400 വട്ടം കണ്ടവര്‍ക്ക് പോലും ഈ സ്ഫടികം പുതിയ അനുഭവമായിരിക്കും, പുതിയ ഷോട്ടുകള്‍ ഉണ്ട്- ഭദ്രന്‍


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

ഭദ്രൻ, സ്ഥടികത്തിലെ രംഗം

'സ്ഫടികം' ഒരു ചരിത്രമാണ്. ആടു തോമയും ചാക്കോ മാഷുമെല്ലാം പലവുരു കണ്ടുപഠിക്കേണ്ട അതിലെ പാഠങ്ങളാണ്. തികഞ്ഞൊരു വാണിജ്യചിത്രമായിട്ടും ലക്ഷണമൊത്തൊരു ക്ലാസിക്ക് എന്ന പദവി ഒട്ടും സങ്കോചമില്ലാതെയാണ് മലയാളം ഭദ്രന്റെ ചിത്രത്തിന് ചാര്‍ത്തിക്കൊടുത്തത്. അതിന് മുന്‍പും അതിനു ശേഷവും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടും 'സ്ഫടിക'ത്തിന്റെ സംവിധായകന്റെ പേരില്‍ അറിയപ്പെടാനാണ് ഭദ്രന്റെ വിധി. കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലമായി ഭദ്രനെ കാണുന്നവര്‍ക്കൊക്കെ ചോദിക്കാനും പറയാനുമുണ്ടായിരുന്നത് തന്റെ മാസ്റ്റര്‍പീസെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ 'സ്ഫടിക'ത്തിന്റെ കഥകള്‍ മാത്രം. ഇക്കണ്ട കാലമത്രയും മറ്റു ചില ചോദ്യങ്ങള്‍ക്ക് കൂടി ഭദ്രന് നിരന്തരം മറുപടി പറയേണ്ടിവന്നു. ആദ്യമൊക്കെ ഇനി എന്നാണ് 'സ്ഫടിക'ത്തിന് ഒരു രണ്ടാം ഭാഗം എന്നായിരുന്നു. ഇപ്പോഴത് 'സ്ഫടികം' റീമേക്ക് ചെയ്യുന്നുണ്ടോ എന്നായിരുന്നു. എല്ലാറ്റിനും വ്യക്തമായ ഉത്തരമുണ്ട് ഭദ്രന്റെ കൈയില്‍. മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നിന്റെ, മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയജീവിതത്തിന്റെ നാഴികകല്ലായ കഥാപത്രങ്ങള്‍ സംഭാവന ചെയ്ത 'സ്ഫടികം' 4 കെ വിന്യാസത്തോടെ തിയേറ്ററുകളില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തില്‍ മനസ്സുതുറക്കുകയാണ് സംവിധായകന്‍.

എന്നാണ് സ്ഫടികം തിയേറ്ററുകളിലെത്തുക?വൈകാതെ തന്നെ തിയേറ്ററുകളിലേക്കെത്തിക്കും. മിക്കവാറും ജനുവരിയിലായിരിക്കും റിലീസ്. മിക്സിങ്ങും മറ്റും കഴിഞ്ഞു. മറ്റു ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കൂടി ഇള്‍പ്പെട്ട ജിയോമെട്രിക്‌സ് എന്ന കമ്പനിയാണ് പത്ത് മടങ്ങ് ക്വാളിറ്റിയിലും മികച്ച സാങ്കേതിക മികവിലും ചിത്രം തിയേറ്ററിലെത്തിക്കുന്നത്. 4 ഫ്രെയിംസ് സൗണ്ട് കമ്പനിയില്‍ അതിന്റെ 4കെ അറ്റ്‌മോസ് മിക്‌സിങ്ങും പുതിയ ഷോട്ടുകളുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനപ്പുറം എന്തുകൊണ്ട് സ്ഫടികം തിയേറ്ററില്‍?

അതിനൊരു ഉത്തരമേയുള്ളൂ ഇപ്പോഴും ആളുകള്‍ ആ സിനിമയെയും അതിലെ കഥാപാത്രങ്ങളെയും അത്രമേല്‍ ഹൃദയത്തോടെ ചേര്‍ത്ത് വയ്ക്കുന്നു. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഭദ്രന്‍ എന്ന സംവിധായകന്റെ ജീവിതത്തിലെ നാഴികകല്ലായിരുന്നു 'സ്ഫടികം'. ടിവിയില്‍ വരുമ്പോഴെല്ലാം 'സ്ഫടികം' ആവര്‍ത്തിച്ച് കാണുന്ന പ്രേക്ഷകരുണ്ട്. നാല്‍പ്പത് വട്ടമോ നാനൂറ് വട്ടമോ കണ്ടവരുണ്ടാകും. അവര്‍ക്കെല്ലാം ഒരു പുതിയ അനുഭവമായിരിക്കും. അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

ചാക്കോ മാഷും മേരിയുമില്ലാതെ

'സ്ഫടിക'ത്തില്‍ അഭിനയിച്ച പതിനാല് പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. തിലകന്‍, കെ.പി.എ.സി ലളിത, നെടുമുടി വേണു, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ് അങ്ങനെ പലരും ഇന്നില്ല. ഫോര്‍ കെയുടെ ജോലികള്‍ ചെയ്യുമ്പോള്‍ അവരെ വീണ്ടും സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത് വാക്കുകള്‍ക്ക് അതീതമായ അനുഭവമായിരുന്നു.

'സ്ഫടിക'ത്തിന് രണ്ടാം ഭാഗം?

പലരും രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. 'സ്ഫടിക'ത്തിന് രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ എനിക്ക് കഴിയില്ല. എനിക്കെന്നല്ല ആര്‍ക്കും. ആടുതോമയും ചാക്കോ മാഷും ഇനി ആവര്‍ത്തിക്കപ്പെട്ടാല്‍ ശരിയാകില്ല. അതൊരിക്കലും പ്രേക്ഷകര്‍ സ്വീകരിക്കുകയുമില്ല. 'സ്ഫടികം' 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാണ്. അത് കാലം തെറ്റി ഇറങ്ങിയ സിനിമയല്ല. കാലാതീതമായ സിനിമയാണെന്ന് ഞാന്‍ പറയും. ആടുതോമയുടെ ഹാങ് ഓവര്‍ ബാധിച്ചതുകൊണ്ട് പറയുന്നതല്ല. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് സഞ്ചരിക്കുന്ന ഒരാളാണ് ഞാന്‍. 'സ്ഫടിക'ത്തിന്റെ വിജയം ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ വലിയ പ്രചോദനമായിരുന്നു. പക്ഷേ അതുപോലത്തെ കഥാപാത്രങ്ങളെ ഞാന്‍ പിന്നീട് അവതരിപ്പിച്ചിട്ടില്ല. ഒരിക്കലും ഒരു സിനിമക്കാരനും അയാളുടെ വിജയത്തിന്റെ ലഹരിയില്‍ കുടുങ്ങി കിടക്കരുത് എന്നാണ് എന്റെ അഭിപ്രായം. മുന്നോട്ട് പോയികൊണ്ടിരിക്കണം. 'സ്ഫടിക'ത്തില്‍ എന്റെ ജീവിതമുണ്ട്. എന്റെ മാതാപിതാക്കളുണ്ട്. ഒരുകാലത്ത് എന്നെ പഠിപ്പിച്ച അദ്ധ്യാപകരുണ്ട്. അത് അതോടെ തീര്‍ന്നു. എത്ര കോടി തരാം എന്ന് പറഞ്ഞാലും 'സ്ഫടിക'ത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറാകില്ല.

ചാക്കോ മാസ്റ്ററുടെ കഥ

ചെകുത്താനില്‍നിന്ന് തിളങ്ങുന്ന 'സ്ഫടിക'ത്തിലേക്കുള്ള ഒരു വ്യക്തിയുടെ മാറ്റമാണ് ആ സിനിമ. ആടുതോമയേക്കാള്‍ 'സ്ഫടിക'ത്തിന്റെ കഥ ചാക്കോ മാസ്റ്ററെ ചുറ്റിപ്പറ്റിയാണ്. തന്റെ സ്വപ്നങ്ങളെ മക്കളുടെ തലയില്‍ കെട്ടിവയ്ക്കുന്ന പിതാവ്. ഒടുവില്‍ മകന്‍ ചാക്കോ മാഷിന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി തീര്‍ന്നപ്പോള്‍ അയാളെ അതികഠിനമായി ശിക്ഷിക്കുന്നു. റിബലായ ആടു തോമയുടെ പിറവിയ്ക്ക് നിമിത്തമാകുന്നതും അയാള്‍ തികഞ്ഞ ധിക്കരിയും തന്നിഷ്ടക്കാരനുമെല്ലാം ആകുന്നതിന് കാരണം ചാക്കോ മാഷാണ്. ആടു തോമയ്ക്ക് മുന്നില്‍ ഒരു നല്ല പിതാവിന്റെ ലക്ഷണമൊന്നും ചാക്കോ മാഷിന് ഇല്ലായിരുന്നു. എന്നാള്‍ പ്രതീക്ഷകള്‍ക്കൊപ്പം അയാള്‍ വളര്‍ത്തിയെടുത്ത മകള്‍ക്ക് മുന്നില്‍ അയാള്‍ക്ക് വേറൊരു മുഖമായിരുന്നു. ഏറ്റവും ഒടുവിലാണ് ചാക്കോ മാഷിനാണ് തിരിച്ചറിവ് ഉണ്ടാകുന്നത്.

തോമയില്‍ ഞാനുണ്ട്

എന്റെ കുട്ടിക്കാലത്ത് എന്റെ മാതാപിതാക്കള്‍ എന്നോട് മറ്റുള്ള പയ്യന്‍മാരെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ആര്‍ക്കും ഇഷ്ടമല്ലാത്ത വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. എന്റെ മേഖല സിനിമയാണെന്ന് എനിക്ക് അറിയാമായിരുന്നു. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. നമ്മുടെ കാഴ്ചപ്പാടുകളാണ് നമ്മെ വളര്‍ത്തുന്നത്. അതിന് തുടക്കം കുറിയ്ക്കുന്നത് അദ്ധ്യാപകരും മാതാപിതാക്കളും ഒക്കെയാണ്. എന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ട സിനിമയാണ്. പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യുന്ന ഹീറോകളെയാണ് എനിക്കിഷ്ടം. ഒഴുക്കിനെതിരെ ഞാനും ഒരുപാട് നീന്തി. പ്രതികൂല സാഹചര്യങ്ങള്‍ മനുഷ്യരെ കരുത്തരാക്കും.

ആടു തോമയും ചാക്കോ മാഷും തമ്മില്‍

തിലകന്‍ ചേട്ടനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയാണ് 'സ്ഫടിക'ത്തിന്റെ വിജയം. അഭിനയം റിഫ്ളക്സ് ആക്ഷനാണ്. നമുക്കൊപ്പം അഭിനയിക്കുന്ന വ്യക്തിയുടെ പ്രകടനം നമ്മളെ ബാധിക്കും. തിലകന്‍ ചേട്ടനും മോഹന്‍ലാലും അസാമാന്യ പ്രതിഭകളാണ്. അതുകൊണ്ടാണ് അവരുടെ കെമിസ്ട്രി നന്നായി മനസ്സിലാകുന്നത്. തനിക്ക് പകരം അപ്പന്‍ മുറ്റത്ത് കുഴിച്ചിട്ട പതിനെട്ടാം വട്ട തെങ്ങിന്റെ ചുവട്ടില്‍നിന്ന് മണ്ണുവാരിയെടുത്ത് ആടുതോമ പറയുന്നുണ്ട്: ഇനി ഞാന്‍ വരും സെമിത്തേരിയില്‍ നിങ്ങളുടെ കുഴിയില്‍ മണ്ണിടാന്‍. ആയിരം കുത്തുവാക്കുകളേക്കാള്‍ ശക്തിയുണ്ട് ആ ഒരൊറ്റ ഡയലോഗിന്. അതുപോലെ ഒരുപാട് വൈകാരികമായ രംഗങ്ങള്‍ 'സ്ഫടിക'ത്തിലുണ്ട്. ഇനി അതൊന്നും പുനരവതരിപ്പിക്കാന്‍ കഴിയില്ല. തിലകന്‍ ചേട്ടനല്ലാതെ കടുവാ ചാക്കോ ആകാന്‍ ആര്‍ക്കും പറ്റില്ല.

Content Highlights: Spadikam, 4k atmos version, Bhadran Mattel Interview Mohanlal Thilakan aadu thoma chacko master


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented