പരീക്ഷണചിത്രത്തിന് ലാലേട്ടന്റെ പിന്തുണ, വിവാദങ്ങളില്‍ ശ്രീദേവി ബംഗ്ലാവ്; സംവിധായകന്‍ പറയുന്നു


ശ്രീലക്ഷ്മി മേനോന്‍

ആദ്യം കങ്കണ റണാവത്തിനെ വച്ചാണ് ഈ ചിത്രം ചെയ്യാമെന്ന് കരുതിയിരുന്നത്. പിന്നീടാണ് ചെറിയ രീതിയില്‍ ആ പടത്തിനെ സമീപിക്കുന്നത്. പ്രിയയെ നായികയാക്കിയ സമയത്ത് അവരുടെ ആദ്യ ചിത്രം റിലീസ് ചെയ്തിരുന്നില്ല.

-

19 മണിക്കൂര്‍ കൊണ്ടൊരുക്കിയ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് പ്രശാന്ത് മാമ്പുള്ളി എന്ന സംവിധായകന്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 2009-ല്‍, അതും സാക്ഷാല്‍ മോഹന്‍ലാലിനെ നായകനാക്കി. പടം തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ആദ്യ പടം ചെയ്തു എന്ന കരുത്തില്‍ അദ്ദേഹം സംവിധാനം ചെയ്തത് നാല് ഭാഷകളില്‍. ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും കാലുറപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രശാന്ത്. പുതിയ ചിത്രത്തെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങളെക്കുറിച്ചുമെല്ലാം പ്രശാന്ത് മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.

ഭഗവാന്‍ എന്ന പരീക്ഷണചിത്രം

ഭഗവാന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. 19 മണിക്കൂര്‍ കൊണ്ടാണ് ആ സിനിമ ചിത്രീകരിച്ചത്. ഒരു ദിവസം റിഹേഴ്‌സല്‍ വച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങി പുലര്‍ച്ചെ ഒരു മണിക്ക് ചിത്രീകരണം അവസാനിച്ചു. ഒരു പരീക്ഷണചിത്രം എന്ന നിലയില്‍ തന്നെയാണ് ലാലേട്ടനെ കഥ പറയാന്‍ സമീപിച്ചതും. ലാലേട്ടനും ആ ഒരു സ്പിരിറ്റില്‍ തന്നെയാണ് കൂടെ നിന്നതും. സാമ്പത്തികമായി ഭഗവാന്‍ വിജയമായിരുന്നു. പക്ഷേ തീയേറ്ററില്‍ ചിത്രം ഫ്‌ളോപ്പായി.

തുടക്കക്കാരന് ലാലേട്ടന്റെ ഡേറ്റ്

യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാതെയാണ് ഞാന്‍ സംവിധാനത്തിലേക്ക് വന്നത്. ആരുടെയും അസിസ്റ്റന്റ് ആയിട്ടും ഞാന്‍ ജോലി ചെയ്തിട്ടില്ല. ഞാന്‍ സിനിമ കണ്ടുതുടങ്ങിയ കാലത്ത് തന്നെ ലാലേട്ടന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പിന്നീട് സിനിമാമോഹം തലയില്‍ കയറുകയും ഇങ്ങനെ ഒരു തിരക്കഥ കയ്യില്‍ വന്നുചേരുകയും ചെയ്തപ്പോള്‍ തന്നെ എന്തുകൊണ്ട് ലാലേട്ടനെ നായകനാക്കി ചെയ്തു കൂടാ എന്നായിരുന്നു ചിന്ത. ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാന്‍ കുറച്ച് കഷ്ടപ്പെട്ടു. പക്ഷേ കഥയും കാര്യങ്ങളും കേട്ടപ്പോള്‍ നമ്മള്‍ ഇത് എന്ന് ചെയ്യുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിന് ഭയങ്കര ആകാംക്ഷ ആയിരുന്നു. നന്നായി പിന്തുണച്ചു. ലാലേട്ടന്റെ ഡേറ്റ് കിട്ടി എന്നത് തന്നെ പലര്‍ക്കും വിശ്വാസമായിരുന്നില്ല.

കന്നഡയില്‍ ഹിറ്റായ സുഗ്രീവ

കന്നഡയിലാണ് രണ്ടാമത്തെ ചിത്രം ചെയ്തത്. സബ്ജക്ട് വേറെയായിരുന്നുവെങ്കിലും ഭഗവാന്‍ പോലെ പരീക്ഷണചിത്രം തന്നെയായിരുന്നു അത്. 18 മണിക്കൂര്‍ കൊണ്ടായിരുന്നു ചിത്രീകരണം. സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ ആയിരുന്നു നായകന്‍. സുഗ്രീവ എന്ന് പേരിട്ട ആ ചിത്രം അവിടെ നൂറ് ദിവസം ഓടി. വലിയ വിജയമായിരുന്നു. ഞാന്‍ എന്താണോ വിചാരിച്ചത് അതെനിക്ക് ചെയ്യാനായത് ആ ചിത്രത്തിലാണ്. ആ വിജയം നല്‍കിയ പ്രചോദനത്തിലാണ് പിന്നെ തമിഴിലും തെലുങ്കിലും പടം ചെയ്തത്. മലയാളത്തില്‍ സദൃശ്യവാക്യം എന്ന ചിത്രവും ചെയ്തു. ഇപ്പോള്‍ ഹിന്ദിയില്‍ ചെയ്യാന്‍ പോകുന്നു.

ലാലേട്ടന്റെ ഡേറ്റും ബാക്കി ഭാഷകളിലേക്കുള്ള എന്‍ട്രിയും

ആദ്യം മുതലേ എന്റെ ലക്ഷ്യം ഹിന്ദി സിനിമയായിരുന്നു. ഇന്റര്‍നാഷണല്‍ ആയി സ്വീകാര്യത ഉളള സിനിമാ മേഖലയല്ലേ ബോളിവുഡ്. അതുകൊണ്ട് ഹിന്ദിയില്‍ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അതിന് ഒരു സാഹചര്യം കിട്ടി. ലാലേട്ടനെ വച്ച് ഒരു പടം ചെയ്തു എന്നത് തന്നെയായിരുന്നു അതിന് ഒരു കാരണം. മറ്റേത് ആര്‍ട്ടിസ്റ്റിന്റെ അടുത്ത് കഥ പറയാനോ ഡേറ്റ് ചേദിക്കാനോ ചെല്ലുമ്പോള്‍ ലാലേട്ടനെ വച്ച് പടം ചെയ്തു എന്നുള്ളത് എനിക്കൊരു പോസിറ്റീവ് ഘടകം തന്നെയായിരുന്നു. അതെനിക്ക് മറ്റുള്ള ഭാഷകളില്‍ ഒരു എന്‍ട്രി ലഭിക്കുന്നതിന് കാരണമായി.

വിവാദങ്ങളാല്‍ ശ്രദ്ധ നേടിയ ശ്രീദേവി ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ചില വിവാദങ്ങളും തലപ്പൊക്കിയിരുന്നു. സിനിമയുടെ പേരും അതിലെ ടൈറ്റില്‍ കഥാപാത്രം സിനിമാ നടിയായി എന്നതും ട്രെയിലറില്‍ ബാത്ത് ടബ്ബ് സീന്‍ വന്നതുമെല്ലാം ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക് ആണെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും വിവാദമാവുകയും ചെയ്തു. വലിയ താരനിരയുള്ള ചിത്രമായിരുന്നില്ല ശ്രീദേവി ബംഗ്ലാവ്. പ്രിയയെ നായികയാക്കിയ സമയത്ത് അവരുട ആദ്യ ചിത്രം റിലീസ് ചെയ്തിരുന്നില്ല. ആദ്യം കങ്കണ റണാവത്തിനെ വച്ചാണ് ഈ ചിത്രം ചെയ്യാമെന്ന് കരുതിയിരുന്നത്. പിന്നീടാണ് ചെറിയ രീതിയില്‍ ആ പടത്തിനെ സമീപിക്കുന്നത്.

പക്ഷേ ശ്രീദേവിയുടെ ബയോപിക് എന്ന രീതിയില്‍ ചര്‍ച്ചകളും വിവാദങ്ങളും ആയതോടെ പടം ശ്രദ്ധിക്കപ്പെട്ടു. ഒരു പരിധി വരെ ഈ ചിത്രം കുറച്ചാളുകള്‍ അറിയാന്‍ കാരണമായി, പക്ഷേ പിന്നീട് ബോണി കപൂര്‍ ഞങ്ങള്‍ക്ക് ലീഗല്‍ നോട്ടീസ് അയക്കുകയും സ്റ്റേ കൊണ്ടുവരികയും ചെയ്തു. ടൈറ്റിലില്‍ ശ്രീദേവി എന്ന് ഉപയോഗിക്കാന്‍ പാടില്ല എന്നതായിരുന്നു പ്രധാന നിര്‍ദേശം. അതുകൂടി ആയപ്പോള്‍ ചിത്രം വീണ്ടും ചര്‍ച്ചയായി.

പ്രിയ മികച്ച അഭിനേത്രി

പ്രിയയുടെ ആദ്യ ചിത്രം ഇറങ്ങിയിട്ടില്ലായിരുവന്നുവെങ്കില്‍ പോലും ആ സമയത്ത് പ്രിയ വളരെ പ്രശസ്തി നേടിയിരുന്നു. പ്രിയയുടെ മുഖം കണ്ടാല്‍ ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയുന്ന രീതിയില്‍ എത്തിയിരുന്നു. ഈ കഥാപാത്രത്തിന് പ്രിയ ചേരുമെന്ന് എനിക്ക് തോന്നിയിരുന്നു. നല്ലൊരു കഴിവുള്ള അഭിനേത്രിയാണ് പ്രിയ. നല്ല ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യന്‍ പറ്റുന്ന കഴിവുള്ള കുട്ടിയാണ്. ശ്രീദേവി ബംഗ്ലാവില്‍ തന്നെ രണ്ടു മൂന്ന് കാലഘട്ടം കാണിക്കുന്നുണ്ട്. മെച്ച്വേര്‍ഡ് ആയി അഭിനയിക്കേണ്ട ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലം പ്രിയ നന്നായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. ബോളിവുഡിന് വേണ്ടതായിട്ടുള്ള ഫിഗറുള്ള കുട്ടിയാണ് പ്രിയ.

ട്രോളുകള്‍ മൈന്‍ഡ് ചെയ്യാതിരിക്കാം

ട്രോളുകളെക്കുറിച്ച് ഒരിക്കല്‍ പ്രിയയോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് പ്രിയ പറഞ്ഞത് ട്രോളുന്നവര്‍ ട്രോളിക്കോട്ടെ ഞാനത് മൈന്‍ഡ് ചെയ്യാറില്ല എന്നാണ്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്. ആര്‍ക്കും ആരെയും എന്തും പറയാനും ട്രോളാനും സാഹര്യമുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അത് പോസിറ്റീവ് ആയിട്ടെടുക്കുക. നമ്മള്‍ ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ട് പോവുക. ഇപ്പോല്‍ ട്രോളുന്നവര്‍ നാളെ നമ്മളെ അംഗീകരിക്കും. ഇങ്ങനത്തെ ട്രോളിന് വിഷമിച്ച് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിലും നല്ലത് അത് മൈന്‍ഡ് ചെയ്യാതിരിക്കുകയാണ്. ഒരിക്കല്‍ ചവിട്ടി തേച്ചവരെ നെഞ്ചിലവേറ്റിയ ചരിത്രമുണ്ട്.

മലയാളം വലിയ സിനിമ മേഖലയാവുന്നു

അഞ്ച് ഭാഷകളില്‍ ഞാന്‍ സിനിമ ചെയ്തു. മലയാളത്തിലാണ് ഏറ്റവും നല്ല കലാമൂല്യമുള്ള സിനിമകള്‍ വരുന്നതെന്ന് നിസംശയം പറയാം. നല്ല സിനിമകള്‍ മലയാളത്തിലാണ് ഉണ്ടാവുന്നത്. നമ്മുട പരിമിതി വരുന്നത് ഇന്‍വെസ്റ്റ്‌മെന്റിലാണ്. പക്ഷേ ലൂസിഫര്‍ പോലുള്ള ചിത്രങ്ങള്‍ വന്നതോടെ മലയാളത്തിലെ നിര്‍മാതാക്കള്‍ക്ക് ഒക്കെ ധൈര്യമാണ്. വലിയ ബജറ്റിൽ പടം ചെയ്താലും റിട്ടേണ്‍ കിട്ടുമെന്ന് തെളിയിച്ച ചിത്രമാണിത്. ഇന്ന് ഭാഷാവ്യത്യാസമൊന്നുമില്ല. മാര്‍ക്കറ്റിങ്ങും എല്ലാം നല്ല രീതിയില്‍ ഉണ്ട്. ഇപ്പോള്‍ നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് കാണാന്‍ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്.

പ്രതീക്ഷയോടെ റിലീസിന് തയ്യാറാവുന്നു

ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ മറ്റു ഭാഷകളിലും കൂടി ചെയ്യാമെന്ന് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നപ്പോള്‍ അഞ്ച് ഭാഷകളില്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുരകയാണ്. അതുകൊണ്ട് റിലീസ് നീണ്ടു പോവുകയാണ്. എന്ത് തന്നെയായാലും രണ്ട് മാസത്തിനുളളില്‍ ചിത്രം തീയേറ്റിലെത്തും. വളരെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ്. എല്ലാം നന്നായി വരുമെന്ന് കരുതുന്നു.

Content Highlights : Prashanth Mambully Interview Sridevi Bungalow Priya Varrier Bollywood Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented