എന്റെ രാഷ്ട്രീയം മൂറിന്റെ കഥാപാത്രത്തിനൊപ്പമാണ്: രോഹിത് വി.എസ്


അനുശ്രീ മാധവന്‍(anusreemadhavan@mpp.co.in)

സിനിമ തിയേറ്റര്‍ റിലീസ് ചെയ്തു കഴിഞ്ഞ സമയത്ത് എന്നോട് ചിലര്‍ ചോദിച്ചു, ഷാജി അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ, ഒരു പട്ടിയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതാണല്ലോ എന്ന്?.

രോഹിത് വി.എസ്, 'കള'യിൽ സുമേഷ് മൂർ

ടൊവിനോ തോമസ്, സുമേഷ് മൂര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'കള' വലിയ ജന ശ്രദ്ധനേടുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയവും അവരുടെ പോരാട്ടവും സംസാരിക്കുന്ന ഈ ചിത്രം മാറുന്ന മലയാള സിനിമയുടെ യാത്രയ്ക്ക് ഇന്ധനം പകര്‍ന്നിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രോഹിത് വി.എസ്. സംസാരിക്കുന്നു.

''അഞ്ച് വര്‍ഷം മുന്‍പ് എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആശയമാണ് കള പോലുള്ള ഒരു സിനിമ ചെയ്യണമെന്നത്. പൂര്‍ണമായും ഫ്‌ളിപ്പ് ആകുന്ന ഒരു കഥ. പക്ഷേ അതെവിടെ എങ്ങിനെ ചെയ്യണമെന്ന് അന്ന് ധാരണയില്ലായിരുന്നു. ഇപ്പോഴാണ് അതിന് സമയമായത്. ഈ കഥ ടൊവിനോ തോമസ് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് കഥ സുമേഷ് മൂറിനെ കണ്ടു പിടിച്ച് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ പെട്ടന്ന് സംഭവിച്ച ഒരു സിനിമയാണ്.

രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ്. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. രണ്ടുപേര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് അതില്‍ ചോരയൊഴുകും. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ മൂറിന്റെ കഥാപാത്രത്തിന് ഒപ്പമാണ്. അയാളാണ് ശരി. പ്രേക്ഷകരും അയാള്‍ക്കൊപ്പമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സിനിമ തീയേറ്റര്‍ റിലീസ് ചെയ്തു കഴിഞ്ഞ സമയത്ത് എന്നോട് ചിലര്‍ ചോദിച്ചു, ഷാജി അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ, ഒരു പട്ടിയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതാണല്ലോ എന്ന്?. അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്.''

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Content Highlights: Rohith VS Director of Kala Movie Interview, Tovino Thomas, Sumesh Moor, politics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented