അന്ന് നമ്പ്യാതിരി ലാലിന്റെ ഫോട്ടോയെടുത്തു, ഇപ്പോൾ ലാലിനൊപ്പം ക്യാമറയ്ക്കു പിന്നിൽ


നീണ്ടുവളർന്ന്‌ നെറ്റിയിലേക്കു കിടക്കുന്ന മോഹൻലാലിന്റെ മുടി വശങ്ങളിലേക്ക് ചീകിയൊതുക്കി കെ.പി.നമ്പ്യാതിരി 36 ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോകൾ എടുത്തു

കെ.പി.നമ്പ്യാതിരിയും മോഹൻലാലും

ഓച്ചിറ: മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് ആളെ തേടുമ്പോൾ നിർമാതാവിന്റെയും സംവിധായകന്റെയും മുന്നിലെത്തിയ മോഹൻലാലിന്റെ ചിത്രമെടുത്തത് കെ.പി.നമ്പ്യാതിരിയായിരുന്നു. ഇപ്പോൾ മോഹൻലാൽ സംവിധായകനാകുമ്പോഴും ക്യാമറയ്ക്കു പിന്നിലുണ്ട് നമ്പ്യാതിരി. കാലം കാത്തുവെച്ച നിയോഗങ്ങളെ കൗതുകപൂർവം നോക്കുകയാണ് ഈ ഓച്ചിറക്കാരൻ.

ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നാട്ടിലെത്തിയപ്പോൾ നമ്പ്യാതിരി സംസാരിച്ചു. മോഹൻലാലിനൊപ്പമുള്ള നിമിഷങ്ങൾ ക്യാമറക്കണ്ണിനപ്പുറം ആ മനസ്സിൽ ആഴത്തിൽ പതിഞ്ഞ അനുഭവങ്ങളാണ്. ലാൽ സിനിമാമോഹവുമായി നടക്കുന്ന കാലം. ഒരുദിവസം ലാൽ, കൂട്ടുകാരായ പ്രിയദർശൻ, സുരേഷ്‌കുമാർ, കിരീടം ഉണ്ണി എന്നിവരുമൊത്ത് പ്രശസ്ത കലാസംവിധായകനായ ആർ.കെ.(രാധാകൃഷ്ണൻ)യുടെ മദ്രാസിലെ വീട്ടിലെത്തി. ലാലിന്റെ ഫോട്ടോയെടുക്കണം. അതാണാവശ്യം.

നീണ്ടുവളർന്ന്‌ നെറ്റിയിലേക്കു കിടക്കുന്ന മോഹൻലാലിന്റെ മുടി വശങ്ങളിലേക്ക് ചീകിയൊതുക്കി കെ.പി.നമ്പ്യാതിരി 36 ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോകൾ എടുത്തു. വീടിന്റെ ടെറസിൽവെച്ചെടുത്ത ഫോട്ടോകളുടെ കാസറ്റ് ലാൽ തിരുവനന്തപുരത്തെത്തിച്ച്‌ പ്രിന്റെടുത്തു. അതിലെ പടമാണ് നവോദയ അപ്പച്ചന് അയച്ചുകൊടുത്തത്.

ഫോട്ടോകൾ ഫാസിലിനും അപ്പച്ചനും ജിജോയ്ക്കുമെല്ലാം ബോധിച്ചു. അങ്ങനെയാണ് അഭിമുഖത്തിനു വിളിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായതും തുടർന്നുള്ള ചരിത്രവും മലയാളികളോട് പറയേണ്ടതില്ല. ലാൽ ഇപ്പോഴും പൊതുവേദികളിലും മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോഴും തന്നെ അവതരിപ്പിക്കുന്നത് ഈ കാര്യം പറഞ്ഞാണെന്ന് കെ.പി. അഭിമാനത്തോടെ പറയുന്നു. ത്രീ ഡി ക്യാമറാമാൻ എന്ന നിലയിൽ പ്രശസ്തനായ ഓച്ചിറ, പ്രയാർ കൊട്ടുപ്പള്ളിൽ ഇല്ലത്ത് കെ.പി.നമ്പ്യാതിരി (70) എന്ന പുരുഷോത്തമൻ നമ്പ്യാതിരി സിനിമാലോകത്ത് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. സഹസംവിധായകൻ, നിശ്ചലഛായാഗ്രാഹകൻ, ശബ്ദലേഖകൻ, കലാസംവിധായകൻ, ക്യാമറാമാൻ... അങ്ങനെ നീളുന്നു ആ ക്രെഡിറ്റ് ലിസ്റ്റ്.

മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസ് (Barroz) എന്ന ബിഗ് ബജറ്റ് ത്രീ ഡി ചിത്രത്തിന്റെ ത്രീ ഡി സ്റ്റീരിയോഗ്രാഫറായ നമ്പ്യാതിരി ഇപ്പോൾ അതിന്റെ പണിപ്പുരയിലാണ്. ജിജോയുടെ കഥയിലും തിരക്കഥയിലും 100 കോടി രൂപ മുടക്കി പോർച്ചുഗീസ് പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കെ.പി.ക്ക്‌ ഫോട്ടോഗ്രഫിയിൽ കമ്പം തോന്നിയത്. അങ്ങനെ മദ്രാസ് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം പ്രോസസിങ് കോഴ്‌സിൽ പ്രവേശനം നേടി. 200 രൂപയായിുന്നു വാർഷിക ഫീസ്. 85 രൂപ കേരളസർക്കാർ സ്കോളർഷിപ്പായി അനുവദിച്ചിരുന്നു. പഠനം കഴിഞ്ഞയുടൻ മദ്രാസ് ദൂരദർശനിൽ ഫിലിം പ്രോസസർ ആയി നിയമനം ലഭിച്ചു. എന്നാൽ, സിനിമയിലെത്തണമെന്ന അതിയായ മോഹംമൂലം ജോലി രാജിവെച്ചു.

സി.ബി.ഐ. ഇൻസ്പെക്ടറായുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണവും സിനിമയ്ക്കായി വേണ്ടെന്നുവച്ചു. തുടർന്ന് സഹപാഠിയും സഹപ്രവർത്തകനും ഇപ്പോൾ പ്രശസ്ത നിർമാതാവുമായ കോതണ്ഡരാമയ്യയോടൊപ്പം കൂടി. അദ്ദേഹത്തിന്റെ തെലുങ്ക് സിനിമയായ ശിശിരത്തിൽ ഒരു വസന്തം എന്ന ചിത്രത്തിൽ നിശ്ചലഛായാഗ്രഹണം, കലാസംവിധാനം എന്നിവ നിർവഹിച്ചു.

മലയാളത്തിൽ പൂർണചുമതലയുള്ള നിശ്ചലഛായാഗ്രാഹകനായി ജോലിചെയ്തത് ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങൾ എന്ന സിനിമയിലാണ്. തുടർന്ന് അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റുകളായ അഞ്ച് സിനിമകളിൽ ജോലിനോക്കി. ഇത്തിരിനേരം ഒത്തിരിക്കാര്യം എന്ന സിനിമയിൽ കലാസംവിധായകനായും ജോലി ചെയ്തു. 1987-ൽ തെലുങ്ക് ത്രീ ഡി സിനിമ ജയ് വേതാളിൽ അവസരം ലഭിച്ചതാണ് സിനിമാജീവിതത്തിലെ പ്രധാന വഴിത്തിരിവ്.

സിനിമയുടെ സ്റ്റീരിയോഗ്രാഫർ അമേരിക്കക്കാരനായ ജോൺ റുപ്കാൽവിസ്‌ (RUPKALVIS) ആയിരുന്നു. അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചതോടെ ത്രീ ഡി മേഖലയിലെ കൂടുതൽ സാങ്കേതികവശങ്ങൾ മനസ്സിലാക്കാനായി. നൂറുദിവസത്തെ ചിത്രീകരണത്തിനായി വന്ന റുപ്കാൽവിസ് 15 ദിവസത്തിനുശേഷം ദൗത്യം കെ.പി.യെ ഏൽപ്പിച്ച്‌ തിരിച്ചുപോയി. സിനിമയുടെ ശേഷിച്ചഭാഗം കെ.പി. ചിത്രീകരിച്ചു.

തുടർന്ന് ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഛായാഗ്രാഹകനായി. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീ ഡി സിനിമയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് എടുത്തപ്പോൾ ആ ഭാഗങ്ങളുടെ ഛായാഗ്രഹണവും കെ.പി.യാണ് നിർവഹിച്ചത്. 1990-ൽ സംവിധായകൻ വേണു നാഗവള്ളി വിളിച്ച്‌ ഒരു വലിയ ചിത്രം എടുക്കുന്നു, ക്യാമറാമാനാകാൻ ധൈര്യമുണ്ടോയെന്നു ചോദിച്ചു. സധൈര്യം കെ.പി. ഏറ്റെടുത്തു. അങ്ങനെ മോഹൻലാൽ നായകനായ ലാൽ സലാം എന്ന സിനിമ പിറവിയെടുത്തു. പിന്നീട്‌ കിഴക്കുണരും പക്ഷി, കളിപ്പാട്ടം, അഗ്നിദേവൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. കൊച്ചിൻ ഹനീഫയുടെ വാത്സല്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും ക്യാമറ ചലിപ്പിച്ചു. സംവിധായകൻ രാജസേനനൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ ചെയ്തത്. കഥാനായകൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തുടങ്ങി 15 ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ദിലീപ് നായകനായ ത്രീ ഡി ചിത്രം പ്രൊഫ. ഡിങ്കൻ പുറത്തിറങ്ങാനുണ്ട്. നമ്പ്യാതിരി സംവിധാനം ചെയ്ത ഡബ്ള്യു.എസ്.എച്ച്. എന്ന സിനിമയും ഉടൻ പറത്തിറങ്ങും. മക്കൾ: അഞ്ജു (ന്യൂയോർക്ക്), കേശവ് (ദുബായ്‌).

Content Highlights : Mohanlal Manjil Virinja Pookkal Photographer KP Nambiathiri Barozz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented