സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ച ശേഷം തിങ്കളാഴ്ച ചേരാനല്ലൂരിലെ വീട്ടിൽ എത്തിയ മെൽവിന് അമ്മ സിസിലി മധുരം നൽകുന്നു. അച്ഛൻ ജോയ് സമീപംമിന്നൽ മുരളിയുടെ ചിത്രീകരണസമയത്ത് ടൊവിനോ തോമസിനൊപ്പം മെൽവിൻ ജോയ്
പെരുമ്പാവൂര്‍: ചെറുപ്പം മുതലേ ഫാഷന്‍ 'പാഷനാ'യി കൊണ്ടുനടന്ന മെല്‍വിന്‍ ജോയ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ആഹ്ലാദത്തിലാണ്. 'മിന്നല്‍ മുരളി' എന്ന സിനിമയാണ് പെരുമ്പാവൂര്‍ ചേരാനല്ലൂര്‍ സ്വദേശിയായ മെല്‍വിന് മികച്ച വസ്ത്രാലങ്കാരത്തിനുളള പുരസ്‌കാരം നേടിക്കൊടുത്തത്. അവാര്‍ഡ് വിവരം അറിയുമ്പോള്‍ കോട്ടയത്ത് പുതിയ സിനിമയുടെ ജോലിയിലായിരുന്ന മെല്‍വിന്‍ തിങ്കളാഴ്ച വെളുപ്പിനാണ് വീട്ടിലെത്തിയത്. പഠിക്കുന്ന കാലത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന കുട്ടികളെ ചൂണ്ടിക്കാണിച്ച് 'കണ്ടു പഠിക്കെടാ..' എന്ന് പരിഭവം പറഞ്ഞിരുന്ന അച്ഛന്‍ ജോയിയും അമ്മ സിസിലിയും മകനെ അഭിമാനത്തോടെ ആശ്ലേഷിക്കുകയാണിപ്പോള്‍. തയ്യല്‍ക്കാരിയായിരുന്ന മാതൃസഹോദരിയില്‍ നിന്നാണ് മെല്‍വിന്‍ വസ്ത്രം തുന്നുന്നതിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടിലെ പരിചയക്കാരായ ചേട്ടന്‍മാര്‍ക്കുവേണ്ടി 'വസ്ത്രാലങ്കാരം' ചെയ്തിട്ടുണ്ടെന്ന് പറയുമ്പോള്‍ 29 കാരനായ മെല്‍വിന് ചിരി.
ബി.കോം. പഠിച്ച് ജോലി നേടാനാണ് വീട്ടുകാര്‍ നിര്‍ബന്ധിച്ചതെങ്കിലും സ്വന്തം താത്പര്യത്തില്‍ ടെക്സ്‌റ്റൈല്‍ ആന്‍ഡ് ഫാഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. ഇതിനിടെ സഹോദരി മെറീനയുടെ വിവാഹത്തിന് വസ്ത്രങ്ങളൊരുക്കിയത് ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് വഴിയാണ് സിനിമയിലേയ്ക്കുള്ള പ്രവേശം. താരങ്ങളുടെ പേഴ്സണല്‍ സ്‌റ്റൈലിസ്റ്റായിട്ടായിരുന്നു തുടക്കം. 2017-ല്‍ പുറത്തിറങ്ങിയ ഷൈന്‍ ടോം ചാക്കോയുടെ 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍' ആയിരുന്നു മെല്‍വിന്റെ ആദ്യസിനിമ. 'വലിയ പെരുന്നാള്‍', 'കെട്ട്യോളാണ് എന്റെ മാലാഖ' തുടങ്ങി 25- ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചു.
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ 'നന്‍ പകല്‍ നേരത്ത് മയക്കം', കുഞ്ചാക്കോ ബോബന്റെ 'എന്നാല്‍ താന്‍ കേസ് കൊട്', നിവിന്‍പോളി- ആസിഫ് അലി എന്നിവരുടെ 'മഹാവീര്യര്‍', ഷറഫുദീന്‍ നായകനാകുന്ന '1744 വൈറ്റ് ആള്‍ട്ടോ' എന്നീ സിനിമകളാണ് ഉടന്‍ റിലീസാകാനിരിക്കുന്നവ. 'മിന്നല്‍ മുരളി'യില്‍ 1965-ലേയും 1990-ലേയും വസ്ത്രധാരണരീതികളാണ് ഉപയോഗിച്ചത്. മൂന്ന് കൊല്ലത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഫാഷന്‍, വസ്ത്രാലങ്കാര രംഗത്ത് പുതിയ ആകാശങ്ങള്‍ തേടുമ്പോഴും ഈ രംഗത്തു വരുന്ന പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാനും ശ്രദ്ധിക്കുന്നു മെല്‍വിന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..