ത​ഗ് ലൈഫ് സുൽത്താനെന്നല്ല, മഹാരാജാവെന്ന് പറഞ്ഞാലും സന്തോഷം... ഈ പിള്ളേരൊക്കെ മിടുക്കന്മാരാ


ശ്രീലക്ഷ്മി മേനോൻ

ഈ ട്രോളിന് ഉപയോ​ഗിച്ചിരിക്കുന്നതെല്ലാം പത്തിരുപത് വർഷം മുൻപുള്ള സിനിമകളാണ്. അന്നത്തെ ആൾക്കാർ ഇതത്ര ആസ്വദിച്ചോ എന്നറിയില്ല. അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത മിടുക്കന്മാരായ കുട്ടികളാണ് ഇപ്പോഴത് ആസ്വദിക്കുകയും ഭം​ഗിയായി എഡിറ്റ് ചെയ്യുകയും വൈറലാക്കുകയും ചെയ്യുന്നത്

-

സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ഒരു സുൽത്താനാണ്. ത​ഗ് ലൈഫുകളുടെ സുൽത്താൻ. കോഴിക്കോടൻ ഭാഷ പറഞ്ഞ് മലയാള സിനിമയിലെത്തി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാക്ഷാൽ മാമുക്കോയയെ ആണ് ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാർ സുൽത്താനാക്കി അവ​രോധിച്ചത്. മാമുക്കോയയുടെ ഹിറ്റ് ഡയലോ​ഗുകൾ കോർത്തിണക്കിയുള്ള ത​ഗ് ലൈഫ് വീഡിയോകളാണ് വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന മലയാളികളെ ചിരിപ്പിക്കുന്നത്. ഈ വീഡിയോകളൊക്കെ കണ്ടിരുന്നോ ഇക്കാ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയിൽ മാമുക്കോയയുടെ മറുപടി ഇങ്ങനെ.

"പിന്നേ വെറുതെ വീട്ടിൽ ഇരിക്കല്ലേ ഇതൊക്കെ കാണണതാണ് പ്രധാന പണി. ആൾക്കാർ ഇതിനെക്കുറിച്ച് ഓർത്ത് സന്തോഷിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമല്ലേ ..കൊറോണക്കാലത്ത് ഇത് മരുന്നായെങ്കിലും ഉപകരിക്കട്ടേയെന്നേ". ചിരിച്ചുകൊണ്ട് മാമുക്കോയ പറയുന്നു.

"മിക്ക സിനിമകളിലും നല്ല രീതിയിൽ തന്നെ കോമഡി എഴുതി വച്ചിട്ടുണ്ടായിരുന്നതോണ്ട് നമുക്ക് വലിയ പണിയില്ലായിരുന്നു. ചില സിനിമകളിൽ നമ്മുടെ വകയും കയ്യീന്ന് ഇടേണ്ടി വന്നിട്ടുണ്ട്.

ഈ ട്രോളിന് ഉപയോ​ഗിച്ചിരിക്കുന്നതെല്ലാം പത്തിരുപത് വർഷം മുൻപുള്ള സിനിമകളാണ്. അന്നത്തെ ആൾക്കാർ ഇതത്ര ആസ്വദിച്ചോ എന്നറിയില്ല. അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത മിടുക്കന്മാരായ കുട്ടികളാണ് ഇപ്പോഴത് ആസ്വദിക്കുകയും ഭം​ഗിയായി എഡിറ്റ് ചെയ്യുകയും വൈറലാക്കുകയും ചെയ്യുന്നത്, ഇത് കാണുന്നത് തന്നെ മനസിന് വലിയ സന്തോഷമുള്ള കാര്യമാണ്",... മാമുക്കോയ പറയുന്നു.

'ഇക്കാ അപ്പോൾ ഈ ​ത​ഗ് ലൈഫ് സുൽത്താനെന്ന വിളിയെക്കുറിച്ച്'??... അവര് സുൽത്താനെന്നല്ല മഹാരാജാവെന്ന് പറഞ്ഞാലും സന്തോഷേള്ളൂ ..ഞാനിതൊക്കെ ആസ്വദിക്കാണ്...​ത​ഗ് ഡയലോ​ഗോടെ 'ചിരിയുടെ സുൽത്താൻ' പറഞ്ഞു നിർത്തി

content Highlights : Mamukkoya About Thug life videos Interview Trolls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented