പ്രഭാസ്
പ്രഭാസിനെ നായകനാക്കി രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. പൂജ ഹെഗ്ഡെ നായികയായെത്തുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്.
ചിത്രത്തില്‍ വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ വേഷത്തിലാണ് പ്രഭാസെത്തുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ തനിക്ക് ജ്യോതിഷത്തിലോ ഹസ്തരേഖ ശാസ്ത്രത്തിലോ വിശ്വാസമില്ലെന്ന് പ്രഭാസ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്.
''ജ്യോതിഷം, പ്രവചനം എന്നിവയിലൊന്നും എനിക്ക് അത്ര വിശ്വാസമില്ല. ഇതു സംബന്ധിച്ച് രസകരമായ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഞാനിതുവരെയും ആര്‍ക്ക് മുന്നിലും ഹസ്തരേഖ നോക്കാന്‍ കൈനീട്ടിയിട്ടില്ല''- പ്രഭാസ് പറയുന്നു.
അഞ്ചോളം സിനിമകളുടെ തിരക്കഥ കേട്ടതിന് ശേഷമാണ് രാധേശ്യം തിരഞ്ഞെടുത്തതെന്ന് പ്രഭാസ് പറഞ്ഞു. ചിത്രത്തില്‍ നടന് പൃഥ്വിരാജിന്റെ ശബ്ദമുണ്ടെന്നും പ്രഭാസ് വ്യക്തമാക്കി.
Content Highlights: Prabbhas, Radhe Shyam, Pooja Hegde, Radhe Shyam Film Release, Prithviraj Sukumaran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..