കോമ്പോ സീനുകളിൽ ചിലത് പാളി, ടെൻഷനടിച്ചു, പക്ഷേ മമ്മൂക്ക കൂടെനിന്നു -സഞ്ജു ശിവറാം


വിഷ്ണു രാമകൃഷ്ണൻ

റോഷാക്ക് വിജയകരമായി മുന്നേറുമ്പോൾ മികച്ചൊരു കഥാപാത്രം അവതരിപ്പിക്കാനായതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് സഞ്ജു ശിവറാം

സഞ്ജു ശിവറാം | ഫോട്ടോ: മാതൃഭൂമി

പേരിലും അവതരണത്തിലും പുതുമനിറച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനംതുടരുകയാണ് റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിയാസ് ബഷീർ റോഷാക്കിലൂടെ വിജയം ആവർത്തിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രം പൂർവമാതൃകകളെയെല്ലാം തിരുത്തിയെഴുതി വേറിട്ട കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. മമ്മൂട്ടി അവതരപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഒപ്പം ജഗദീഷ്, ബിന്ദു പണിക്കർ, കോട്ടയം നസീർ, ആസിഫ് അലി, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും തികവുറ്റ പ്രകടനങ്ങളിലൂടെ അദ്‌ഭുതപ്പെടുത്തുന്നു.

ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കാഴ്ചവെച്ചത് സഞ്ജു ശിവറാമാണ്. ദിലീപ് എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ചിത്രത്തിൽ സഞ്ജു വേഷമിടുന്നത്. ചേട്ടനെ ഒരുപാട് സ്നേഹിക്കുന്ന, അന്തർമുഖനായ, അമ്മയോട് തികഞ്ഞ അനുസരണ പുലർത്തുന്ന കഥാപാത്രമായിട്ടാണ് സഞ്ജുവിന്റെ അനിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം വിജയകരമായി മുന്നേറുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടി അഭിനന്ദനങ്ങൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഞ്ജു ശിവറാം.‘‘മികച്ച ഒരു സിനിമയായി റോഷാക്ക് മാറുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ, നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ ശരിക്കും ഞെട്ടിച്ചു. വലിയ വിജയമാകണമെന്ന് ഉദ്ദേശിച്ച് ഞങ്ങൾ ഒരുതരത്തിലുള്ള കൂട്ടിച്ചേർക്കലുകളും സിനിമയിൽ നടത്തിയിട്ടില്ല. സിനിമ ആവശ്യപ്പെടുന്ന ചേരുവകൾമാത്രം ചേർത്താണ് എടുത്തിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത വലിയ സന്തോഷമുണ്ടാക്കുന്നു.’’ പശ്ചാത്തലസംഗീതവും ഉദ്വേഗംനിറയ്ക്കുന്ന കഥാഗതിയും വിഷ്വൽ ഇഫക്ടസും ആണ് റോഷാക്കിനെ ഒരു മുഴുനീള തിയേറ്റർ അനുഭവമാക്കിമാറ്റുന്നതെന്നും സഞ്ജു കൂട്ടിച്ചേർക്കുന്നു.

‘സിനിമയുടെ ഭാഗമായപ്പോൾ മുതൽ അനുഭവപ്പെട്ട സന്തോഷം ഓരോ സീനും ആസ്വദിച്ച് ചെയ്യാൻ കാരണമായതായും മമ്മൂട്ടിയടക്കമുള്ള മുൻനിര അഭിനേതാക്കളുടെ പിന്തുണ പ്രകടനം നന്നാക്കാൻ സഹായകമായെന്നും സഞ്ജു അഭിപ്രായപ്പെടുന്നു.’ ‘‘സിനിമയെപ്പറ്റി സെറ്റിലെ എല്ലാവർക്കും നല്ല ധാരണയുണ്ടായതുകൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. എന്നെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് റോഷാക്കിലെ അനിൽ. എന്റെ ജീവിതത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ധൈര്യമായി പരീക്ഷിക്കാനും ഉൾക്കൊണ്ട് ചെയ്യാനും സാധിച്ചു. അതോടൊപ്പം ചിത്രത്തിലെ ഓരോ കഥാപാത്രവും പിടിതരാത്തരീതിയിൽ പെരുമാറുന്നവരാണ്. മമ്മൂക്കയോടൊപ്പമുള്ള കോമ്പോ സീനുകളെടുക്കുമ്പോൾ ചെറിയ ടെൻഷനുണ്ടാകുകയും പാളിപ്പോകുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ, കൃത്യമായ പിന്തുണനൽകി അദ്ദേഹം കൂടെനിന്നത് കാര്യങ്ങൾ ഈസിയാക്കി. ഒപ്പം ബിന്ദുച്ചേച്ചി, ജഗദീഷേട്ടൻ, നസീർക്ക എന്നിവരുടെ സപ്പോർട്ടും ടെൻഷൻഫ്രീയായി ചെയ്യാൻ സഹായിച്ചു. ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവുംമികച്ചത് എനിക്ക് റോഷാക്ക് തന്നെയാണ്.’’

എസ്.ജെ. സിനു സംവിധാനംചെയ്യുന്ന തേര്, നവീൻ ജോണിന്റെ പാർട്ണേഴ്സ്, അഖിൽ സത്യന്റെ പാച്ചുവും അദ്‌ഭുതവിളക്കും എന്നിവയാണ് സഞ്ജു ശിവറാം അഭിനയിക്കുന്ന പുതിയ സിനിമകൾ.

Content Highlights: sanju sivram interview, sanju sivram about rorschach movie, sanju sivram about mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented