സിനിമയുടെ പ്രതിഫലം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ഷായ്ക്ക് ഇനി തിരികെ പോകണം, ജയിലിലേക്ക്


അനുശ്രീ മാധവന്‍

ഷാ തച്ചില്ലം, ഏകൻ അനേകൻ’ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതിയ ഷാ തച്ചില്ലം തനിക്കുലഭിച്ച പ്രതിഫലത്തിലെ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജയിൽ ഡി.ഐ.ജി. അജയകുമാറിന് കൈമാറുന്നു

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷാ തച്ചില്ലം എന്ന ഇരുപതുകാരന്റെ ജീവിതം മാറിമറയുന്നത്. ഇരിങ്ങാലക്കുട തൊമ്മാന സ്വദേശിയായ ഇദ്ദേഹം ഒരു സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. അതില്‍ ഒരാള്‍ കുത്തേറ്റ് മരിക്കുകയും ചെയ്തു. ആറുവര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ സെഷന്‍സ് കോടതി ഷായെ വെറുതെ വിട്ടു. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ഹൈക്കോടതി ഷായ്ക്ക്‌ ജീവപര്യന്തം ശിക്ഷ നല്‍കി. ഒടുവില്‍ ജയിലിലേക്ക്. താനാരെയും കുത്തിയിട്ടില്ലെന്നാണ് ഷാ പറയുന്നത്. പക്ഷേ തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ഇന്ന് ആ ഇരുപതുകാരന്‍ 50 വയസ്സില്‍ എത്തി നില്‍ക്കുന്നു.

ഇന്ന് ഷാ വാര്‍ത്തകളില്‍ ഇടം നേടുന്നത് തിരക്കഥാകൃത്തെന്ന നിലയിലാണ്. ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്യുന്ന 'ഏകന്‍ അനേകന്‍' എന്ന ചിത്രത്തിന്റെ എട്ട് തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഷാ തച്ചില്ലം. സിനിമയില്‍ തിരക്കഥ എഴുതിയതിന് പ്രതിഫലമായി ലഭിച്ച രണ്ട് ലക്ഷത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാ സംഭാവന നല്‍കി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ജയില്‍ ഡി.ഐ.ജി അജയ്കുമാറാണ് ചെക്ക് സ്വീകരിച്ചത്. ഇന്ന് കാസര്‍കോട് ചീമേനിയിലെ തുറന്ന ജയിലിലെ അന്തേവാസിയാണ് ഷാ തച്ചില്ലം. വ്യാഴാഴ്ച അദ്ദേഹത്തിന്റെ പരോള്‍ അവസാനിക്കുന്നു. ഇനി തിരികെ ജയിലേക്ക്.

2018 ല്‍ തടവുപുള്ളികള്‍ക്ക് വേണ്ടിയുള്ള 'സര്‍ഗാത്മകതയിലൂടെ മാനസാന്തരം' എന്ന പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ഡോക്യുമെന്ററി ആന്റ് ഫിലിം മേക്കിംഗ് കോഴ്സ് നടന്നിരുന്നു. അതില്‍ ഷാ അടക്കം 21 തടവുപുള്ളികളാണ് പങ്കെടുത്തത്. അന്നാണ് ഷാ ചിദംബരം പളനിയപ്പനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു കോഴ്‌സ്. ജയിലിലെ സൂപ്രണ്ടുമാരായ സന്തോഷ് കുമാര്‍, ജയകുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ശിവപ്രസാദ് എന്നിവര്‍ താല്‍പര്യമെടുത്തതിനാലാണ് ഫിലിം മേക്കിങ്ങില്‍ കോഴ്‌സ് ചെയ്യാന്‍ തടവുപുള്ളികള്‍ക്ക് അവസരം ലഭിച്ചത്. ഈ കോഴ്‌സിന് ശേഷം അതില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് 'എബിസിഡി' എന്ന ഹ്രസ്വചിത്രമെടുക്കുകയും ഷാ അതില്‍ അഭിനയിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് അത് റിലീസ് ചെയ്തത്. കൂടാതെ ചീമേനി തുറന്ന ജയിലിനെ ആസ്പദമാക്കി ചിദംബരം പളനിയപ്പന്‍ സംവിധാനം ചെയ്ത 'വിശ്വാസത്തിന്റെ മതിലുകള്‍' എന്ന ഡോക്യുമെന്ററിയില്‍ ഷാ അടക്കമുള്ളവര്‍ പങ്കാളികളായി.

ജയിലില്‍ ക്രിയാത്മകതയുള്ള ഒരുപാട് അന്തേവാസികള്‍ ഉണ്ടായിരുന്നു. നന്നായി എഴുതാന്‍ കഴിവുള്ള ധാരാളം ആളുകള്‍. എന്നാല്‍ ഷാ പരോള്‍ ലഭിച്ച ഉടനെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ 'മൈനാകം' എന്നപേരില്‍ ഒരു ഹ്രസ്വചിത്രമെടുത്തു. അതു കൂടാതെ ജയിലിന് അകത്ത് വച്ചു തന്നെ രണ്ടു ഹ്രസ്വചിത്രം ചെയ്തു. അദ്ദേഹത്തിന് ഫിലിം മേക്കിങ്ങില്‍ അതിയായ താല്‍പര്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടത്- സംവിധായകന്‍ പറയുന്നു.

നടന്‍ മമ്മൂട്ടിയാണ് ഏകന്‍ അനേകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. മണികണ്ഠന്‍ ആചാരി, ഗാര്‍ഗി അനന്തന്‍, രാജേഷ് ശര്‍മ്മ, മനോജ് കെ.യു (തങ്കളാഴ്ച്ച നിശ്ചയം) എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിപിന്‍ പാറമേക്കാട്ടിലാണ് നിര്‍മാണം.

Content Highlights: sha thachillam, Ekan Anekan, Chidambaram palaniappan, Manikandan Achari Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented