തോമസ് താടിക്കും മുടിക്കും സ്വാതന്ത്ര്വം അനുവദിച്ചത്. കിട്ടിയ തക്കത്തില്‍ ഇരുവരും നല്ല കട്ടയ്ക്ക് വളര്‍ന്നു. സര്‍ക്കാര്‍, ഷൂട്ടിങ്ങിന്റെ ലോക്ക് അഴിച്ചപ്പോള്‍ ഇരുവരും ഒന്ന് ഭയന്നു. കഥാപാത്രത്തിനായി കത്തിവെക്കുമോ എന്നായി ഭയം. ടൊവിനോ കളയുടെ സെറ്റിലെത്തി സംവിധായകന്‍ രോഹിതിനെ കണ്ടപ്പോള്‍ ആദ്യ ചോദ്യം കഥാപാത്രത്തിന്റെ ലുക്കിനെ കുറിച്ച് തന്നെയായിരുന്നു. ''ഈ താടിയും മുടിയും ഒന്നും ചെയ്യരുത്, ഇതാണ് ഷാജിയുടെ ലുക്ക്.'' അവിടെ തൊട്ട് ടൊവിനോ 'കള'യിലെ ഷാജിയായി. നെഞ്ചുതകരുന്ന സംഘട്ടനങ്ങള്‍, അതിനൊപ്പം നീങ്ങുന്ന ത്രില്ലര്‍ കഥാവഴി, 'കള' മികച്ചൊരു തിയേറ്റര്‍ അനുഭവമാകുമെന്ന് ടൊവിനോ തോമസ് പ്രേക്ഷകന് ഉറപ്പുനല്‍കുന്നു. പുതിയസിനിമയായ കളയുടെ വിശേഷങ്ങള്‍ ടൊവിനോ തോമസ് പങ്കുവെക്കുന്നു.
കോവിഡ് കാലത്തിനുശേഷമുള്ള ആദ്യ ടൊവിനോ ചിത്രം, എന്താണ് കള...
നമ്മള്‍ നട്ട ചെടികള്‍ക്കിടയില്‍ ആവശ്യമില്ലാതെ വളര്‍ന്നുവരുന്ന മറ്റ് ചെടികളെയാണ് 'കള' എന്ന് പറയുന്നത്. സാധാരണ നിലയില്‍ അതിനെ പറിച്ചുകളയും. എന്നാല്‍, ആ ചെടി അവിടെ വളര്‍ന്നുവരുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. മറിച്ച് പ്രകൃതി വളര്‍ത്തുന്ന ചെടികളെ മനുഷ്യര്‍ വെട്ടിനശിപ്പിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും വലിയ കള. അതാണ് ഈ സിനിമയും പറയുന്നത്. ഷാജി എന്നാണ് ചിത്രത്തില്‍ ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദിവ്യ പിള്ളയാണ് നായികാ വേഷത്തിലെത്തുന്നത്. ഇതിന്റെ സംവിധായകനായ രോഹിതിന്റെ ആദ്യ രണ്ടു സിനിമകളും (അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ്) ഫാന്റസി ഉള്‍ച്ചേര്‍ത്തവയായിരുന്നു. എന്നാല്‍ കള അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരു ഫാമിലി സര്‍വൈവര്‍ ത്രില്ലര്‍ എന്നൊക്കെ കളയെ വിശേഷിപ്പിക്കാം. രോഹിത് ഇതിന്റെ ത്രെഡ് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഒരു വന്‍തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും സിനിമ എന്ന് അന്നുതന്നെ ഉറപ്പിച്ചു. അതിനാല്‍ ആ എക്‌സൈറ്റ്‌മെന്റോടുകൂടിയാണ് ഓരോ സീനിലും അഭിനയിച്ചത്. വയലന്‍സ് രംഗങ്ങള്‍ കുറച്ചധികം ഉള്ളതുകൊണ്ട് ചിത്രം സെന്‍സറിങ്ങിന് പോയപ്പോള്‍ കുറെ കട്ട്‌സ് ഉണ്ടാകുമെന്ന് ഞങ്ങള്‍ ഭയന്നു. എന്നാല്‍, അതൊന്നും സംഭവിച്ചില്ല. പകരം എ സര്‍ട്ടിഫിക്കറ്റ് തന്ന് പ്രദര്‍ശാനുമതി നല്‍കി. ഓരോ പ്രേക്ഷകനും മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും കള.
താടിയും മുടിയും നീട്ടി വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍, ഷാജി അല്പം പരുക്കനായ കഥാപാത്രമാണോ
ഈ ലോകത്ത് ആരും നൂറുശതമാനം നല്ലവരോ നൂറുശതമാനം മോശപ്പെട്ടവരോ ഇല്ല. ശരിക്കും നമ്മളെല്ലാവരും കറുപ്പിനും വെളുപ്പിനും ഇടയിലുള്ള ഒരു ഗ്രേ ഏരിയയിലാണ് ജീവിക്കുന്നത്. അതില്‍ ലൈറ്റ് ആകണോ ഡാര്‍ക്ക് ആകണോ എന്നത് നമ്മുടെ തെരഞ്ഞെടുപ്പാണ്. അങ്ങനെയുള്ള ഒരു സാധാരണമനുഷ്യന്റെ എല്ലാ സ്വഭാവങ്ങളും ഉള്‍ച്ചേര്‍ന്ന ഒരാളാണ് കളയിലെ ഷാജിയും. എല്ലാവരെയും പോലെ വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അയാളുടെ സ്വഭാവവും രൂപപ്പെട്ടത്. സാമ്പത്തികസ്ഥിതി, ചുറ്റുപാടുകള്‍, സൗഹൃദങ്ങള്‍ ഇങ്ങനെ പല കാര്യങ്ങളും അതിന് ബാധകമായിട്ടുണ്ട്. ഭയങ്കര നാര്‍സിസ്റ്റിക്ക് ആയിട്ടുള്ള ഒരാള്‍. ഉറങ്ങുന്നതിനുമുമ്പ് മുടി ചീകുന്ന, കണ്ണാടിയില്‍ നോക്കി സിഗരറ്റ് വലിച്ച് പുക ഊതിവിടുന്ന അങ്ങനെ തന്നെത്തന്നെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഷാജി.
ഷൂട്ടിനിങ്ങിനിടയില്‍ പരിക്കുപറ്റിയിരുന്നു, അത്രയും സങ്കീര്‍ണമായ സംഘട്ടനങ്ങളായിരുന്നോ
ആക്ഷന് പ്രാധാന്യമുള്ള സിനിമയാണെങ്കിലും നമ്മള്‍ സാധാരണസിനിമകള്‍ കാണുന്നത് പോലുള്ള സംഘട്ടനങ്ങളലല്ല. കുറച്ച് കൂടി നാടന്‍ സംഘട്ടനമാണ്. ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുവാണ്. ഒപ്പം മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായ ഇര്‍ഫാനും അസോസിയേറ്റ് സംവിധായകനായ ഗസാലിയുമെല്ലാ സംഘട്ടനരംഗങ്ങളെ മികച്ചതാക്കാന്‍ അധ്വാനിച്ചു. ഞാന്‍ മുണ്ടുടുക്കാതെ നില്‍ക്കുന്ന പോസ്റ്റര്‍ കണ്ട് ചിലര്‍ സ്ഫടികത്തിലെ ലാലേട്ടനുശേഷം വീണ്ടുമൊരു മുണ്ടഴിച്ച് അടിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാല്‍, സ്ഫടികത്തില്‍ ലാലേട്ടന്‍ സ്വയം മുണ്ടൂരി വില്ലന്മാരെ അടിച്ച് വീഴ്ത്തുന്നതാണ്. കളയില്‍ അടികൊണ്ടാണ് എന്റെ മുണ്ടൂരുന്നത് എന്ന് മാത്രം. ചിത്രീകരണത്തിനിടയില്‍ എനിക്ക് അന്തരിക രക്തസ്രാവമുണ്ടായി. ആശുപത്രിയിലും വീട്ടിലുമായി കുറച്ചധികം ദിവസം വിശ്രമിക്കേണ്ടി വന്നു. അത് നല്ലൊരു അനുഭവമായിരുന്നു. അതിനുശേഷം 15 ദിവസമെടുത്താണ് ചിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ സംഘട്ടനരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. കളയുടെ കഥപറഞ്ഞുപോകുന്നത് സംഘട്ടനങ്ങളിലൂടെ കൂടിയാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം ഇയാള്‍ക്ക് ഇത്രയൊക്കെ പരിക്കല്ലേ പറ്റിയുള്ളൂ എന്ന്.
Content Highlights: Tovino thomas interview, kala malyalam movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..