ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും, നവ്യാ നായർ | PHOTO: special arrangements, facebook/navya nair
സൈജു കുറുപ്പുമായി കൂടുതൽ സംസാരിക്കുന്നതും സൗഹൃദത്തിലാകുന്നതും ‘ജാനകീ ജാനേ‘യുടെ സെറ്റിൽവെച്ചാണെന്ന് നവ്യാ നായർ. സിനിമയിൽ മുപ്പത്തഞ്ചുദിവസം അഭിനയിച്ചെങ്കിൽ മുപ്പതുദിവസവും സൈജുവിനൊപ്പമായിരുന്നു എന്നും നവ്യാ നായർ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നവ്യാ നായർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ഒരുത്തീ’ക്കുശേഷം നവ്യാ നായരും സൈജു കുറുപ്പും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ജാനകീ ജാനേ‘. ചെറുപ്പത്തിൽ കയറിക്കൂടിയ ചില പേടികൾ ഇന്നും ഒപ്പമുണ്ടെന്നും ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കാൻ ഇപ്പോഴും മനസ്സ് അനുവദിക്കില്ലെന്നും നവ്യാ നായർ പറഞ്ഞു.
.jpg?$p=23beb9e&&q=0.8)
‘പ്രേക്ഷകർ സ്വീകരിച്ച ഞങ്ങളുടെ ചിത്രമാണ് ഒരുത്തീ. എന്നാൽ, ആ ചിത്രത്തിൽനിന്ന് തീർത്തും വ്യത്യസ്തമായൊരു കഥയും കഥാപശ്ചാത്തലവുമാണ് ‘ജാനകീ ജാനേ’യുടേത്. ഒരുത്തീയിൽ അഭിനയിക്കുമ്പോൾ സൈജുവിനെ പരിചയപ്പെട്ടെങ്കിലും ചിത്രത്തിൽ ഒന്നിച്ചഭിനയിക്കേണ്ട ഒരുപാട് സീനുകളൊന്നുമില്ലായിരുന്നു. ഭാര്യാഭർത്താക്കന്മാരുടെ വേഷത്തിലായിരുന്നെങ്കിലും സൈജുവിന്റെ കഥാപാത്രം ദുബായിലായിരുന്നതിനാൽ ഫോണിലൂടെയുള്ള സംസാരമായിരുന്നു കൂടുതലും. സൈജുവുമായി കൂടുതൽ സംസാരിക്കുന്നതും സൗഹൃദത്തിലാകുന്നതും ജാനകീജാനേയുടെ സെറ്റിൽവെച്ചാണ്. ഞാൻ ഈ സിനിമയിൽ മുപ്പത്തഞ്ചുദിവസം അഭിനയിച്ചെങ്കിൽ മുപ്പതുദിവസവും സൈജുവിനൊപ്പമായിരുന്നു. ചിത്രീകരണത്തിന് മുൻപ് കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെക്കുറിച്ചെല്ലാം പരസ്പരം ചർച്ചചെയ്താണ് ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. അതിന്റെയെല്ലാം ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്‘, നവ്യാ നായർ പറഞ്ഞു.
.jpg?$p=6b2ea1a&&q=0.8)
രാത്രിസമയത്ത് ഒറ്റയ്ക്ക് വീടിനുപുറത്തുപോയി എന്തെങ്കിലുമൊന്ന് എടുത്തുവരാൻ പറഞ്ഞാൽ ഇന്നും തനിക്ക് പേടിയാണെന്നും വിവാഹശേഷം മുംബൈയിൽ താമസിക്കുമ്പോൾ അവിടെ കുറച്ചുകൂടി സുരക്ഷിതമാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. സി.സി. ക്യാമറകളും മൂന്നു നാല് സെക്യൂരിറ്റിക്കാരുമെല്ലാമുള്ള ഫ്ളാറ്റായിരുന്നു. എന്നിട്ടും ഒരിക്കൽപോലും അവിടെ ഒറ്റയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും നവ്യാ നായർ കൂട്ടിച്ചേർത്തു.
മരണത്തെ പേടിക്കുന്നവരും പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ വിറച്ചുപോകുന്നവരുമൊക്കെ പരിചയത്തിലുണ്ടെന്നും പേടി ഒരല്പംകൂടിയ, ഒരുപാട് കാര്യങ്ങളിൽ പേടിയുള്ള നായികയുടെ കഥയാണ് ജാനകീ ജാനേ പറയുന്നതെന്നും സെെജു കുറുപ്പ് അഭിമുഖത്തിൽ പറഞ്ഞു.
Content Highlights: navya nair saiju kurupp about janaki jaane movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..