താന്‍ എന്നെങ്കിലും ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നുവെങ്കില്‍ അതിലെ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് പ്രഭുദേവ. തനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നടന്‍ മോഹന്‍ലാല്‍ ആണെന്നും പ്രഭുദേവ പറഞ്ഞു.

ഹിന്ദിയില്‍ ഡെവിള്‍ എന്ന പേരിലും തമിഴില്‍ ദേവി എന്ന പേരിലും എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സ്റ്റാര്‍ ആൻഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ്  പ്രഭുദേവ മനസ്സുതുറന്നത്. 

Star and Style
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍
വരിക്കാരാകാം

"എന്റെ കഴിവുവെച്ച് മോഹന്‍ലാല്‍ എന്ന നടനെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ എടുക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിഞ്ഞൂടാ. എന്നെങ്കിലും ഞാന്‍ മലയാളത്തില്‍ ഒരു സിനിമ എടുക്കുന്നുണ്ടെങ്കില്‍ അദ്ദേഹമായിരിക്കും എന്റെ നായകന്‍. ഇത് എന്റെ വലിയ ആഗ്രഹമാണ്. നല്ല കഥയുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതിനു ഇറങ്ങി പുറപ്പെടൂ"- പ്രഭുദേവ പറയുന്നു. 

മലയാള ഭാഷയും കേരളവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാള ചിത്രങ്ങളില്‍ അഭിനയിക്കാനും ഇഷ്ടമാണ്. ഉറുമിക്കുശേഷം മലയാള സിനിമയില്‍ കാണാഞ്ഞത് ആരും വിളിക്കാത്തതിനാലാണെന്നും പ്രഭുദേവ കൂട്ടിച്ചേര്‍ത്തു. 

(പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)