ടൊവിനോയ്‌ക്കൊപ്പം അരങ്ങേറ്റം; എന്നിട്ടും ഇവരെന്തേ രണ്ടാം വരവിന് ഇത്ര വൈകി


സൂരജ് സുകുമാരന്‍

മുകേഷേട്ടന്റെ പ്രണയസിനിമകള്‍ കണ്ടാണ് ഞാനൊക്കെ വളര്‍ന്നത്. നായകനാകുന്നതിന്റെ ടെന്‍ഷന്‍ ഞാന്‍ പങ്കുവെച്ചപ്പോള്‍ താന്‍ അഭിനയിക്കാന്‍ തുടങ്ങി ഇത്ര വര്‍ഷമായിട്ടും ടെന്‍ഷന്‍ മാറിയിട്ടില്ലെന്ന് മുകേഷേട്ടന്‍ പറഞ്ഞു. അദ്ദേഹം തന്ന ധൈര്യം വളരെ ഗുണം ചെയ്തു.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ

ണ്ട് മതക്കാര്‍ തമ്മിലുള്ള പ്രണയം ഒരുപാട് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണയം രണ്ട് സംസ്ഥാനക്കാര്‍ തമ്മിലാണെങ്കിലോ. ചിരിയും ചിന്തയും നിറയുന്ന ഇന്റര്‍സ്റ്റേറ്റ് ലൗ സ്റ്റോറിയുമായാണ് 2 സ്റ്റേറ്റ്സ് എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മറഡോണയിലൂടെ മനംകവര്‍ന്ന നായിക ശരണ്യയും തീവണ്ടിയിലൂടെ അരങ്ങേറിയ മനുവും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജാക്കി എസ്. കുമാറാണ്. മുകേഷും വിജയരാഘവനുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍. 2 സ്റ്റേറ്റ്സിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മനുവും ശരണ്യയും

എന്താണ് 2 സ്റ്റേറ്റ്സ്?

മനു: പൂര്‍ണമായൊരു കോമഡി എന്റര്‍ടെയ്നറായിരിക്കും 2 സ്റ്റേറ്റ്സ്. ആളുകളെ ഏറ്റവും നന്നായി ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഥ പറയുന്ന ഒരു സിനിമ. രണ്ട് സംസ്ഥാനങ്ങളിലുള്ളവര്‍ പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഞാന്‍ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ്. മുകേഷേട്ടനും കുട്ടേട്ടനു (വിജയരാഘവന്‍)മാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷേട്ടന്റെ പ്രണയസിനിമകള്‍ കണ്ടാണ് ഞാനൊക്കെ വളര്‍ന്നത്. നായകനാകുന്നതിന്റെ ടെന്‍ഷന്‍ ഞാന്‍ പങ്കുവെച്ചപ്പോള്‍ താന്‍ അഭിനയിക്കാന്‍ തുടങ്ങി ഇത്ര വര്‍ഷമായിട്ടും ടെന്‍ഷന്‍ മാറിയിട്ടില്ലെന്ന് മുകേഷേട്ടന്‍ പറഞ്ഞു. അദ്ദേഹം തന്ന ധൈര്യം വളരെ ഗുണം ചെയ്തു.

ശരണ്യ: മറഡോണ കഴിഞ്ഞ് ഒരിടവേളയ്ക്കുശേഷമാണ് നായികാവേഷത്തില്‍ രണ്ടാമത്തെ സിനിമയുമായി എത്തുന്നത്. കോമഡിയോടൊപ്പം നല്ലൊരു സന്ദേശം കൂടി സിനിമ കൈമാറുന്നുണ്ട്. ഇന്റര്‍കാസ്റ്റ് മാര്യേജിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സമൂഹത്തിലേക്ക് ഒരു ഇന്റര്‍‌സ്റ്റേറ്റ് വിവാഹകഥ രസകരമായി അവതരിപ്പിക്കുകയാണ്. ഏത് കാര്യവും ഹാസ്യം പൊതിഞ്ഞവതരിപ്പിച്ചാല്‍ എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് എത്തും. അതുതന്നെയാണ് ഈ സിനിമയുടെ അവതരണത്തിലും സൂചിപ്പിക്കുന്നത്. മുകേഷേട്ടനും കുട്ടേട്ടനുമൊക്കെ നല്‍കിയ നിര്‍ദേശങ്ങള്‍ കോമ്പിനേഷന്‍ സീനുകളില്‍ ഏറെ ഗുണം ചെയ്തു. ഞാനും മനുവും തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്.

രണ്ടുപേരും ടൊവിനോ ചിത്രങ്ങളിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്നവരാണ്. രണ്ടാമത്തെ സിനിമയിലേക്ക് എത്താന്‍ ഇത്ര താമസിക്കാന്‍ കാരണം?

ശരണ്യ: എം.ബി.എ. പഠനം കഴിഞ്ഞ് ജോലിചെയ്യുന്ന സമയത്താണ് മറഡോണയില്‍ നായികയാകുന്നത്. ചിത്രം മികച്ച അഭിപ്രായം നേടുകയും ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്തു. അതിനുശേഷം ഒരുപാട് കഥകള്‍ കേട്ടെങ്കിലും പലതും ഇഷ്ടപ്പെട്ടില്ല. ജോലിത്തിരക്കുകളിലേക്ക് ഞാന്‍ മാറി. കുറച്ചുനാള്‍ കഴിഞ്ഞാണ് ഈ സിനിമയുടെ കഥ കേള്‍ക്കുന്നതും ജോലി രാജിവെച്ച് ഷൂട്ടിങ്ങിനെത്തുന്നതും

മനു: തീവണ്ടിയിലെ ടൊവിനോയുടെ സുഹൃത്ത് കഥാപാത്രമായിരുന്നു. അതിനുശേഷവും ക്യാരക്ടര്‍ റോളുകള്‍ ചെയ്യാം എന്ന ചിന്തയായിരുന്നു. ഉടന്‍ നടനാകണം എന്നൊരു ആഗ്രഹവുമുണ്ടായിരുന്നില്ല. എന്നാല്‍ ടു സ്റ്റേറ്റ്സ് പോലെ നല്ലൊരു അവസരം മുന്നില്‍ വന്നപ്പോള്‍ നോ പറയാന്‍ തോന്നിയില്ല.

തീവണ്ടിയുടെ റിലീസിന്‍റെ സമയത്ത് തന്നെ ഇതിന്‍റെ ചിത്രീകരണം തുടങ്ങിയിരുന്നു. പക്ഷേ അതിനിടയ്ക്ക് എനിക്ക് കാലിന് ചെറിയൊരു അപകടം പറ്റി, കുറച്ചു നാള്‍ കിടപ്പായി. അങ്ങനെ ഒരു വര്‍ഷത്തോളം ബ്രേക്ക് വന്നു. ടു സ്റ്റേറ്റ്സിന്‍റെ ചിത്രീകരണവും നീണ്ടു. അതിനിടയ്ക്ക് വേറെ ഒന്ന് രണ്ട് പ്രോജക്ട്സ് വന്നെങ്കിലും കാലിന്‍റെ പ്രശ്നം കാരണം അതൊന്നും സ്വീകരിക്കാനായില്ല.

രണ്ടുപേരും കൊച്ചിക്കാരാണ്, മുമ്പ് പരിചയമുണ്ടായിരുന്നോ?

ശരണ്യ: ഞാന്‍ മനുവിനെ ആദ്യമായി കാണുന്നത് 2 സ്റ്റേറ്റ്സിന്റെ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. തീവണ്ടിയില്‍ കണ്ടിട്ടുണ്ടെങ്കിലും എനിക്കത് ഓര്‍മയുണ്ടായിരുന്നില്ല. പരിചയപ്പെട്ട് തീവണ്ടിയിലെ കഥാപാത്രം പറഞ്ഞപ്പോള്‍ മനസ്സിലായി. തൃപ്പുണ്ണിത്തുറയാണ് എന്റെ സ്വദേശം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ജനിച്ചത്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം ഉത്തരേന്ത്യയിലായിരുന്നു.

മനു: ആലുവ സ്വദേശിയാണ് ഞാന്‍. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തോളം ജോലിചെയ്തിരുന്നു. ആ ജോലിക്കിടെ സിനിമയാണ് എന്റെ ലോകം എന്ന തിരിച്ചറിവില്‍ ജോലിയുപേക്ഷിച്ചു ഫെല്ലിനിയുമായുള്ള സൗഹൃദം തന്നെയാണ് തീവണ്ടിയിലേക്ക് എത്തിക്കുന്നത്. എനിക്ക് ശരണ്യയെ മറഡോണയിലെ നായിക എന്ന രീതിയില്‍ അറിയാമായിരുന്നു. എന്നാല്‍ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. 2 സ്റ്റേറ്റ്സിന്റെ കഥ കേള്‍ക്കാന്‍ വന്നപ്പോഴാണ് പരിചയപ്പെടുന്നത്.

Content Highlights : Manu Pillai And saranya Interview On New Movie Two States

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented