കാഴ്ചയിലൂടെ വന്നു, കാഴ്ചയുടെ കലയിൽ നിറഞ്ഞു; നെടുമ്പ്രം ​ഗോപിയെ ഓർമിക്കുമ്പോൾ


സിനിമയിൽ വേഷമിട്ടശേഷവും നാട്ടിൽ താരപരിവേഷമില്ലാത്ത ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

വാവച്ചനും നെടുമ്പ്രം ​ഗോപിയും ആനന്ദഭൈരവി എന്ന ചിത്രത്തിൽ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

കഴിഞ്ഞദിവസം അന്തരിച്ച നെടുമ്പ്രം ഗോപിയുടെ സിനിമാപ്രവേശം അവിചാരിതമായിട്ടായിരുന്നു. സർക്കാർ സർവീസിൽനിന്നുള്ള വിശ്രമജീവിതത്തിൽ ബ്ലെസിയുടെ ആദ്യചിത്രം ‘കാഴ്ച’യിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. പ്രിയസുഹൃത്തും സിനിമാനടനുമായ പുത്തില്ലം ഭാസിയാണ് ഗോപിക്ക് ബ്ലെസ്സിയെ പരിചയപ്പെടുത്തുന്നത്. പുതുമുഖങ്ങളെ തേടുന്നതിനിടെയാണ് തിരുവല്ല ഗസ്റ്റ് ഹൗസിൽ ബ്ലെസ്സിയെ കാണാൻ ഭാസിയും ഗോപിയും എത്തുന്നത്. വിദൂരതയിലുള്ള ജനൽകാഴ്ചയിൽതന്നെ ബ്ലെസിക്ക് ‘കാഴ്ച’ സിനിമയിലെ അച്ഛൻ കഥാപാത്രത്തെ കണ്ടെത്താനായി. സിനിമ സൂപ്പർ ഹിറ്റായതോടെ ഗോപിയും മലയാള സിനിമയുടെ അച്ഛൻ താരമായി വളർന്നു.

നാൽപ്പതിലധികം സിനിമയിലും ഇരുപതോളം സീരിയിലുകളിലും വേഷമിട്ടു. നെടുമ്പ്രം ഗവ. ഹൈസ്‌കൂളിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ നാടകത്തിലൂടെ അദ്ദേഹം അഭിനയലോകത്തെ ഇഷ്ടപ്പെട്ടിരുന്നു. വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ കലാസംഘടനയായ ‘ജ്യോതിസ്സി’ലൂടെയും നാടകരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്. സൗമ്യമായ പെരുമാറ്റവും ചെറുപുഞ്ചിരിയും ആദ്യസിനിമയിൽതന്നെ മമ്മൂട്ടിയെയും ആകൃഷ്ടനാക്കി. സിനിമയിൽ വേഷമിട്ടശേഷവും നാട്ടിൽ താരപരിവേഷമില്ലാത്ത ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ശ്രീവല്ലഭ ക്ഷേത്രത്തിൽ മുടങ്ങാതെ എത്തിയിരുന്ന ഗോപിചേട്ടൻ നാട്ടുകാരുമായി കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചുമായാണ് കടന്നുപോകുന്നത്. ആനച്ചന്തം, അശ്വാരൂഢൻ, ഇവിടം സ്വർഗമാണ്, ഷീലാവതി, മകൾക്ക്, തസ്കരവീരൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു.

സംവിധായകൻ ജയരാജുമായും അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. ജയരാജിന്റെ ആറുസിനിമകളിൽ കഥാപാത്രമായി. ഓർമ, ശ്രീകൃഷ്ണലീല തുടങ്ങി ഇരുപതോളം സീരിയലിലും വേഷമിട്ടിട്ടുണ്ട്. ‘ശ്രീകൃഷ്ണലീല’യിലെ ഗുരുവായൂർ മേൽശാന്തി വേഷം അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു.

Content Highlights: remembering actor nedumbram gopi, kazhcha movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented