കാണികള്‍ക്കിടയില്‍ നിന്ന് തിരക്കഥാകൃത്തിലേക്ക്; ഒരു വാരനാടന്‍ യാത്ര


കെ.പി. ജയകുമാർ

‘മോഹൻലാലും’ ‘ഈശോ’യും കടന്ന് ഇപ്പോൾ ‘പൊറാട്ടു നാടക’ത്തിലെത്തിയിരിക്കുകയാണ് സുനീഷിന്റെ എഴുത്തുയാത്ര. പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം മംഗളൂരുവിൽ തുടങ്ങും.

സുനീഷ് വാരനാട് ഈശോയുടെ സെറ്റിൽ സംവിധായകൻ നാദിർഷക്കൊപ്പം

ണ്ടു പതിറ്റാണ്ടിലേറെ വേദിയിൽ പ്രേക്ഷകന്റെ മർമമറിഞ്ഞുള്ള പ്രകടനം... അതുനൽകുന്ന കരുത്താണ് സുനീഷ് വാരനാടിന്റെ തിരക്കഥകൾ. കണ്ടറിഞ്ഞ നിമിഷങ്ങളും അനുഭവങ്ങളും മനസ്സിൽ പരുവപ്പെടുത്തി പ്രേക്ഷകന്റെ രുചിയും മണവുമറിഞ്ഞ് വാക്കും ചലനങ്ങളും ക്രമപ്പെടുത്തുന്ന വാരനാടൻ ശൈലി. ‘മോഹൻലാലും’ ‘ഈശോ’യും കടന്ന് ഇപ്പോൾ ‘പൊറാട്ടു നാടക’ത്തിലെത്തിയിരിക്കുകയാണ് സുനീഷിന്റെ എഴുത്തുയാത്ര. പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം മംഗളൂരുവിൽ തുടങ്ങും.

സിനിമയിലേക്കു വന്നവഴിസ്കൂളിൽ പഠിക്കുമ്പോഴേ ഉള്ളിൽ സിനിമയായിരുന്നു. മിമിക്രിക്കാരനും ടെലിവിഷൻ സ്കിറ്റുകളുടെ എഴുത്തുകാരനുമായി 22 വർഷം നിറഞ്ഞാടുമ്പോഴും അതിന് മാറ്റം വന്നില്ല. ഇതിനിടെ പത്രപ്രവർത്തകനും അവതാരകനുമായി. സിനിമാതാരങ്ങൾക്കൊപ്പം 14 രാജ്യങ്ങളിൽ സ്റ്റേജ് ഷോകളിൽ പങ്കെടുത്തു. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’നിൽ സിനിമയെ അടുത്തുകണ്ടു. അങ്ങനെ സൗഹൃദങ്ങളിൽനിന്ന്‌ ആയിരക്കണക്കിനു മിമിക്രി സ്കിറ്റുകളിൽനിന്ന്‌ ഊർജമെടുത്താണ് മോഹൻലാൽ എന്ന സിനിമ എഴുതിയത്. വലിയതല്ലെങ്കിലും തെറ്റില്ലാത്ത രംഗപ്രവേശം ഈ സിനിമ നൽകി.

കോവിഡ് കാലത്ത് ചെയ്യാവുന്ന കഥയുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിൽ നിന്നാണ് ‘ഈശോ’ പിറക്കുന്നത്. ഒരു പാതിരാത്രി സ്റ്റേജ് ഷോ കഴിഞ്ഞുവരുമ്പോൾ കനത്തമഴയിൽ മാവേലിക്കരക്കടുത്ത് എ.ടി.എമ്മിനു മുന്നിൽ കാർ നിർത്തിയപ്പോൾ നിഷ്‌കളങ്ക ചിരിയും സഹായവുമായെത്തിയ സെക്യൂരിറ്റിയിൽ നിന്നാണ് ഈശോയുടെ ത്രെഡ്. തനിക്കൊപ്പം ഇഴചേർന്നു നിന്നിരുന്ന ഹാസ്യത്തെ പൂർണമായി ഗേറ്റിനു വെളിയിലാക്കി ത്രില്ലർ രൂപത്തിലാണ് ഈശോയുടെ കഥ പറഞ്ഞത്. സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഒറ്റരാത്രിയിൽ തീരുന്ന ഒരു കഥയാണ് ഇതിനായൊരുക്കിയത്. നിഗൂഢതകൾ നിറയുന്ന ഒരു രാത്രി. ഒ.ടി.ടി.യിൽ റിലീസ് ചെയ്ത ചിത്രം വലിയ പ്രതികരണമാണുണ്ടാക്കിയതെന്നും അതിന്റെ ആവേശം ഇപ്പോഴുമുണ്ടെന്നും സുനീഷ് പറയുന്നു.

എഴുത്തിന്റെ ആത്മവിശ്വാസം

സ്കൂളിൽ പഠിക്കുമ്പോൾ വാരനാട് ദേവീക്ഷേത്രത്തിലെ ഗീതാപഠന ക്ലാസിൽ പോയിരുന്നു. ഇവിടെവെച്ച് എഴുതിയ കുറിപ്പ് മുതിർന്ന അധ്യാപകനായ ഭാസ്കരപ്പണിക്കർ സാറിനെ കാണിച്ചു. അദ്ദേഹം തന്ന ആത്മവിശ്വാസമാണ് എഴുത്തിനു കരുത്തായത്. പത്രവായനയും പുസ്തകവായനയുമാണ് എഴുത്തിനും സ്റ്റേജ്‌ഷോകൾക്കുമുള്ള ഇന്ധനം. നാട്ടിലെ അടുത്തറിഞ്ഞ സംഭവങ്ങളും അനുഭവങ്ങളും അക്ഷരങ്ങളായപ്പോൾ അതിനു വാരനാടൻ കഥകൾ എന്നു പേരിട്ടു.

സ്റ്റേജിലെ അനുഭവങ്ങൾ ‘ഹലോ മൈക്ക് ടെസ്റ്റിങ്ങു’ മായി പിറന്നു. വാരനാടൻ കഥകളിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള സിനിമയും ചർച്ചകളിലേക്കു കടന്നിട്ടുണ്ട്. വീടും കുടുംബവും നൽകുന്ന സ്നേഹകരുതലുകൾക്കു നടുവിലാണ് എഴുത്ത്. ബഷീറിന്റെ പുസ്തകങ്ങളിലാണ് ആത്മവിശ്വാസത്തിന്റെ ഉറവിടം കാണുന്നത്.

മുന്നിൽവന്ന വെല്ലുവെളികൾ

സിനിമയ്ക്കായി വാതിലുകൾ തുറന്നപ്പോൾ ആരോഗ്യമുയർത്തിയ വെല്ലുവിളി അതിജീവിച്ചു വരുന്നതേയുള്ളു. തൈറോയ്ഡ് കാഴ്ചയ്ക്കു ഭീഷണിയായപ്പോൾ വായിക്കാനും എഴുതാനുമാകാതെ ഒന്നരക്കൊല്ലമാണ് തള്ളിനീക്കിയത്.

കടുത്ത ആയുർവേദ ചികിത്സകൾക്കിടയിൽ വിവിധ ഭാഷകളിലുള്ള നോവലുകളും കഥകളും ഓഡിയോ ആയി കേട്ടാണ് ആത്മവിശ്വാസം കൈവരിച്ചത്.

വരുന്ന പദ്ധതികൾ

സംവിധായകൻ സിദ്ദിഖിന്റെ നിർമാണസംരഭത്തിൽ ‘പൊറാട്ടുനാടകം’ സിനിമയാണ് ഇനി വരുന്നത്. അതുകഴിഞ്ഞാൽ രമേഷ് പിഷാരടിയുമൊത്തുള്ള സിനിമ. തുടർന്നാണ് വാരനാടൻ കഥകളിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്.

Content Highlights: director suneesh about to start new movie, suneesh varanadu movies, eesho and mohanlal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented