'സങ്കോചത്തോടെ ജസ്റ്റിന്‍ പറഞ്ഞു, അത് ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം, ആ കാലമൊന്നും എന്റെ ഓര്‍മ്മയിലില്ല'


മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തില്‍ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സില്‍ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു

യേശുദാസും പ്രഭയും സഹോദരങ്ങളായ ജസ്റ്റിൻ, മണി എന്നിവർക്കൊപ്പം

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ. ജസ്റ്റിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഗാനനിരൂപകന്‍ രവി മേനോന്‍. മികച്ച ഗായകനായിരുന്നിട്ടും സംഗീതത്തില്‍ നിന്ന് അകന്ന് നടന്ന ജസ്റ്റിനെക്കുറിച്ചാണ് രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രവി മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോള്‍ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിന്‍ പറഞ്ഞു: ``എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓര്‍മ്മയിലില്ല...''

യേശുദാസിനെ കുറിച്ചുള്ള ``അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയില്‍ പത്തു വര്‍ഷം മുന്‍പാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളില്‍ പാടിയിട്ടുള്ള ജസ്റ്റിന്‍ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാന്‍ പലര്‍ക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ ജസ്റ്റിന്‍ പറഞ്ഞു: ``ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....''

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിന്‍. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധര്‍വന്റെ അമേരിക്കന്‍ പര്യടനത്തില്‍ വരെ പങ്കെടുത്തിട്ടുള്ള ആള്‍. പിന്നീടെപ്പോഴോ ജസ്റ്റിന്‍ സംഗീതത്തില്‍ നിന്നകന്നു; സംഗീതം ജസ്റ്റിനില്‍ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തില്‍ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സില്‍ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു....
ആദരാഞ്ജലികള്‍, പ്രാര്‍ത്ഥനകള്‍ ...

Ravi Menon

വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ ബുധനാഴ്ച രണ്ടോടെയാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

യേശുദാസിന്റെ സഹോദരന്‍ കായലില്‍ മരിച്ച നിലയില്‍....

രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

Content Highlights : Ravi Menon About Yesudas's Younger Sibling KJ Justin

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented