കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻകുട്ടി കെ.എസ്. ചിത്രയ്ക്കൊപ്പം കോട്ടയ്ക്കൽ ആര്യവൈദ്യശാലാ കൈലാസമന്ദിരത്തിൽ
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി...എങ്കിലും ഏറെ ആവേശത്തോടെയാണ് കുഞ്ഞിമൊയ്തീന്‍കുട്ടി ചിത്രയുടെ അടുക്കലേക്ക് ചെന്നത്. ഗാനരചയിതാവായിരുന്നു കോട്ടയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍കുട്ടി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കെ. എസ്. ചിത്ര കൈലാസമന്ദിരത്തിലെത്തിയപ്പോഴായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. തുടര്‍ന്ന്, 36 വര്‍ഷംമുന്‍പ് കുഞ്ഞിമൊയ്തീന്‍കുട്ടിയുടെ വരികളില്‍ പിറന്ന ആ പാട്ടിന്റെ ഓര്‍മകള്‍ അവര്‍ ഓര്‍ത്തെടുത്ത് സൗഹൃദം പുതുക്കി.
1987-ല്‍ പുറത്തിറങ്ങിയ 'വര്‍ഷങ്ങള്‍ പോയതറിയാതെ' എന്ന സിനിമയില്‍ കെ.എസ്. ചിത്ര പാടിയ ഗാനത്തിന് വരികള്‍ എഴുതിയത് കുഞ്ഞുമൊയ്തീന്‍കുട്ടിയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനങ്ങളിലൊന്നാണ് ഈ സിനിമയിലെ യേശുദാസ് പാടിയ 'ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി' എന്നത്. സിനിമ കാണാത്തവര്‍ക്കുപോലും സുപരിചിതമാണ് ഈ ഗാനം. സിനിമയിലെ നാലു ഗാനങ്ങളില്‍, ഇല പൊഴിയും ശിശിരത്തില്‍ എന്ന ഗാനത്തിന്റെ സ്ത്രീപതിപ്പും 'ആനന്ദ പൂമുത്തേ' എന്നു തുടങ്ങുന്ന രണ്ട് ഗാനങ്ങളുമാണ് കുഞ്ഞിമൊയ്തീന്‍കുട്ടിയുടെ വരികളില്‍ ചിത്ര പാടിയത്. മോഹന്‍ സിത്താരയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിനിമ ഹിറ്റായതിനൊപ്പം ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
യു.എ. ബീരാന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കുഞ്ഞിമൊയ്തീന്‍കുട്ടി. തിരുവനന്തപുരത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉറക്കമിളച്ചിരുന്ന് എഴുതിയ അദ്ദേഹത്തിന്റെ വരികള്‍ പതിഞ്ഞത് അനേകം ജനഹൃദയങ്ങളിലാണ്. കൂടാതെ, തരംഗിണി ആല്‍ബത്തിലേയ്ക്കും കുഞ്ഞിമൊയ്തിന്‍കുട്ടി വരികളെഴുതിയിട്ടുണ്ട്. വര്‍ഷങ്ങളൊരുപാട് കടന്നുപോയെങ്കിലും വീണ്ടും പാട്ടിന്റെ വഴികളിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
Content Highlights: music composer kunjumoytheenkutty meets ks chithra after long 36 years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..