മരിക്കുവോളം ആ ഉടലിനെക്കുറിച്ചു മാത്രം ഓർമിച്ച പ്രേക്ഷകർ ആ കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ കണ്ടില്ല


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

സെപ്തംബര്‍ 23-ാം തിയ്യതി സില്‍ക്ക് തന്റെ ജീവിതത്തിന് പൂർണ വിരാമമിട്ടു. മരണക്കയത്തിലേക്ക് അവർ സ്വയം നടന്നിറങ്ങിയതോ... അല്ലെങ്കിൽ സമൂഹം അവരെ തള്ളി വിട്ടതോ?

Silk Smitha

സില്‍ക്ക് സ്മിത വിടപറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍

ന്നേക്കാള്‍ വലിയ മുന്‍ഗാമികള്‍ ഉണ്ടായിരുന്നില്ല സില്‍ക് സ്മിതയ്ക്ക്. പിന്‍ഗാമികളും. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ഇത്രമേല്‍ മാദകത്വം വാരിവിതറിയവര്‍, ആ ലഹരി അവശേഷിപ്പിച്ചവര്‍ ഏറെയില്ല ഇന്ത്യൻ സിനിമയിൽ. മരിക്കുവോളം ആ ഉടലിനെക്കുറിച്ചു മാത്രമേ പ്രേക്ഷകര്‍ ഓര്‍ത്തുള്ളൂ. വികാരമുറ്റിയ കണ്ണുകള്‍ മാത്രമേ കണ്ടുള്ളൂ. കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ കണ്ടില്ല. ഉള്ളിലെ പിടച്ചില്‍ അറിഞ്ഞില്ല. എന്നാല്‍, അതറിഞ്ഞവരുമുണ്ടായിരുന്നു സിനിമയില്‍. അതുകൊണ്ട് തന്നെ സെപ്തംബര്‍ 23-ാം തിയ്യതി സില്‍ക്ക് തന്റെ ജീവിതത്തിന് പൂർണ വിരാമമിട്ടു. മരണക്കയത്തിലേക്ക് അവർ സ്വയം നടന്നിറങ്ങിയതോ... അല്ലെങ്കിൽ സമൂഹം അവരെ തള്ളി വിട്ടതോ? വെള്ളിത്തിരയിൽ അവരെ കണ്ട് രോമാഞ്ചം കൊണ്ടവരൊന്നും സിൽക്ക് എന്ന മനുഷ്യസ്ത്രീ കടന്നുപോയ മാനസിക വ്യഥകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല...

അനുരാധയുടെ സ്മിത