'മാഷുണ്ടായിരുന്നെങ്കില്‍ മഴയുടെ ഏകാന്ത സംഗീതത്തെക്കുറിച്ച് ഒരു മൂളലെങ്കിലും പ്രതീക്ഷിക്കാമായിരുന്നു'


ജോസഫ് മാത്യു

സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷ് വിടവാങ്ങിയിട്ട് 15 വര്‍ഷം

അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭയും മകൻ സംഗീത സംവിധായകൻ സാജൻ മാധവും കൊച്ചി വെണ്ണലയ്ക്കു സമീപമുള്ള വീട്ടിൽ രവീന്ദ്രൻ ഉപയോഗിച്ചിരുന്ന തംബുരുവുമായി

കൊച്ചി : 'എന്തിന് വേറൊരു മധുവസന്തം ഇന്ന് നീയെന്നരികിലില്ലേ?'... കൊച്ചിയിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാവിലെ മഴ കണ്ടു നില്‍ക്കുമ്പോള്‍ പക്ഷേ, ശോഭയുടെ അരികില്‍ രവീന്ദ്രന്‍ മാഷില്ല. നിറയെ ഓര്‍മകളിലാണ് ആ മധുവസന്തം. 'മഴയെത്തും മുമ്പേ' എന്ന സിനിമയില്‍ രവീന്ദ്രന്‍ ഈണമിട്ട വരികള്‍. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ ഓര്‍മയായിട്ട് ചൊവ്വാഴ്ച 15 വര്‍ഷം തികഞ്ഞു. മലയാള സംഗീതത്തിലെ ആ രവീന്ദ്രശോഭയ്ക്ക് മരണമില്ല.

മാഷുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നിരവധി പാട്ടുകളില്‍ വന്നിട്ടുള്ളതുപോലെ മഴയുടെ ഏകാന്ത സംഗീതത്തെക്കുറിച്ച് ഒരു മൂളലെങ്കിലും പ്രതീക്ഷിക്കാമായിരുന്നു.വീട്ടിലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യുമ്പോഴും മാഷിന്റെ മനസ്സില്‍ സംവിധായകന്‍ പറഞ്ഞ സിനിമാ സന്ദര്‍ഭങ്ങളായിരിക്കും. വീട്ടകത്തെ ആ പരതി നടപ്പിനിടെയാവും ഈണങ്ങള്‍ വിടരുക. പാട്ടിനു വേണ്ടിയെത്തുന്ന സംവിധായകനെയും നിര്‍മാതാവിനെയും മുറിയിലിരുത്തിയ ശേഷവും അദ്ദേഹം വീട്ടില്‍ പല കാര്യങ്ങള്‍ ചെയ്ത് നടക്കും.

ചിലപ്പോള്‍ മണിക്കൂറുകളോളം. അടുക്കളയിലെത്തി കറിക്ക് ഉപ്പുനോക്കും. ഒടുവില്‍ ഹാര്‍മോണിയത്തിന് മുന്നില്‍ വന്നിരുന്നാല്‍ അഞ്ച് മിനിറ്റ്... മലയാളിക്ക് എന്നെന്നും മനസ്സു നിറയ്ക്കാനുള്ള ഈണം പിറവി കൊള്ളും-ശോഭയും മകനും സംഗീത സംവിധായകനുമായ സാജന്‍ മാധവും ഓര്‍ക്കുന്നു.

തബലയുടെ പെരുക്കം, ഓടക്കുഴലിന്റെ നാദം

തബല, വയലിന്‍, ഓടക്കുഴല്‍ എന്നിവയായിരുന്നു അച്ഛന്റെ മുഖ്യ 'ആയുധ'ങ്ങളെന്ന് സാജന്‍ പറഞ്ഞു. കീബോര്‍ഡില്‍ ഇവ സൃഷ്ടിക്കുന്നത് ഇഷ്ടമല്ലായിരുന്നു. മാഷ് ഉപയോഗിച്ചിരുന്ന ഹാര്‍മോണിയം ചെന്നൈയിലെ വീട്ടിലാണ്.

ഇനി സിനിമാ സംഗീതത്തിനില്ലെന്നു പറഞ്ഞ് വാങ്ങിയ തംബുരു വെണ്ണലയിലെ വീട്ടിലുണ്ട്. പക്ഷേ, മലയാളിയുടെ ആത്മാവിന്‍ പുസ്തകത്താളില്‍ ഒരുപാട് പാട്ടുകള്‍ ഒളിപ്പിച്ചുവെച്ച് അദ്ദേഹം കടന്നുപോയി, 2005 മാര്‍ച്ച് മൂന്നിന്.

എല്ലാ ജില്ലകളിലും രവീന്ദ്രസംഗീത സന്ധ്യ

രവീന്ദ്രന്‍ മാഷ് വിടപറഞ്ഞിട്ട് 15 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു മ്യൂസിക് സ്‌കൂള്‍ കൊച്ചിയില്‍ തുടങ്ങാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. സ്‌കൂള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും രവീന്ദ്രസംഗീത സന്ധ്യ സംഘടിപ്പിക്കും. ആദ്യ പരിപാടി ഏപ്രില്‍ 11-ന് മലപ്പുറത്തും 12-ന് തിരൂരുമാണ്.

ഇഷ്ടപ്പെട്ട പാട്ടുകള്‍

തലമുറകള്‍ ഏറ്റുപാടിയ പാട്ടുകള്‍ സൃഷ്ടിച്ച രവീന്ദ്രന്‍ മാഷിന് ഇഷ്ടപ്പെട്ട അഞ്ച് സ്വന്തം പാട്ടുകള്‍ ഏതൊക്കെയാവും? അങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രയാസമാണെങ്കിലും അഞ്ചണ്ണം ശോഭ ഓര്‍ത്തെടുത്തു.

1. സായന്തനം ചന്ദ്രിക (കമലദളം), 2. അഴകേ (അമരം), 3. വിടതരൂ (എന്റെ നന്ദിനിക്കുട്ടി), 4. ഒരു കിളി പാട്ടുമൂളവെ (വടക്കുംനാഥന്‍), 5. മൂവന്തിത്താഴ്വരയില്‍ (കന്മദം).

ശോഭയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാഷിന്റെ ഗാനങ്ങള്‍

1. താരകേ (ചൂള),
2. തേനും വയമ്പും (തേനും വയമ്പും),
3. രാജീവം വിടരും (ബെല്‍റ്റ് മത്തായി),
4. മൂവന്തിത്താഴ്വരയില്‍ (കന്മദം),
5. ഏതോ നിദ്രതന്‍ (അയാള്‍ കഥയെഴുതുകയാണ്).

സാജന്‍ മാധവിന്റെ ഇഷ്ടഗാനങ്ങള്‍

1. മൂവന്തിത്താഴ്വരയില്‍ (കന്മദം),
2. സുഖമോ ദേവി (സുഖമോ ദേവി),
3. വാര്‍മുകിലേ (മഴ),
4. ഏഴു സ്വരങ്ങളും (ചിരിയോ ചിരി),
5. മാനേ മലരമ്പന്‍ (അയാള്‍ കഥയെഴുതുകയാണ്).

Content Highlights : Music Director Raveendran Master Death Anniversary Wife Shobha Raveendran and son Sajan Madhav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented