പ്രിയങ്ക ചോപ്ര | PHOTO: AFP
ബോളിവുഡ് സൂപ്പർതാരം പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്ന സയൻസ് ഫിക്‌ഷൻ ത്രില്ലർ വെബ് സീരിസാണ് ‘സിറ്റഡെൽ’. നാദിയ എന്ന ചാരവനിതയുടെ റോളിലാണ് താരം സീരിസിൽ എത്തുന്നത്. അവഞ്ചേഴ്സ് അടക്കമുള്ള സിനിമകളുടെ നിർമാതാക്കളായ റൂസ്സോ ബ്രദേഴ്സാണ് സിറ്റഡെൽ ഒരുക്കുന്നത്.
ഇപ്പോഴിതാ ഹോളിവുഡ് തനിക്കൊരു പുതിയ ഇടമായിരുന്നു എന്നും ഓഡിഷൻവഴിയാണ് ആദ്യ അവസരം കിട്ടിയതെന്നും പറയുകയാണ് പ്രിയങ്ക. പരിചയസമ്പന്നയാണെങ്കിലും ഓഡിഷനിൽ പങ്കെടുക്കേണ്ടിവന്നു എന്നത് മോശംകാര്യമല്ലെന്നും കഴിവുള്ള ആളുകൾക്ക് അവസരംകിട്ടാനുള്ള മാർഗമാണ് ഓഡിഷനെന്നും താരം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
’എനിക്ക് എല്ലാം അറിയാം എന്ന് ചിന്തിക്കുന്ന ധിക്കാരിയല്ല ഞാൻ. എപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് എന്റെ സ്വഭാവം. പ്രത്യേകിച്ച് എന്നെക്കാൾ അനുഭവസമ്പത്തുള്ളവരിൽനിന്ന്. സിറ്റഡെലിന്റെ ആക്‌ഷൻ ടീമിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇതിലെ 80 ശതമാനം ആക്‌ഷനുകളും ഞാൻതന്നെയാണ് ചെയ്തത്. എനിക്ക് സാധിക്കാത്തതുമാത്രം വിദഗ്ധർക്ക് വിട്ടുനൽകി.
ഹോളിവുഡ് എനിക്ക് പുതിയൊരു ഇടമായിരുന്നു. തുടക്കക്കാരിയെപ്പോലെയായിരുന്നു അവിടെ. ഓഡിഷൻവഴിയാണ് ആദ്യ അവസരം കിട്ടിയത്. പരിചയസമ്പന്നയാണെങ്കിലും ഓഡിഷനിൽ പങ്കെടുക്കേണ്ടിവന്നു എന്നത് മോശംകാര്യമല്ല. കഴിവുള്ള ആളുകൾക്ക് അവസരംകിട്ടാനുള്ള മാർഗമാണ് ഓഡിഷൻ. ബന്ധങ്ങളുടെ പേരിൽ കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കാൾ കഴിവിന്റെ അടിസ്ഥാനത്തിൽ അവസരംകിട്ടാൻ ഓഡിഷൻ സഹായിക്കും’, പ്രിയങ്ക പറഞ്ഞു.
Content Highlights: priyanka chopra hollywood web series citadel priyanka about her cinema life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..