'വിമർശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാറില്ല'


നിവിൻ പോളി/പി. പ്രജിത്ത്

2 min read
Read later
Print
Share

പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം നിർമിക്കുക, സ്വന്തം ബാനറിൽ അത്തരമൊരു സിനിമചെയ്യുക എന്നതെല്ലാം താത്‌പര്യമുള്ള കാര്യങ്ങളാണ്. കോവിഡ് കാലത്ത് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഒരുപാടുപേരെ ഒന്നിച്ചുനിർത്തിയൊരു സിനിമ ചിത്രീകരിക്കുകയെന്നത് ഭാരിച്ച ജോലിയാണ്.

നിവിൻ പോളി, 'കനകം കാമിനി കലഹ'ത്തിലെ രംഗം

ൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാം വരവാണ് ‘കനകം കാമിനി കലഹം’. പ്രഖ്യാപിച്ചതും ചിത്രീകരണം ആരംഭിച്ചതുമായ നിവിൻ പോളിയുടെ വലിയ പ്രോജക്ടുകളെല്ലാം കോവിഡ് പ്രതിസന്ധിയിൽ നിശ്ചലമായപ്പോൾ, കോവിഡ് മാനദണ്ഡങ്ങൾക്കുള്ളിൽനിന്ന് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് കനകം കാമിനി കലഹം. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമിച്ച് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദർശനത്തിനെത്തിയ സിനിമയുടെ വിശേഷങ്ങളിലേക്ക്...

‘കനകം കാമിനി കലഹം’ സിനിമയുടെ കഥയിലേക്കെത്തിയതിനെക്കുറിച്ച് പറഞ്ഞുതുടങ്ങാം

കൊറോണഭീതിയിൽ നാട് നിശ്ചലമായിരിക്കുന്ന സമയത്താണ് ഇത്തരമൊരു പ്രമേയം ആദ്യമായി കേൾക്കുന്നത്. തമാശനിറഞ്ഞ കഥാസന്ദർഭങ്ങൾ ഏറെയുള്ളതിനാൽ പ്രേക്ഷകരെ ചിത്രം രസിപ്പിക്കുമെന്ന് ആദ്യകേൾവിയിൽത്തന്നെ മനസ്സിലായി. കഥ ഇഷ്ടമായതോടെ കൂടുതൽ ചിന്തിച്ചില്ല, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ ഏറെ ആസ്വദിച്ചുകണ്ട സിനിമയാണ്. അതൊരുക്കിയ രതീഷ് പൊതുവാളിനൊപ്പം സന്തോഷത്തോടെ സഹകരിക്കുകയായിരുന്നു. തമാശരംഗങ്ങളിൽ സംവിധായകൻ പുലർത്തുന്ന ടൈമിങ് അതിശയിപ്പിക്കുന്നതാണ്.

അഭിനയത്തിനൊപ്പം, ഈ സിനിമ നിർമിക്കാമെന്നും തീരുമാനിക്കുന്നത് എങ്ങനെയാണ്

പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം നിർമിക്കുക, സ്വന്തം ബാനറിൽ അത്തരമൊരു സിനിമചെയ്യുക എന്നതെല്ലാം താത്‌പര്യമുള്ള കാര്യങ്ങളാണ്. കോവിഡ് കാലത്ത് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഒരുപാടുപേരെ ഒന്നിച്ചുനിർത്തിയൊരു സിനിമ ചിത്രീകരിക്കുകയെന്നത് ഭാരിച്ച ജോലിയാണ്. ഏതെങ്കിലുംരീതിയിൽ ചെറിയ വീഴ്ചകൾ ഉണ്ടായാൽപ്പോലും മൊത്തമായി നിർത്തിവെക്കേണ്ടിവരും. ആ വെല്ലുവിളി മറ്റൊരാളുടെ ചുമലിൽ നൽകുന്നതിനെക്കാൾ നല്ലത്‌ സ്വയം ഏറ്റെടുക്കുന്നതാണെന്ന് തോന്നി. കൊച്ചിയിലും മൂന്നാറിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അഭിനയിക്കുന്നവരെല്ലാം ആദ്യദിവസംമുതൽ അവസാനനാൾവരെ ഒരുമിച്ച് ഒരിടത്ത് ക്യാമ്പ് ചെയ്തു. ഒരാൾക്കുപോലും രോഗം വരാതെ, പ്രശ്നങ്ങളൊന്നുമില്ലാതെ, ചിത്രീകരണം നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു.

സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ, ചിത്രീകരണവിശേഷങ്ങൾ

നിർമാണത്തിന്റെ ഭാരങ്ങളൊന്നുമില്ലാതെ ആസ്വദിച്ചഭിനയിച്ച സിനിമയായിരുന്നു ഇത്. പ്രേക്ഷകർക്ക് എളുപ്പത്തിൽ ചേർന്നുനിൽക്കാൻ കഴിയുന്ന ഒട്ടേറെ സന്ദർഭങ്ങൾ കഥയിലുണ്ട്. ഭാര്യാ-ഭർത്തൃ ബന്ധത്തിലെ ഈഗോകളും അപകർഷതാബോധവുമെല്ലാം തമാശയുടെ അകമ്പടിയിൽ പറഞ്ഞുപോകുന്നു. സിനിമയെക്കുറിച്ച് നല്ല പ്രതികരണങ്ങളാണ് ഉയരുന്നത്, കുറേക്കാലത്തിനുശേഷം മനസ്സുതുറന്ന് ചിരിപ്പിച്ചൊരു സിനിമ എന്ന കമന്റാണ് പൊതുവേ ലഭിക്കുന്നത്. ഏറെമാസങ്ങൾ വീട്ടിൽ പൂട്ടിയിരുന്നതിന്റെ മാനസികസമ്മർദം അടിമുടി ഇല്ലാതാക്കിക്കൊണ്ടാണ് ‘കനകം കാമിനി കലഹ’ത്തിന്റെ ചിത്രീകരണം മുന്നോട്ടുപോയത്. കഥാസന്ദർഭങ്ങളിൽ ഒട്ടുമിക്കതും തമാശയും ചിരിയും നിറഞ്ഞതായതിനാൽ അഭിനയിക്കുന്നവരെല്ലാം ഏറെ ആസ്വദിച്ചാണ് സ്വന്തം ഭാഗങ്ങൾ പൂർത്തിയാക്കിയത്. ഒരു കുടുംബമായി ഒന്നിച്ചുകഴിഞ്ഞ്, ആഘോഷമൂഡിലായിരുന്നു ചിത്രീകരണം. ജാഫർ ഇടുക്കിയുടെയെല്ലാം സ്കിറ്റുകളും ചില നമ്പറുകളുമെല്ലാം സെറ്റിൽ വലിയ ചിരികളാണ് സൃഷ്ടിച്ചത്.

വിമർശനങ്ങളോടുള്ള സമീപനം

വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, പറയുന്നതിൽ എത്രത്തോളം കാര്യമുണ്ട് എന്നാണ് നോക്കുന്നത്. വിമർശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാറില്ല. അഭിനയത്തിൽ, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ... അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന പോസിറ്റീവായ നിർദേശങ്ങൾ/വിമർശനങ്ങൾ സ്വീകരിക്കാൻ മടികാണിക്കാറില്ല.

2019-നുശേഷം നിവിൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിട്ടില്ല. സിനിമകൾ തമ്മിലുള്ള ഇടവേളകൾ കൂടുന്നത് എന്തുകൊണ്ടാണ്

കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ച് നമുക്കറിയാമല്ല, പ്രതികൂലസാഹചര്യത്തിൽ അവയെല്ലാം പൂർത്തിയാക്കാൻ സമയമെടുത്തു എന്നതുതന്നെയാണ് ഇടവേളകൾക്ക് കാരണം. രാജീവ് രവിയുടെ സംവിധാനത്തിൽ വലിയ കാൻവാസിൽ ഒരുങ്ങിയ ‘തുറമുഖം’ ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘പടവെട്ട്’ അടുത്തവർഷം മാർച്ച്‌ അവസാനമോ വിഷു റിലീസായോ തിയേറ്ററുകളിലെത്തും. രാജസ്ഥാനിലും കൊച്ചിയിലുമായി പൂർത്തിയായ എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യരാ’ണ് മറ്റൊരു വലിയ ചിത്രം.

തുറമുഖം, പടവെട്ട്... പുതിയ സിനിമകളുടെ പോസ്റ്ററുകളിലെല്ലാം പരുക്കൻ ഭാവത്തിലുള്ള നിവിന്റെ മുഖമാണ് കാണുന്നത്

വ്യത്യസ്തമായ വേഷങ്ങൾ വരുമ്പോൾ വിട്ടുകളയാൻ തോന്നാറില്ല. ഫീൽഗുഡ്, റൊമാൻസ്, കോമഡി വേഷങ്ങൾക്കൊപ്പംതന്നെ മുമ്പുചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്, ‘തുറമുഖം’ പറയുന്നത് ഗൗരവമുള്ളൊരു വിഷയമാണ്, ‘താരം’ എന്ന അടുത്ത സിനിമ കോമഡിക്ക്‌ പ്രാധാന്യം നൽകുന്ന കളർഫുൾ എന്റർടെയ്‌നറാകും. ഇതിൽനിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ‘മഹാവീര്യർ’. സമാനസ്വഭാവങ്ങളുള്ള സിനിമയും കഥാപാത്രങ്ങളും തുടർച്ചയായി സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

Content Highlights: Nivin Pauly actor Interview, Kanakam Kaamini Kalaham Movie, Grace Antony

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Dev Anand

3 min

റൊമാന്റിക് ഹീറോ, ബോളിവുഡിന്റെ ആദ്യ ഫാഷന്‍ ഐക്കണ്‍; ദേവാനന്ദിന് ഇത് നൂറാം ജന്മവാര്‍ഷികദിനം

Sep 26, 2023


Ganesh and KG George

3 min

ആഖ്യാനകലയുടെ ആചാര്യൻ, വിട കെ.ജി. ജോർജ്‌

Sep 25, 2023


Most Commented