ചിത്രത്തിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
‘തണ്ണീർമത്തൻ ദിനങ്ങൾ‘ എന്ന സിനിമയിലൂടെ ഒന്നിച്ച മാത്യു-നസ്ലിൻ കോമ്പോയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഒരു നാടൻ നായ ടെെറ്റിൽ കഥാപാത്രമായി എത്തുന്ന ‘നെയ്മർ‘ എന്ന ചിത്രത്തിലൂടെ ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. ഒരുമിച്ച് ഒരു സിനിമയിലേക്ക് വിളിക്കുന്നത് തങ്ങൾ രണ്ടാൾക്കും ഇഷ്ടമുള്ള കാര്യമാണെന്നാണ് ഇവർ പറയുന്നത്.
മാത്യുവും നസ്ലിനും ജീവിതത്തിൽ പലപ്പോഴും ഒന്നിച്ച് യാത്രചെയ്യുന്നവരാണ്. വീടുകൾ അടുത്തായത് കൊണ്ട് എപ്പോൾവേണമെങ്കിലും കാണാൻ സാധിക്കുമെന്നും ഒരുമിച്ചുള്ള സിനിമകളിൽ ഷൂട്ടിങ്ങിന് പോകുന്നതും പലപ്പോഴും ഒരുമിച്ചായിരിക്കുമെന്നും ഇവർ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം.
‘‘ഇവന്റെ വീട് തൃപ്പൂണിത്തുറയിലാണ്. ഞാൻ ഇപ്പോൾ താമസിക്കുന്നത് തൃപ്പുണിത്തുറയുടെ അടുത്ത സ്റ്റോപ്പായ പേട്ടയിലാണ്. അതുകൊണ്ടുതന്നെ വീട്ടിലുള്ള സമയത്ത് മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ കാണാറുണ്ട്. ഇവനെ കാണണമെന്ന് തോന്നിയാൽ ഉടനെ കാറെടുത്ത് ഞാൻ അങ്ങോട്ടേക്കുപോകും.
പരസ്പരം കാണുമ്പോഴും ഒരുമിച്ച് സഞ്ചരിക്കുമ്പോഴും സൗഹൃദത്തിന്റെ ആഴംകൂടുകയല്ലേ ചെയ്യുന്നത്.’’- നസ്ലിൻ പറഞ്ഞതിനുപിന്നാലെ മാത്യു സൗഹൃദകഥ പറഞ്ഞു. ‘‘വീടിനടുത്തായതുകൊണ്ട് എപ്പോൾവേണമെങ്കിലും ഇവനെ കാണാൻ എനിക്ക് പറ്റാറുണ്ട്. ഞങ്ങൾ ഒരുമിച്ച് സിനിമകാണാനും പോകാറുണ്ട്. ഒരുമിച്ചുള്ള സിനിമകളിൽ ഷൂട്ടിങ്ങിന് പോകുന്നതും പലപ്പോഴും ഒരുമിച്ചായിരിക്കും. പരസ്പരം അങ്ങേയറ്റം മനസ്സിലാക്കുന്ന സൗഹൃദമാണ് ഞങ്ങളുടെ അടുപ്പത്തിന്റെ അടിസ്ഥാനം.’’ -മാത്യു പറയുമ്പോൾ നസ്ലിൻ ചിരിച്ചു.
Content Highlights: neymar movie naslen gafoor mathew thomas about their friendship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..