നാനി | photo: facebook/nani
മണിരത്നത്തിന്റെ സിനിമകള്‍ കണ്ടാണ് ഗണ്ഡാ നവീന്‍ ബാബു എന്ന പയ്യന്റെ മനസ്സില്‍ സിനിമാ സംവിധായകനാകണമെന്ന മോഹമുദിക്കുന്നത്. മോഹങ്ങള്‍ പൂവണിയാന്‍ കഠിനാധ്വാനം ചെയ്യാനും ആ പയ്യന് മടിയുണ്ടായിരുന്നില്ല. ആദ്യ സിനിമയില്‍ ക്ലാപ്പ് ഡയറക്ടറായിരുന്ന ഗണ്ഡാ നവീന്‍ ബാബു പിന്നീട് നടനും നിര്‍മാതാവുമെല്ലാമായി. പക്ഷേ, ഈ ഗണ്ഡാ നവീന്‍ ബാബുവിനെ ചലച്ചിത്ര ലോകത്ത് അധികമാര്‍ക്കുമറിയില്ല. എന്നാല്‍, നാനി എന്നു പറഞ്ഞാല്‍ അയാളെ അറിയാത്ത ആരുമുണ്ടാകുകയുമില്ല. 'ഈച്ച' എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ നാനി എന്ന ഗണ്ഡാ നവീന്‍ ബാബു ഇന്ന് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. മലയാളത്തിന്റെ കൈയ്യൊപ്പുള്ള 'ദസറ' എന്ന പുതിയ സിനിമ റീലീസിന് തയ്യാറെടുക്കുമ്പോള്‍ നായകനായ നാനി നിറഞ്ഞ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്.
മലയാളത്തിന്റെ കൈയൊപ്പുള്ള സിനിമയാണല്ലോ ദസറ. കീര്‍ത്തിസുരേഷും ഷൈന്‍ ടോം ചാക്കോയും അടക്കമുള്ള താരനിരയെ എങ്ങനെ കാണുന്നു.
രണ്ടുപേരും പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള അഭിനേതാക്കളാണ്. കീര്‍ത്തി നേരത്തേമുതല്‍ എന്റെ സുഹൃത്താണ്. ആറുവര്‍ഷം മുമ്പാണ് 'നീനു ലോക്കല്‍' എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. അന്നുമുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. കീര്‍ത്തിയുടെ സിനിമയോടുള്ള ആത്മസമര്‍പ്പണം എനിക്ക് നന്നായിട്ടറിയാം. ദസറ എന്നസിനിമയുടെ ഹൃദയംതന്നെയാണ് കീര്‍ത്തി. തന്റെ കഥാപാത്രത്തെ അത്രമേല്‍ മനോഹരമായാണ് കീര്‍ത്തി ചെയ്തിരിക്കുന്നത്. ഷൈനുമായി ആദ്യമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ടെറിഫിക് ആക്ടര്‍ എന്നാണ് ഷൈനിനെ എനിക്ക് തോന്നിയിട്ടുള്ളത്.
മലയാള സിനിമകളെപ്പറ്റി നാനിയുടെ അഭിപ്രായം എന്താണ്. മലയാളംസിനിമകൾ കാണാറുണ്ടോ
മലയാള സിനിമാരംഗം പ്രതിഭകളുടെ കൂടാരമാണെന്ന സത്യം ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ക്യാമറയ്ക്കുമുന്നിലും പിന്നിലും മലയാളത്തിന്റെ പ്രതിഭാസമൃദ്ധി ഏറെയാണ്. മലയാളത്തിലെ അതുല്യനടൻമാരുടെ ചിത്രങ്ങൾ എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് പാഠപുസ്തകവുമാണ്. കോവിഡ്കാലത്താണ് ഞാൻ മലയാളസിനിമകൾ കൂടുതൽ കണ്ടത്.
Content Highlights: telugu actor nani interview new movie dasara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..