പാറ്റേണുകളെ പൊളിച്ചെഴുതുകയാണ് പുതിയ സിനിമകള്‍: വസ്ത്രാലങ്കാരത്തെപ്പറ്റി സുജിത് സുധാകരന്‍


സുജിത സുഹാസിനി

സിനിമയില്‍ കഥയ്ക്കും കഥാപാത്രത്തിനും പോലെ തന്നെ വസ്ത്രത്തിനുമൊരു ഐഡന്ററിറ്റിയുണ്ടാക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

.

ലയാള സിനിമയുടെ പതിവ് കാഴ്ചകളെ പൊട്ടിച്ചാണ് പുതിയ സിനിമകള്‍ കാലത്തോട് സംസാരിക്കുന്നത്. നായകനെ ചുറ്റിയുള്ള ലോകം, നായകന്റെ രൂപം, വേഷം തുടങ്ങിയവയിലെല്ലാം അത്തരം മാറ്റങ്ങളുടെ ഉള്‍ക്കാമ്പ് കാണാം. സിനിമയുടെ എല്ലാ മേഖലകളിലും ഇത്തരം വാര്‍പ്പു മാതൃകകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് പുതിയ പാറ്റേണുകള്‍ പരീക്ഷിക്കപ്പെടുന്നത്.

മലയാള സിനിമയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്റേതായൊരിടം കണ്ടെത്തിയ കോസ്റ്റ്യൂം ഡിസൈനറാണ് സുജിത് സുധാകരന്‍ .മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലുടെ വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്‌കാരവും നേടി. തന്റെ പുതിയ സിനിമയായ സാറ്റര്‍ഡേ നൈറ്റിലെ ശ്രദ്ധേയമായ വസ്ത്രലങ്കാരത്തെപ്പറ്റി സംസാരിക്കുന്നു.'ജീവിതത്തെ ഒരു നിയന്ത്രണങ്ങളിലും തളച്ചിടാതെ ആഘോഷമാക്കുന്നയാളാണ് സാറ്റര്‍ഡേ നൈറ്റിലെ നായകന്‍. ഇന്നിന്റേയോ നാളെയുടെയോ ആകുലതകള്‍ അയാളെ ബാധിക്കുന്നില്ല. അയാളുടെ വസ്ത്രധാരണത്തില്‍പ്പോലും അത് വ്യക്തമാകുന്നു, ലളിതവും സുന്ദരവുമായി ജീവിതത്തെ കാണാന്‍ ശ്രമിക്കുന്ന അയാള്‍ക്ക് ജീവിതമൊരു ആഘോഷമാണ് - 'ഇങ്ങനെയുള്ള സിനിമകള്‍ വളറെ ക്രിയേറ്റീവ് സ്‌പേയ്‌സ് തരുന്നവയാണ്. കഥാപാത്രങ്ങള്‍ക്ക് കൃത്യമായൊരു ചിട്ടയിലോ രൂപത്തിലോ ഒരു വസ്ത്രം തിരഞ്ഞെടുക്കേണ്ടി വരില്ല. ഓരോ സീനിലും ഒരു ഡിസൈനര്‍ എന്ന നിലയില്‍ ഒരുപാട് സ്വാതന്ത്യം തരും-സുജിത് സുധാകരന്‍ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങി.

സിനിമയില്‍ കഥയ്ക്കും കഥാപാത്രത്തിനും പോലെ തന്നെ വസ്ത്രത്തിനുമൊരു ഐഡന്ററിറ്റിയുണ്ടാക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വലിച്ചുവാരി സിനിമ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. കൃത്യമായ പ്ലാനിങ്ങും റിസര്‍ച്ചും നടത്തി തന്നെയാണ് ഒരോ കഥാപാത്രത്തിനും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ബ്രോ ഡാഡിയില്‍ സിനിമയോടൊപ്പം വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതെല്ലാം നമ്മള്‍ അതിനുവേണ്ടിയെടുത്ത് പരിശ്രമങ്ങളുടെ കൂടെ ഫലമാണ്.

സിനിമയില്‍ ഇങ്ങനെയുള്ള നിരവധി പാറ്റേണുകളുണ്ട്. അവയൊക്കെ പൊളിച്ചെഴുതണം. പുതുമയുള്ള കാഴ്ചകള്‍, രീതികളൊക്കെ ഇന്ന് മലയാളസിനിമയില്‍ അംഗീകരിക്കപ്പെടുന്നുണ്ട്.ഞാന്‍ സിനിമ ചെയ്തു തുടങ്ങിയ കാലത്തൊന്നും ഇന്ന് കാണുന്ന തലത്തിലുള്ള മാറ്റങ്ങളുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്തരത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേയ്ക്കാണ് സിനിമയും അതിന്റെ കലാസങ്കേതങ്ങളും സാങ്കേതികയുമെല്ലാം വളരുന്നത്.

നിറങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍

സാറ്റര്‍ഡേ നൈറ്റിലെ വസ്ത്രങ്ങളുടെ നിറത്തിലും രീതിയിലുമെല്ലാം ഒരു അസാധാരണത കാണാന്‍ സാധിക്കും. ബെംഗളൂരുവിലും മൈസൂരിലുമെല്ലാമായാണ് കഥ വികസിക്കുന്നത്. അതുകൊണ്ട് അവിടെ ജീവിയ്ക്കുന്ന ഒരാളോട് ചേര്‍ന്ന് നിന്നുകൊണ്ടുമാത്രമേ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പിന്നെ വേണ്ടത് അതിലെന്തെങ്കിലും നമ്മളുടേതായി ചെയ്യുകയെന്നതാണ്. ശരിക്കും പറഞ്ഞാല്‍ പതിവ് സിനിമകള്‍ പോലെ അധികം സമയം കിട്ടാതെ വന്നൊരു പ്രോജക്ടാണിത്. ഇനിയും നന്നാക്കാമായിരുന്നു. അത്രയും വലിയൊരു ക്രിയേറ്റീവ് സ്‌പെയ്‌സ് ഈ സിനിമയിലുടനീളം എനിക്ക് കിട്ടിയിരുന്നു. ശ്രദ്ധിച്ചുനോക്കിയാല്‍ സിനിമയുടെ മൂഡ് മാറുമ്പോള്‍ അതൊക്കെ വസ്ത്രങ്ങളിലും കൃത്യമായി പ്രതിഫലിപ്പിക്കുന്നത് കാണാന്‍ സാധിക്കും. വളരെ ആസ്വദിച്ചുചെയ്‌തൊരു പ്രോജക്ട് കൂടിയാണ്.

പോഞ്ചായും കഫ്താനും

മെക്‌സിക്കന്‍ വസ്ത്രമായ പോഞ്ചോയും പേര്‍ഷ്യന്‍ വസ്ത്രമായ കഫ്താനുമാണ് എടുത്തുപറയേണ്ട വസ്ത്രങ്ങള്‍. തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രം കൂടിയായതിനാല്‍ വൂളനിലാണ് അധികവും പോഞ്ചോ ഉണ്ടാക്കുന്നത്. ഫ്‌ളാനന്‍ എന്ന തുണിയും ഈ സിനിമയില്‍ പോഞ്ചോയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഹാരേം പാന്റ്‌സിനൊപ്പം ഈസി ബ്രീസിയായിട്ടുള്ള കുര്‍ത്ത, ടീഷര്‍ട്ടിനൊപ്പം അബ്‌സ്ട്രാക്ട് പ്രിന്റുള്ള ജാക്കറ്റ് , കടുത്ത നിറങ്ങളുള്ള ബാഗിപാന്റുകള്‍ ലൂസ് ഷര്‍ട്ടുകള്‍ എന്നിവയും സിനിമയിലുപയോഗിച്ചിട്ടുണ്ട്.ഒരോ സീനിലും കളറുകളിലും ഈ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

കഫ്താന്‍ സ്ത്രീകള്‍ക്കിടയില്‍ ട്രെന്‍ഡായെങ്കിലും പുരുഷമാരുടെ വാര്‍ഡ്രോബിനത്ര പരിചിതമല്ലാത്ത വസ്ത്രമാണ്. ഫ്രീ സൈസിലുള്ള ഈ വസ്ത്രത്തിന്റെ സാധ്യതയും നന്നായി സിനിമയിലുപയോഗിച്ചിട്ടുണ്ട്. പൊതുവേ ചേരില്ലെന്ന തോന്നുന്നവ ചേര്‍ത്തുണ്ടാക്കുന്ന ഒരു ലേസീ സ്‌റ്റെല്‍ ഇതിലെ വസ്ത്രങ്ങള്‍ക്കെല്ലാമുണ്ട്. സിനിമ വലിയതോതിലാണ് ആളുകളില്‍ സ്വാധീനം ചെലുത്തുന്നത്. ഫാഷനും അതുപോലെ തന്നെയാണ്. ഫാഷന്റെ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമയ്ക്ക് പൊതുവേ ഒരു പരിധിയുണ്ട്.

അതിനെയൊക്കെ പൂര്‍ണമായി റദ്ദു ചെയ്തുകൊണ്ടാണ് ഇതിലെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും. പോക്കറ്റുള്ള പോഞ്ചോയുടെ ഡീറ്റൈലിങ് വരെ അങ്ങനെയാണ്. എര്‍ത്തി ടോണുകളില്‍ നിന്നും ബ്രൈറ്റ് കളറുകളിലേയ്ക്ക് സിനിമയോടൊപ്പം വസ്ത്രങ്ങളും പൂര്‍ണമായും മാറുന്നുണ്ട്. വിലായത്ത് ബുദ്ധ, എംപുരാന്‍ തുടങ്ങി പുതിയ പ്രോജക്ടുകളുടെ തിരക്കിലാണ് അദ്ദേഹം. സിനിമകളുടെ കാര്യത്തില്‍ സെലക്ടീവായാല്‍ മാത്രമേ ജോലി ചെയ്യുന്നതില്‍ സന്തോഷം കിട്ടുകയുള്ളൂ. ഒരുപാട് ടെന്‍ഷനിലും തിരക്കിലും നമുക്ക് പ്രതീക്ഷിക്കുന്നത് കൊടുക്കാന്‍ പറ്റാതെ വരുമെന്നും സുജിത് പറയുന്നു.

Content Highlights: saturday night ,fashion,costume,movies,trend,poncho kaftan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented