ത്യാഗരാജൻ, ജയൻ
സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ മലയാളി സ്‌ക്രീനില്‍ കാണുന്ന പേരാണ് 'സംഘട്ടനം ത്യാഗരാജന്‍' എന്നത്. 65 വര്‍ഷമായി സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജന്‍ 2500-ഓളം ചിത്രങ്ങളില്‍ സംഘട്ടനം സംവിധാനംചെയ്തു. 81-ാം വയസ്സിലും അതു തുടരുന്നു. അക്ഷരോത്സവ വേദിയില്‍ അദ്ദേഹം മനസ്സുതുറക്കുന്നു. ഞാന്‍ ഒരു തമിഴനും അതേസമയം മലയാളിയും കൂടിയാണ്. തിരുവനന്തപുരമാണ് എന്നെ ഞാനാക്കിയത്. വേറെ എവിടെ സിനിമചെയ്താലും ഇത്ര സന്തോഷം കിട്ടാറില്ല. .
അച്ഛന്‍ ത്യാഗരാജ സ്വാമിയുടെ ആരാധകനായിരുന്നു. അങ്ങനെയാണ് ഈ പേര് വന്നത്. എനിക്കാണെങ്കില്‍ അഭിനയിക്കാനായിരുന്നു താത്പര്യം. പക്ഷേ, എന്റെ രൂപം അതിനു പറ്റിയതായിരുന്നില്ല. അങ്ങനെ സംഘട്ടനം പഠിക്കാന്‍ പുലികേശി എന്ന സ്റ്റണ്ട് മാസ്റ്ററുടെ ശിഷ്യനായി.
ഇത് ചോരകൊണ്ടുള്ള കളിയാണ്
ഏതുസമയവും അപകടം ഉണ്ടാവാം, മരിക്കാം. പലരും മരിച്ചുപോയിട്ടുണ്ട്. ഗുരുവായ പുലികേശിപോലും പുലിയുമായുള്ള സംഘട്ടനത്തിലാണ് മരിച്ചത്. മറ്റൊരു മാസ്റ്ററായ നടരാജന്‍ ട്രെയിന്‍ കയറി എട്ടു കഷണങ്ങളായാണ് മരിച്ചത്. നമശ്ശിവായം എന്ന സ്റ്റണ്ട് മാസ്റ്ററുടെ മരണം ഗ്ലാസ് പൊട്ടിക്കുമ്പോള്‍ ചില്ല് തുളഞ്ഞുകയറിയായിരുന്നു.
ദുരിതകാലം കടന്ന്
ലോറിയില്‍ കയറിയാണ് മദ്രാസില്‍ പോയത്. കഷ്ടപ്പെട്ടതിനു കണക്കില്ല. പുലികേശി മാസ്റ്ററുടെ സഹായത്തോടെയാണ് അതിജീവിച്ചത്. സ്റ്റണ്ട് മാസ്റ്റര്‍മാര്‍ക്ക് പെണ്ണു കിട്ടില്ലായിരുന്നു. ഭയം തന്നെ കാരണം. ആയുസ്സിന് ഒരു ഗാരന്റിയുമില്ലല്ലോ. അവസാനം ഒരു പാവപ്പെട്ട കുടുംബത്തില്‍നിന്നു കല്യാണം കഴിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സിനിമകളിലെ സംഘട്ടനരംഗങ്ങള്‍ നിരോധിച്ചപ്പോള്‍ നാടുവിടാനൊരുങ്ങിയതാണ്. പലരും ആത്മഹത്യചെയ്തു. ജീവിക്കാന്‍ വഴിയില്ല. ഒടുവില്‍ ശശികുമാറും ശ്രീകുമാരന്‍ തമ്പിയും ഓരോ മാസവും 5000 രൂപ തരാമെന്നു പറഞ്ഞിട്ടാണ് നാടുവിടാനുള്ള തീരുമാനം മാറ്റുന്നത്.
തിരിച്ചുവരും, അല്ലെങ്കില്‍ എന്റെ ശരീരം വരും
അസാമാന്യമായ ധൈര്യവും കരുത്തുമുണ്ടായിരുന്ന നടനായിരുന്നു ജയന്‍. ഡ്യൂപ്പ് ആവശ്യമില്ല. 'തടവറ'യില്‍ കുതിരപ്പുറത്ത് കൈ രണ്ടും വിട്ട് കുന്തമെറിയുന്ന ഒരു സീന്‍ ഉണ്ട്. ഡ്യൂപ്പില്ലാതെ ചെയ്തതാണ്. ഗ്ലാസ് ബ്രേക്കിങ് ഒക്കെ സ്വയംചെയ്യും. പീരുമേട്ടിലെ ഒരു ഷൂട്ടിങ്ങിനിടയില്‍നിന്നാണ് കോളിളക്കത്തിലെ സ്റ്റണ്ട് സീന്‍ ചെയ്യാന്‍ അനുവാദം ചോദിക്കുന്നത്. ചെയ്യുന്ന സിനിമ വൈകുമെന്നു കരുതി സമ്മതിച്ചില്ല. 'നാളെത്തന്നെ വിമാനത്തില്‍ ഞാന്‍ തിരിച്ചുവരും, ഇല്ലെങ്കില്‍ എന്റെ ശരീരം വന്നിരിക്കും' എന്നായിരുന്നു മറുപടി. ഞാന്‍ ഒറ്റ അടി കൊടുത്തിട്ട് പറഞ്ഞു, 'മേലാല്‍ ഇത്തരം വര്‍ത്തമാനം പറയരുത്'. ആ ഷൂട്ടിങ്ങിനിടെയായിരുന്നു മരണം.
സത്യന്‍, നസീര്‍, ലാല്‍
ആരെയും ഉപദ്രവിക്കാത്ത നല്ല മനുഷ്യനായിരുന്നു സത്യന്‍. എന്നെ 'പെരിയവരേ' എന്നേ വിളിക്കൂ. നസീറിനു വേണ്ടിയാണ് ഞാന്‍ ഏറ്റവുമധികം ഡ്യൂപ്പ് ചെയ്തത്, 385 സിനിമകളില്‍. ഞാന്‍തന്നെ ഡ്യൂപ്പാവണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. മോഹന്‍ലാലാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും നന്നായി ഫൈറ്റ് ചെയ്യുന്ന ആളാണ്.
Content Highlights: thyagarajan stunt master, actor Jayan, Malayalam Cinema, Legendary artist, fight scenes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..