വേദിയിൽ എം.ജി.ആർ; എന്നിട്ടും ജീവിതത്തിൽ സ്റ്റാറല്ല


ജി.വിജയഭാസ്‌ക്കര്‍

പാര്‍ട്ടി വേദികളിലെയും അമ്പലപ്പറമ്പുകളിലെയും സ്ഥിരസാന്നിധ്യമാണ് മക്കള്‍ തിലകത്തെപ്പോലെ ആടുകയും പാടുകയും ചെയ്യുന്ന എം.ജി.ആര്‍. ഭാസ്‌കര്‍.

മേട്ടുപ്പാളയം: ഭാസ്‌കരന് എം.ജി.ആര്‍ ഒരു നടനോ വേഷമോ അല്ല. ജീവിതമാണ്. കാല്‍ നൂറ്റാണ്ടായി അരങ്ങിലും പുറത്തും എം.ജി.ആറായി ജീവിക്കുകയാണ് ഈ മേട്ടുപ്പാളയത്തുകാരന്‍. ഈ വേഷപ്പകര്‍ച്ച ജീവിതോപാധിയല്ല, മക്കള്‍തിലകത്തിനുള്ള ഒരു പ്രാര്‍ഥനയാണ്.

പാര്‍ട്ടി വേദികളിലെയും അമ്പലപ്പറമ്പുകളിലെയും സ്ഥിരസാന്നിധ്യമാണ് മക്കള്‍ തിലകത്തെപ്പോലെ ആടുകയും പാടുകയും ചെയ്യുന്ന എം.ജി.ആര്‍. ഭാസ്‌കര്‍. മുഖത്ത് ചായമിട്ടുകഴിഞ്ഞാല്‍ പിന്നെ ഭാസ്‌കര്‍ രൂപത്തിലും ഭാവത്തിലുമെല്ലാം എം.ജി.ആറാണ്. മീനവനണ്‍പനായും, ഇദയകനിയായും, റിക്ഷകാരനായും മലക്കള്ളനായും നിറഞ്ഞാട്ടമാണ്. അടിമൈപെണ്ണിലെ ഗാനരംഗത്തിന് കിട്ടിയ കൈയടിക്കൊന്നും കണക്കില്ല. എം.ജി.ആര്‍ ജന്മശതാബ്ദിക്ക് നിന്നു തിരിയാന്‍ സമയമില്ലായിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ്കാലത്ത് മൂന്നാറിലും അട്ടപ്പാടിയിലുമെല്ലാം എത്തിയിട്ടുണ്ട്.

ഇവിടുന്നൊക്കെ കിട്ടുന്ന പണമാണ് പ്രധാന വരുമാനമാര്‍ഗം. എന്നാല്‍, ഇതിനേക്കാള്‍ ഭാസ്‌ക്കര്‍ വില മതിക്കുന്നത് എം.ജി.ആര്‍ വേഷത്തില്‍ കാണുമ്പോള്‍ ജനങ്ങള്‍ കാണിക്കുന്ന ബഹുമാനവും ചാര്‍ത്തിത്തരുന്ന നോട്ട്മാലയ്ക്കുമാണ്. ചില സംഘാടകര്‍ ഒന്നും കൊടുക്കാതെ വിടുമ്പോള്‍ തെല്ല് സങ്കടവുമുണ്ട് ഭാസ്‌ക്കറിന്. കാരണം ഈ എം.ജി.ആര്‍. വേഷപ്പകര്‍ച്ച അല്‍പം ചെലവേറിയ കാര്യം തന്നെയാണ്. മസ്‌ക്കാര,`ഫൗണ്ടേന്‍, ലിപ്‌സ്റ്റിക്, പാന്‍കേക്ക് എന്നിവയ്‌ക്കെല്ലാം നല്ല തുക വേണ്ടിവരും. കൂടാതെ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ മുഷിയുന്ന സിനിമാ വസ്ത്രങ്ങള്‍ തയ്പ്പിക്കാന്‍ ചെന്നൈയിലോ സേലത്തോയുള്ള സിനിമ കോസ്റ്റ്യൂം ഡിസൈനര്‍മാരുടെ സേവനം തേടണം. ഇതിനൊക്കെ വേണ്ടി എം.ജി.ആറാവാന്‍ ഭാസ്‌ക്കര്‍ ചെലവിട്ട തുക കേട്ടാല്‍ ആരും ഞെട്ടും. എം.ജി.ആറിന്റെ ആദ്യപടം തൊട്ട് അവസാന പടം വരെയുള്ള കിരീടവും നൂറോളം വസ്ത്രങ്ങളുമെല്ലാം ശേഖരിച്ചുവച്ചിട്ടുണ്ട്. ആറ് വിഗ്ഗുകളുണ്ട്. എം.ജി.ആര്‍. അഭ്യാസത്തിന് ഉപയോഗിച്ച തരത്തിലുള്ള ഗദ. ഇതിനെല്ലാം കൂടി ചെലവായത് നാലുലക്ഷം രൂപ.

എം.ജി.ആറായി ജീവിക്കുമ്പോഴും ചെറിയ ചില സങ്കടങ്ങളുണ്ട് ഭാസ്‌ക്കറിന്. പരിപാടികള്‍ക്ക് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുത്തിയാണ് സംഘാടകര്‍ കൊണ്ടുപോവുക. മടക്കയാത്ര പിന്‍സീറ്റിലാവും. അല്ലെങ്കില്‍ ബസ്സിനുള്ള കാശ് തന്നുവിടും.

പുരട്ചിതലൈവരുടെ സിനിമകണ്ട് അഭിനയമോഹം മൂത്ത് പതിമൂന്നാം വയസ്സില്‍ നാടുവിട്ടതാണ് മേട്ടുപ്പാളയം നഗരസഭയിലെ ജീവനക്കാരായിരുന്ന രംഗപ്പന്റെയും തങ്കമ്മാളിന്റെയും എട്ട്മക്കളില്‍ രണ്ടാമനായ ഭാസ്‌കര്‍. ഒരു വര്‍ഷം കഴിഞ്ഞ് വീട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കടലൂരിലെ വള്ളുവര്‍ കലൈയരങ്ങില്‍ നാടകത്തില്‍ അഭിനയിക്കുകയായിരുന്നു. പിന്നെ സിനിമാമോഹം കൊണ്ട് മദിരാശിയിലായി കറക്കം. കടലൂര്‍ ജില്ലയിലെ വടലൂരില്‍ വള്ളലാര്‍ പിറന്നാളിന് കലാപരിപാടി അവതരിപ്പിക്കാന്‍ എത്തിയതാണ് ഭാസ്‌ക്കറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എംജിആറായി അഭിനയിക്കേണ്ട നടന് സുഖമില്ലാതായായതോടെയാണ് വെളുത്ത വട്ടമുഖമുള്ള ഭാസ്‌ക്കര്‍ക്ക് നറുക്ക്‌വീണത്. ഇരുപതാം വയസ്സിലായിരുന്നു ആദ്യ എംജിആര്‍ വേഷം. ഇന്നു വയസ്സ് നാല്‍പത്തിയേഴ് ആയെങ്കിലും ഇന്നോളം ആ വേഷം ഉപേക്ഷിച്ചില്ല ഭാസ്‌ക്കര്‍.

ഇടയ്ക്ക് ജീവിതത്തിലും എം.ജി. ആറാവും ഭാസ്‌ക്കര്‍. ഒഴിവ് എംജിആറിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ഓട്ടോ പാവപ്പെട്ടവര്‍ക്കും വയസ്സായവര്‍ക്കും വേണ്ടി ഓടിക്കും. ഇടയ്ക്ക് 'രാജവുക്ക് രാജാ' എന്ന ചിത്രത്തില്‍ ഒരു വേഷം ലഭിച്ചത് മാത്രമാണ് മിച്ചം. മറ്റ് ലാഭങ്ങളൊന്നുമില്ല. പെണ്ണ് കിട്ടാന്‍ തന്നെ പാടുപെട്ടു. ഇന്നും സ്വന്തമായി ഒരു വീടില്ല. വേദിയിൽ നിന്ന് വേദിയിലേയ്ക്ക് ഏഴൈതോഴനായി ചമയമണിഞ്ഞ് ഓടുമ്പോഴും രണ്ട് ആണ്‍മക്കളെയും നല്ലവണ്ണം പഠിപ്പിക്കണം എന്നൊരു മോഹം മാത്രമാണുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented