29 വർഷങ്ങൾക്കിപ്പുറം ശങ്കരാടിയും അദ്ദേഹത്തിന്റെ സംഭാഷണവും സിനിമ പോസ്റ്ററിൽ; ഒരു താത്വിക അവലോകനം പറയുന്നതെന്ത്?


ശ്രീലക്ഷ്മി മേനോൻ

എത്ര പഴകിയാലും എത്ര വൃത്തികെട്ടതായാലും മനുഷ്യന് മാറാത്തത് ഒന്ന് അടിവസ്ത്രവും മറ്റൊന്ന് രാഷ്ട്രീയവുമാണല്ലോ.

-

ലയാളത്തിലെ ക്ലാസിക് ചിത്രങ്ങളെടുത്തു നോക്കിയാൽ അതിലുറപ്പായും കാണുന്ന പേരാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ സന്ദേശം. ഒരു കുടുംബത്തിലെ ജ്യേഷ്ഠാനുജന്മാരിലൂടെ വരാനിരിക്കുന്ന രാഷ്ട്രീയാവസ്ഥകളെ കൂടി വരച്ച് കാണിച്ച എക്കാലത്തെയും മികച്ച ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യം തന്നെയാണ് സന്ദേശം. ചിത്രവും അതിലെ ഓരോ സംഭാഷണവും ഇന്നും പ്രസക്തമാണ്.

സന്ദേശം പുറത്തിറങ്ങി 29 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിലെ ഇടതുപക്ഷ പാർട്ടിയുടെ “ലോക്കൽ താത്ത്വികാചാര്യനായ കുമാരപിള്ളയായെത്തിയ ശങ്കരാടിയുടെ മുഖവും അദ്ദേഹം പറയുന്ന സംഭാഷണവുമായെത്തിയ ഒരു സിനിമാ പോസ്റ്ററാണ് കഴിഞ്ഞ ദിവസം ചർച്ചയായത്. നവാ​ഗതനായ അഖിൽ മാരാർ ഒരുക്കുന്ന ഒരു താത്വിക അവലോകനം എന്ന ചിത്രം പറയുന്നതും രാഷ്ട്രീയം തന്നെയാണ്. ആറേഴ് വർഷമായി സിനിമയിലുണ്ട് അഖിൽ. സ്വതന്ത്രൃ സംവിധാനയകനായി എത്തുന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ അഖിൽ മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുന്നു.

രാഷ്ട്രീയ ആക്ഷേപഹാസ്യം തന്നെയാണ് ഒരു താത്വിക അവലോകനം

ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യം തന്നെയാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബത്തിൽ തന്നെയുള്ള രണ്ട് പേരിലൂടെയാണ് സന്ദേശത്തിൽ രാഷ്ട്രീയം അവതരിപ്പിച്ചിട്ടുള്ളത്. പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെയും ഒരു കോണ്ട്രാക്ടറുടെയും ജീവതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ സമീപകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുകയാണ് എന്റെ ഈ ചിത്രത്തിൽ. ജോജു ജോർജാണ് കോണ്ട്രാക്ടറെ അവതരിപ്പിക്കുന്നത്. ഒരു കഥാപാത്രം നിരഞ്ജൻ രാജുവാണ് ചെയ്യുന്നത്. മാക്സ് ലാബാണ് ചിത്രത്തിന്റെ വിതരണം. യോഹാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.ബാദുഷയാണ് പ്രൊഡക്ഷൻ കണ്ട്രോളർ. ബാക്കി താരങ്ങളെയും അണിയറപ്രവർത്തകരെയും തീരുമാനിച്ചിട്ടില്ല. നവംബറിലാണ് ചിത്രീകരണം തുടങ്ങാൻ ഉദ്ദേശിച്ചിരിക്കുന്നത്. അതിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നതായിരിക്കും. തെരഞ്ഞെടുപ്പാണ് ചിത്രത്തിന്റെ ക്ലൈമാക്സ് . കുറേ ആൾക്കൂട്ടം വേണ്ട രം​ഗമാണ്. അത് ചിത്രീകരിക്കാനുള്ള സാഹചര്യമാവണം. എന്നെ സംബന്ധിച്ച് ഇത് നവംബറിൽ തന്നെ ചിത്രീകരിച്ചേ മതിയാകൂ കാരണം ഏപ്രിലിൽ തെരഞ്ഞെടുപ്പിന് മുമ്പ് എനിക്ക് ഈ ചിത്രം പുറത്തിറക്കണം.

ശങ്കരാടിച്ചേട്ടനും അദ്ദേഹത്തിന്റെ സംഭാഷണവും പോസ്റ്ററാവുന്നു

നാൽപതോളം പോസ്റ്ററുകൾ ചിത്രത്തിനായി ഞാൻ ചെയ്തു. തൃപ്തികരമായ ഒരു പോസ്റ്റർ നമുക്ക് കിട്ടിയില്ല. ആദ്യം കുറേ കൺസെപ്റ്റുകളാണ് നമ്മൾ ചിന്തിച്ചത്. പരിപ്പുവടയും ചായയുമുള്ള സിപിഎമ്മിന്റെ പഴയ രാഷ്ട്രീയത്തിൽ നിന്ന് ഇന്നത്തെ ഹൈ ഫൈ രാഷ്ട്രീയം അതായത് പരിപ്പു വടയ്ക്ക് പരകരം ബർ​ഗറും കട്ടൻ ചായയ്ക്ക് പകരം റെഡ് ബുള്ളുമായിരുന്നു ഒരു പോസ്റ്റർ. മൂന്ന് പ്രബല രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധാനം ചെയ്യുന്ന, അഴയിൽ ഉണങ്ങാനിട്ടിരിക്കുന്ന മൂന്ന് നിറങ്ങളിലുള്ള അടിവസ്ത്രങ്ങളായിരുന്നു രണ്ടാമത്തേത്. എത്ര പഴകിയാലും എത്ര വൃത്തികെട്ടതായാലും മനുഷ്യന് മാറാത്തത് ഒന്ന് അടിവസ്ത്രവും മറ്റൊന്ന് രാഷ്ട്രീയവുമാണല്ലോ. പക്ഷേ ഞാനെന്റെ മനസിൽ കാണുന്ന ആശയം ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന് ആശയക്കുഴപ്പം വന്നപ്പോഴാണ് പെട്ടെന്ന് ശങ്കരാടിച്ചേട്ടന്റെ സംഭാഷണവും മുഖവും പോസ്റ്ററായി മനസിൽ വരുന്നത്. സന്ദേശം എന്ന ചിത്രം ഓർക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരുന്നതും ശ്രീനിച്ചേട്ടനും ശങ്കരാടി ചേട്ടനും തമ്മിലുള്ള ആ കോമ്പോ തന്നെയായിരിക്കും.

സത്യൻ സാറിനെയും ശ്രീനി സാറിനെയും കാണാനും അനു​ഗ്രഹം വാങ്ങാനും ഇരിക്കുകയാണ് ഞാൻ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഈ വരുന്ന ഏഴിന് റിലീസ് ചെയ്യും അതിന് മുമ്പ് ഇവരെ കാണണം എന്നാണ് ആ​ഗ്രഹിക്കുന്നത്.

Content Highlights :Oru Thatvika Avalokanam Movie Starring Joju George Niranj Raju Directed by Akhil Marar sandesam movie dialogue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented