പാടിയതെല്ലാം ഇമ്പമാർന്ന ഗാനങ്ങൾ, പാട്ടുവഴിയിൽ അമ്പതാണ്ട് പിന്നിട്ട് സതീഷ് ബാബു


ടി. ഷിനോദ് കുമാർ

ഗാനവഴിയിൽ അമ്പതുവർഷം പിന്നിടുമ്പോൾ സതീഷ്‌ ബാബു വേദികളിൽ പാടിയതേറെയും ‘ഗന്ധർവ’ഗാനങ്ങൾ. സതീഷ്‌ സ്റ്റേജിലെത്തിയാൽ സംഗീതപ്രേമികൾ ഒന്നടങ്കം പാടാൻ ആഗ്രഹം പ്രകടിപ്പിക്കുക യേശുദാസിന്റെ ഹിറ്റുകളായ സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ, അകലെ അകലെ നീലാകാശം... എന്നീ പാട്ടുകൾ.

കെ. സതീഷ് ബാബു | ഫോട്ടോ: മാതൃഭൂമി

പാടിയതെല്ലാം ഇമ്പമാർന്ന ഗാനങ്ങൾ. അഞ്ചുപതിറ്റാണ്ടിനിടയിൽ കെ. സതീഷ്‌ ബാബുവിന്റെ സ്വരമാധുരി പെയ്തിറങ്ങിയത്‌ എണ്ണിയാലൊടുങ്ങാത്ത വേദികളിൽ. മെല്ലെ നീ മെല്ലെ വരൂ (ധീര), ആ മുഖം കണ്ടനാൾ (യുവജനോത്സവം), മുത്തുക്കുട ചൂടി നീ വാ (ഒന്നാനാം കുന്നിൽ ഓരടികുന്നിൽ), മഴവിൽക്കൊടിപോലെ (ഇത്രമാത്രം), ദേവദുന്ദുഭി (എന്നെന്നും കണ്ണേട്ടന്റെ), ശിശിരമേ നീ ഇതിലെ വാ (പട്ടണപ്രവേശം)... ആസ്വാദകമനസ്സുകളിൽ കോഴിക്കോടിന്റെ ഈ പാട്ടുകാരനെ അടയാളപ്പെടുത്തിയ എത്രയെത്ര പാട്ടുകൾ. 25 സിനിമകൾ. അതിൽ 28 പാട്ടുകൾ.

ഗാനവഴിയിൽ അമ്പതുവർഷം പിന്നിടുമ്പോൾ സതീഷ്‌ ബാബു വേദികളിൽ പാടിയതേറെയും ‘ഗന്ധർവ’ഗാനങ്ങൾ. സതീഷ്‌ സ്റ്റേജിലെത്തിയാൽ സംഗീതപ്രേമികൾ ഒന്നടങ്കം പാടാൻ ആഗ്രഹം പ്രകടിപ്പിക്കുക യേശുദാസിന്റെ ഹിറ്റുകളായ സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ, അകലെ അകലെ നീലാകാശം... എന്നീ പാട്ടുകൾ. ഈ രണ്ടുപാട്ടുകളും വേദികളിൽ ഏറ്റവുംകൂടുതൽ പാടി ആസ്വാദകരുടെ മനംകുളിർപ്പിച്ച ഗായകനും ഒരുപക്ഷേ, സതീഷ്‌ ബാബുവായിരിക്കും.

1971-ൽ വൈ.എം.സി.എ. ഹാളിൽനടന്ന ഒരു വിവാഹച്ചടങ്ങിൽ പാടിക്കൊണ്ടാണ് തുടക്കം. ‘വെള്ളിക്കുട കീഴെ അല്ലിക്കുട കീഴെ’ എന്ന പാട്ട് ആലപിച്ചപ്പോൾ ആസ്വാദകരുടെ വൻ പ്രോത്സാഹനം. 79-തിലാണ് സിനിമയിൽ പാടാൻ അവസരം വരുന്നത്. സന്നാഹം എന്ന ചിത്രത്തിൽ ഒ.എൻ.വി. രചിച്ച് കണ്ണൂർ രാജൻ സംഗീതം പകർന്ന ‘ആ മലയിൽ ഇൗ മലയിൽ പറന്നിറങ്ങി ആയിരം മേഘങ്ങൾ’ എന്ന പാട്ടാണ് സതീഷിന്റെ ആദ്യ സിനിമാഗാനം.

കോഴിക്കോട്‌ ആറാംഗേറ്റിനടുത്ത കോഴിപ്പറമ്പത്ത്‌ വീട്ടിലായിരുന്നു ചെറുപ്പകാലം. ഇതിനിടയിൽ തളി സദ്‌ഗുരു സംഗീതസഭയിലും പൂക്കാട്‌ സുകുമാരൻ ഭാഗവതർ, ആർ. ദേവകി ടീച്ചർ എന്നിവരുടെയടുത്തും അല്പകാലം സംഗീതപഠനം. അമലാപുരി പള്ളിയിലെ ചടങ്ങുകളിലും ഗാനങ്ങളാലപിക്കാൻ ക്ഷണം. സൈക്കിളിൽവന്ന്‌ അധികമാരോടും സംസാരിക്കാതെ പാട്ടുപാടി മടങ്ങുന്ന ഈ യുവാവിനോട്‌ ഇതിനിടയിലൊരു പെൺകുട്ടിക്ക്‌ പ്രണയം. ലതയെന്ന ഈ പെൺകുട്ടിയാണ്‌ പിന്നീട്‌ സതീഷിന്റെ ജീവിതസഖിയായത്‌. ഗായികകൂടിയായ ലത, സതീഷുമൊത്ത്‌ മൂന്നുവേദികളിൽ പാടിയിട്ടുണ്ട്‌. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒടിയൻ, മകൾ തുടങ്ങി പന്ത്രണ്ടുസിനിമകളിലും പ്രമുഖ കമ്പനികളുടെ പരസ്യചിത്രങ്ങളിലും ലത അഭിനയിച്ചിട്ടുണ്ട്.

ചാനലുകളിലെ സംഗീതപരിപാടികളിൽ നിറഞ്ഞുനിൽക്കുന്ന കൊച്ചുപടതന്നെയുണ്ട്‌ സതീഷിന്‌ ശിഷ്യരായി. ശ്രേയാ ജയദീപ്‌, മെറിൻ ഗ്രിഗറി, എസ്.കെ. കീർത്തന, ഹനൂന, കൃഷ്ണശ്രീ, മിയ എന്നിവരാണിവർ. ബിലാത്തികുളം കെ.പി. കേശവമേനോൻ നഗർ ഹൗസിങ് കോളനിയിലെ സതീഷിന്റെ വസതി പാട്ടുപഠിക്കുന്നവരാൽ സംഗീതസാന്ദ്രമാണിന്ന്.

Content Highlights: singer k satheesh babu completes 50 years in music field, satheesh babu songs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented