നിവേദിത കോളിയോട്ട്, പൊന്നിയിൻ സെൽവന്റെ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായ കോഴിക്കോട്ടുകാരി


അഷ്‍മില ബീഗം

ഓരോ കഥാപാത്രവും അവരുടെ വസ്ത്രവും ആഭരണവുമെല്ലാം വരച്ചു. കാഞ്ചീപുരം ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിലെ നെയ്ത്തുകാരിൽനിന്ന് പറഞ്ഞുചെയ്യിച്ചതാണ്. പിന്നീട് മണിരത്നം ലുക് ടെസ്റ്റ് നടത്തിയാണ് എല്ലാവരുടെയും കോസ്റ്റ്യൂം തീരുമാനിച്ചത്.

INTERVIEW

നിവേദിത മണിരത്നത്തിനോടൊപ്പം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡസിനിമയിൽ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായി ഒരു കോഴിക്കോട്ടുകാരിയുണ്ട്. നിവേദിത കോളിയോട്ട്. ബോളിവുഡിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ഏക ലഖാനിയുടെ ‘ടീം ഇ’ക്ക് ഒപ്പമാണ് നിവേദിതയിപ്പോൾ. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സൗത്ത് വിഭാഗത്തിലാണിവർ.

പൊന്നിയിൻ സെൽവനിലേക്ക്

അമ്മയുടെയും അച്ഛമ്മയുടെയും സാരിയെക്കുറിച്ചും അതിന്റെ തുണിയെക്കുറിച്ചുമെല്ലാമുള്ള സംസാരങ്ങൾ ചെറുപ്പംമുതൽ ശ്രദ്ധിക്കാറുണ്ടായിരുന്നു. വ്യത്യസ്തമായി വസ്ത്രങ്ങൾ അണിയാനും ഡിസൈൻ ചെയ്യാനുമെല്ലാം ഇഷ്ടം പണ്ടേയുണ്ട്. പ്രോവിഡൻസ് കോളേജിൽനിന്ന് ബി.കോം. കഴിഞ്ഞാണ് ഫാഷൻഡിസൈനിങ് പഠിക്കാൻപോയത്. സുബാഷ് ഘായിയുടെ വസ്റ്റ്‍ലിങ് വുഡ്സ് എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. ഇവിടെ പഠിക്കുന്നതിനൊപ്പം പരസ്യങ്ങളിൽ കോസ്റ്റ്യൂം നിർവഹിക്കാൻ അവസരംകിട്ടി. അവിടെനിന്നാണ് ടീം ഇ-യുടെ ഭാഗമാവുന്നത്.

മണിരത്നത്തിന്റെ ‘ഇരുവർ’ എന്ന സിനിമതന്നെയാണ് ഈ മേഖലയിലേക്ക് വരാൻകാരണം. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഒരു ഡിസൈനറാവാൻ കഴിയും എന്ന ആത്മവിശ്വാസം എനിക്കുകിട്ടി. 2019-മുതൽ പൊന്നിയിൻ സെൽവന്റെ ഭാഗമായി.

തമിഴ്നാട്ടിൽ എല്ലാവർക്കും അറിയുന്ന കഥയാണ് കൽകി കൃഷ്ണമൂർത്തി എഴുതിയ പൊന്നിയിൻ സെൽവൻ. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തെയും ചെയ്തെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ചരിത്രശേഷിപ്പുകൾ ഇല്ലാത്തതും ഭാവനയ്ക്കനുസരിച്ച് ചെയ്യണമെന്നതും പ്രതിസന്ധിയായിരുന്നു. ടീമിലുള്ള എല്ലാവരും ആദ്യമേ പുസ്തകം മുഴുവനും വായിച്ചു. പിന്നീട് കിട്ടാവുന്ന എല്ലാ രേഖകളും സംഘടിപ്പിച്ചു. ചോളസാമ്രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ സഞ്ചരിച്ചു. അവിടെയുള്ള ആളുകളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, നിറങ്ങൾ എല്ലാം മനസ്സിലാക്കി. ഓരോ കഥാപാത്രവും അവരുടെ വസ്ത്രവും ആഭരണവുമെല്ലാം വരച്ചു. കാഞ്ചീപുരം ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിലെ നെയ്ത്തുകാരിൽനിന്ന് പറഞ്ഞുചെയ്യിച്ചതാണ്. പിന്നീട് മണിരത്നം ലുക് ടെസ്റ്റ് നടത്തിയാണ് എല്ലാവരുടെയും കോസ്റ്റ്യൂം തീരുമാനിച്ചത്.

വ്യത്യസ്തത അടിമുതൽ മുടിവരെ

ഐശ്വര്യാറായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങിയ സുന്ദരികളുടെ വലിയനിരതന്നെ സിനിമയിലുണ്ട്. ഇവരെയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഐശ്വര്യാറായി ചെയ്ത നന്ദിനിയുടെ കഥാപാത്രം ‘ആണ്ടാൾകൊണ്ടൈ’ എന്ന സ്റ്റൈലിലാണ് മുടികെട്ടിയത്. റൂബി, എമിറാൾഡ് ആഭരണങ്ങളുടെ നിറമാണ് അവർക്ക് നൽകിയത്. തൃഷയ്ക്ക് മുകളിലേക്ക് കെട്ടിവെക്കുന്ന രീതിയിലാണ് മുടിചെയ്തത്.

രാജകുമാരിയാണ്, അതുകൊണ്ടുതന്നെ പ്രിൻസസ് കളറുകളും സ്വർണങ്ങളുമാണ് ഉപയോഗിച്ചത്. കാർത്തി, ജയറാം, ജയംരവി തുടങ്ങിയവർക്കെല്ലാം വ്യത്യസ്തമായ തുണിത്തരങ്ങളിലാണ് ഡിസൈൻ ചെയ്തത്.

ഇനിയുമുണ്ട് സ്വപ്നങ്ങൾ

ക്വീൻ വെബ്സീരീസ്, ആദിത്യവർമ, വാനംകൊട്ടട്ടും തുടങ്ങിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളസിനിമയുടെ ഭാഗമാവണമെന്ന ആഗ്രഹമുണ്ട്. ഒപ്പം കൈത്തറിവസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംരംഭം തുടങ്ങണമെന്നും.

Content Highlights: niveditha koliyot, assistant costume designer of ponniyin selvan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented