സിനിമ കണ്ടിറങ്ങുമ്പോൾ മുന്നിൽ നിങ്ങളുടെ ചങ്ങാതിമാരുടെ മുഖം തെളിഞ്ഞേക്കാം -ടീം സാറ്റർഡേ നൈറ്റ്


കളിചിരിയുമായി മുന്നോട്ടുപോയ സിനിമയുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച്‌ നിവിൻപോളി, അജുവർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർ.

സാറ്റർഡേ നൈറ്റ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/NivinPauly/photos

പുതുതലമുറയുടെ ആഘോഷക്കാഴ്ചകളുമായി എത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രം സാറ്റർഡെ നൈറ്റ്‌ പ്രദർശനത്തിനൊരുങ്ങി. കളിചിരിയുമായി മുന്നോട്ടുപോയ സിനിമയുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച്‌ നിവിൻപോളി, അജുവർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർ.

നിവിൻപോളി : ഞങ്ങൾ സുഹൃത്തുക്കളുടെ ഒത്തുചേരൽകൂടിയായിരുന്നു ‘സാറ്റർഡേ നൈറ്റ്‌.’ കഥാപാത്രങ്ങൾ തമ്മിൽ സിനിമയിൽ സൃഷ്ടിക്കുന്ന ചിരിയെക്കാൾ വലിയ ചിരികളുണ്ടായിരുന്നു അണിയറയിൽ. സൗഹൃദത്തിനിടയിലെ സ്നേഹംമാത്രമല്ല, ചങ്ങാതിമാർ തമ്മിലുള്ള പലതരം ഇമോഷൻസ്-സന്തോഷവും സ്വാർഥതയും ആർപ്പുവിളികളും അസൂയയുമെല്ലാം കഥയിലേക്കെത്തുന്നുണ്ട്. ‘കിറുക്കനും കൂട്ടുകാരും’ എന്നാണ് സിനിമയുടെ ഹാഷ്‌ടാഗ്. പാട്ടും തമാശയുമായി നീങ്ങുമ്പോഴും കാഴ്ചക്കാരുടെ മനസ്സിലുടക്കുന്ന ഒരു വിഷയം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ പഴയസുഹൃത്തുക്കളെ ഒന്നുകണ്ടാലോ, അവരെയൊന്നു വിളിച്ചാലോ എന്ന ചിന്തയുയർത്താൻ സിനിമയ്ക്ക് കഴിയും. അങ്ങനെയൊരു ഒത്തുചേരൽ വരുംദിവസത്തിൽ നടക്കുമ്പോൾ അതൊരു സാറ്റർഡേയാകാം, ആ കൂട്ടായ്മയുടെ പേര് ഒരു സാറ്റർഡേ നൈറ്റ്‌സ് എന്നാകാം.

സിജു വിൽസൺ: സാറ്റർഡേ നൈറ്റ്‌സ് എന്ന പേര് സിനിമയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ ഇത്തരത്തിലൊരു സിനിമ വരുന്നത്. സൗഹൃദം മുൻനിർത്തി ഇറങ്ങിയ സിനിമകൾ പലതും മുമ്പ് വലിയവിജയങ്ങൾ നേടിയിട്ടുണ്ട്. സിനിമയിൽ സുഹൃത്തുക്കളുടെ വേഷംചെയ്യാനെത്തിയ ഞങ്ങൾ തമ്മിലുള്ള സൗഹൃദം പല സീനുകൾക്കും ഗുണംചെയ്തിട്ടുണ്ട്, റിസ്‌ക്കി സീനുകൾപോലും കളിചിരികളോടെ ചെയ്തുതീർത്തു. കൂട്ടുകാർക്കൊപ്പം ഏറെ ദിവസം ഒന്നിച്ച്‌ ചെലവിടാൻപറ്റി എന്നതാണ് സാറ്റർഡേ നൈറ്റ്‌സ് നൽകിയ മറ്റൊരു സന്തോഷം. നിവിനും അജുവും ഞാനുമെല്ലാം ഒന്നിച്ച ‘മലർവാടി ആർട്‌സ് ക്ലബ്ബ്’ പുറത്തുവന്നിട്ട് 12 വർഷം കഴിഞ്ഞു. സൗഹൃദം മുൻനിർത്തിയുള്ള സിനിമയായതിനാൽത്തന്നെ പ്രേക്ഷകർക്ക് പെട്ടെന്നുതന്നെ സിനിമയുമായി ചേർന്നുനിൽക്കാൻ കഴിയും. പല സീനുകളും പ്രേക്ഷകരുടെ ഉള്ളിലുടക്കും. സിനിമ കണ്ടിറങ്ങുമ്പോൾ നിങ്ങൾക്കുമുന്നിൽ നിങ്ങളുടെ ചങ്ങാതിമാരുടെ മുഖം തെളിഞ്ഞേക്കാം.

സാറ്റർഡേ നൈറ്റിൽ സിജു വിൽസണും സൈജു കുറുപ്പും | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

അജുവർഗീസ് : ഒരു കളർഫുൾ സിനിമയുടെ ഭാഗമാകാനായതിൽ സന്തോഷമുണ്ട്. എന്നെക്കാൾ കൂടുതൽ ദിവസം സെറ്റിലുണ്ടായിരുന്നത് ഇവന്മാരെല്ലാമാണ്, അതുകൊണ്ടുതന്നെ ഞാനില്ലാത്ത ദിവസങ്ങളിലെല്ലാം എന്തൊക്കെയാണ് ചെയ്തുവെച്ചതെന്നെനിക്കറിയില്ല. ലോകത്തെല്ലായിടത്തുമുള്ള ‘സൗഹൃദം’ എന്ന വിഷയവുമായാണ് സിനിമ മുന്നോട്ടുപോകുന്നത്. പതിവുരീതിയിൽനിന്നുമാറി കഥയെ മറ്റൊരുതലത്തിൽ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചത്. ഈ കാലത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ടുതന്നെ സന്ദർഭങ്ങളുടെയെല്ലാമൊരു ഓളം പെട്ടെന്നുതന്നെ പിടിച്ചെടുക്കാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ട്. ലൊക്കേഷനിൽ റോഷൻ സാറിലായിരുന്നു ഏറ്റവും കൂടുതൽ ഉണർവുകണ്ടത്. എല്ലാ കഥാപാത്രങ്ങളുടെയും എനർജി അദ്ദേഹത്തിന്റെ വിശദീകരണത്തിൽ കാണാമായിരുന്നു.

നിവിൻ പോളിയും അജു വർ​ഗീസും | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

സൈജു കുറുപ്പ് : യാഥാർഥജീവിതത്തിൽ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വേഷങ്ങളും കഥാസന്ദർഭങ്ങളും സിനിമയിൽ ചെയ്യേണ്ടിവരും. അങ്ങനെവരുമ്പോൾ ലഭിക്കുന്ന നിർദേശങ്ങളനുസരിച്ചും സംശയങ്ങൾ ചോദിച്ചുമനസ്സിലാക്കിയുമാണ് സാധാരണ മുന്നോട്ടുപോകുക. സാറ്റർഡേ നൈറ്റ്‌സിലെ കഥാപാത്രത്തിന്റെ ഇടപെടലുകളെക്കുറിച്ച് സംവിധായകനിൽനിന്ന് കൃത്യമായൊരു ചിത്രം ലഭിച്ചിരുന്നു. അഭിനയവും നാടകപരിചയവുമുള്ള സംവിധായകനായതിനാലാകണം റോഷൻ ആൻഡ്രൂസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞുതന്നു. അദ്ദേഹത്തിനാവശ്യമുള്ള കാര്യങ്ങൾ ഒരോ സീനിലേക്കും കൊണ്ടുവന്നു. നിവിൻ, സിജു, അജു... ഞങ്ങളെല്ലാം ഏറെ ആഘോഷിച്ചാണ് സിനിമയുടെ ഭാഗമായത്. സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്രപോയ മൂഡായിരുന്നു. നൃത്തംചെയ്യുന്ന കാര്യത്തിൽ പൊതുവേ പിറകിലേക്കായ ഞാൻ സിജു നൽകിയ ആത്മവിശ്വാസത്തിൽ ഈ സിനിമയിൽ ചുവടുവെച്ചു.

Content Highlights: saturday night movie, nivin pauly, siju wilson, saiju krup and aju varghese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented