എസ്.ജെ സിനു, തേര് എന്ന ചിത്രത്തിന്റെ പോസ്റ്റർ
ടെലിവിഷന്‍ മേഖലയിലെ ഛായാഗ്രാഹകനില്‍ നിന്ന് സിനിമയിലേക്ക് നടന്നുകയറി സംവിധാന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എസ്.ജെ സിനു. ന്യൂസ് ചാനലുകളില്‍ പ്രവര്‍ത്തിച്ച ശേഷം ജനപ്രിയ ടെലിവിഷന്‍ ഷോ ആയ 'ഉപ്പും മുളകി'ന്റെയും ഛായാഗ്രാഹകനായി. പിന്നീട് തികച്ചും അവിചാരിതമായാണ് സിനു അതേ ഷോയുടെ സംവിധായകനാകുന്നത്. ടെലിവിഷന്‍ രംഗത്തെ പരിചയ സമ്പത്ത് സിനുവിനെ സിനിമയിലേക്ക് കൊണ്ടുവന്നു. അങ്ങനെയിരിക്കെയാണ് 2021 ല്‍ അമിത് ചക്കാലയ്ക്കല്‍ നായകനായ 'ജിബൂട്ടി' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാമത്തെ സിനിമയുമായി തിരിച്ചുവരികയാണ് സിനു. അമിത് ചക്കാലയ്ക്കലിനെ കേന്ദ്രകഥാപാത്രമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'തേര്' എന്നാണ്. വെള്ളിയാഴ്ച റിലീസിനെത്തുന്ന 'തേര്' ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണെന്ന് സിനു പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്
എന്താണ് 'തേര്'?
ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ് 'തേര്'. സാധാരണ മനുഷ്യർക്ക് താദാത്മ്യം ചെയ്യാന്‍ സാധിക്കുന്ന വളരെ റിയലിസ്റ്റിക് ആയ ചിത്രമാണിത്. മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പവും ആത്മസംഘര്‍ഷങ്ങളും തന്നെയാണ് വിഷയമാക്കിയിരിക്കുന്നത്. അതില്‍, ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞുപോകുന്ന ജീവിതങ്ങളുടെ കഥ പറയുന്നുണ്ട്. ബന്ധങ്ങള്‍ അവിചാരിതമായി വേര്‍പെട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന നഷ്ടബോധവും വ്യഥയും ആധിയും പകയും പ്രതികാരവുമെല്ലാം ആവിഷ്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ഒരു കുടുംബത്തെയും പോലീസ് സ്റ്റേഷനെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഇമോഷണൽ ഡ്രാമകൂടിയാണിത്.
'തേര്' എന്ന പേരിന് പിന്നില്‍?
'വണ്‍ ഇന്‍ ദ കോര്‍ണര്‍' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. തേര് ചതുരംഗവുമായി ബന്ധപ്പെട്ടത് കൂടിയാണ്. അതായത് ചെസ് ബോര്‍ഡിലെ ഏറ്റവും മൂലയിലാണ് തേരിന്റെ സ്ഥാനം. എന്നാല്‍ തേരിന്റെ സാന്നിധ്യം ചെസില്‍ നിര്‍ണായകമാണ്. രാജാവിനെ തകര്‍ക്കാനും രക്ഷിക്കാനും കഴിയുന്ന ഒന്ന്. ഓരോരുത്തരുടെയും ജീവിതത്തില്‍ തേരുകള്‍ ആവുകയോ തേരുകള്‍ക്ക് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നുണ്ട്. അതായത് തേര് വില്ലനോ നായകനോ ആകാം.
യഥാര്‍ഥ സംഭവങ്ങള്‍ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടോ?
തീര്‍ച്ചയായും, പോലീസ് സ്റ്റേഷനില്‍ ആളുകളെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നതെല്ലാം വാര്‍ത്തകള്‍ കാണുന്നതാണ്. മര്‍ദ്ദനമേല്‍ക്കുന്ന വ്യക്തിയ്ക്ക് ഉണ്ടാകുന്ന വൈകാരികാഘാതം വളരെ വലുതാണ്. ചിലപ്പോള്‍ മര്‍ദ്ദിച്ച പോലീസുകാരനും അതേ മാനസികാവസ്ഥയിലൂടെ കടന്നുപോയേക്കാം. ഒരു നിമിഷത്തെ ചെറിയ അവിവേകം കൊണ്ടായിരിക്കാം വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെ ഒരുകൂട്ടം ആളുകളുടെ ഇമോഷണല്‍ ഡ്രാമയായാണ്. വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തില്‍ ഒരു പോലീസുകാരന് മൂലം സംഭവിക്കുന്ന അസ്വസ്ഥകളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രശ്നത്തില്‍ എത്തിപ്പെട്ടാല്‍ എത്ര സമയം എടുത്താണ് അത് നല്കുന്ന ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കുന്നത് എന്ന് സിനിമ കാണിച്ചു തരുന്നു.
സിനിമയിലെ താരങ്ങള്‍?
'ജിബൂട്ടി'യ്ക്ക് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണ്. അതില്‍ അമിത് ചക്കാലയ്ക്കല്‍ ആയിരുന്നു നായകന്. ഈ ചിത്രത്തിലുമതെ. വിജയരാഘവന്, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുമുണ്ട്. കലാഭവന്‍ ഷാജോണിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായിരിക്കും തേര് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രയും വ്യത്യസ്തമായ കഥാപാത്രമാണ്. പ്രശാന്ത് പ്രശാന്ത് അലക്സാണ്ടര്‍, സ്മിനു സിജോ, സഞ്ജു ശിവറാം എന്നിവരെല്ലാം വേഷമിടുന്നു.
Content Highlights: Theru Film SJ sinu Director Amith Chakalakkal, Vijayaraghavan, Kalabhavan Shajohn, smija sijo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..