'അകലെ നിൽക്കുന്നവർക്ക് മാത്രമേ മമ്മൂക്ക ജാടയാണെന്ന് തോന്നൂ, കൊച്ചുകുട്ടികളുടെ മനസ്സാണ് അദ്ദേഹത്തിന്'


അനുശ്രീ മാധവൻ/ anusreemadhavan@mpp.co.in

മമ്മൂട്ടി സിനിമകളിൽ നിന്നുള്ള ദൃശ്യങ്ങൾ| Photo: Mathrubhumi Archives

മലയാളത്തിന്റെ പ്രിയനടന് ഇന്ന് പിറന്നാള്‍

മ്മൂട്ടിയെക്കുറിച്ച് ചോദിക്കുമ്പോൾ ബാബു ഷാഹിറിന്റെ ഓർമകൾ സഞ്ചരിക്കുന്നത് പഴയ മദ്രാസിലേക്കാണ്. ഈറ്റില്ലം എന്ന ചിത്രത്തിൽ ഫാസിലിന്റെ സഹായിയായി ബാബു ഷാഹിർ തന്റെ കരിയർ ആരംഭിക്കുമ്പോൾ മമ്മൂട്ടി സൂപ്പർതാരമായിട്ടില്ല. അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മമ്മൂട്ടി എന്ന ചെറുപ്പക്കാരൻ. പരാജയങ്ങളിൽ അദ്ദേഹം തളർന്നില്ല. തോൽവിയിൽനിന്ന് ലഭിച്ച പാഠങ്ങൾ കെെമുതലാക്കി അദ്ദേഹം കൂടുതൽ ശക്തനായി തിരിച്ചുവന്നു. ഇന്ന് പതിറ്റാണ്ടുകൾ നീണ്ട ജീവിതം കൊണ്ട് മമ്മൂട്ടി മലയാളത്തിലെ വടവൃക്ഷമായി വളർന്നത് താൻ ഏറെ അത്ഭുതത്തോടെയാണ് നോക്കി കണ്ടതെന്ന് പറയുകയാണ് ബാബു ഷാഹിർ.

ലാംബി സ്കൂട്ടറിലെത്തുന്ന മമ്മൂട്ടി

മമ്മൂക്കയെ ഞാൻ ആദ്യമായി കാണുന്നത് കൊച്ചിയിൽവച്ചാണ്. അദ്ദേഹം ഒരു ലാംബി സ്കൂട്ടറിലാണ് അന്ന് സഞ്ചരിച്ചിരുന്നത്. പെട്ടിക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് കാണാം. അപ്പോൾ ആളുകൾ പിറുപിറുക്കും, ദേ... ഇയാൾ മേളയിലെ നടനാണ്. പിന്നീട് ഫാസിൽ സാറിന്റെ ഈറ്റില്ലം എന്ന ചിത്രത്തിലാണ് ഞാൻ മമ്മൂക്കയ്ക്കൊപ്പം ആദ്യമായി ജോലി ചെയ്യുന്നത്. 1982-ലായിരുന്നു സിനിമയുടെ ചിത്രീകരണം, 1983-ൽ റിലീസായി. എന്റെ ആദ്യചിത്രമായിരുന്നു അത്. മമ്മൂക്കയുടെ അഞ്ചാമത്തെ ചിത്രമായിരുന്നുവെന്ന് തോന്നുന്നു. കലാരഞ്ജിനിയുടെ സഹോദരന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു പാൽക്കാരന്റെ വേഷം. അന്ന് മമ്മൂക്ക സ്റ്റാറായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ശിവലോകം എന്ന ഒരു ബം​ഗ്ലാവിലായിരുന്നു ഞങ്ങൾ എല്ലാവരും താമസിച്ചിരുന്നത്. ഒരു മുറിയുടെ മൂലയിൽ സാധനങ്ങളെല്ലാം അടുക്കി വച്ച് മമ്മൂക്ക വാക്ക്മാനിൽ പാട്ട് കേട്ടുകൊണ്ടു കിടക്കുന്ന ആ രം​ഗം എനിക്കിപ്പോഴും ഓർമയുണ്ട്.

പിന്നീട് പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹം അപ്പോഴേക്കും വലിയ സ്റ്റാറായിരുന്നു. എനിക്കിപ്പോഴും ഓർമയുണ്ട്. ആ ഓണത്തിന് മമ്മൂക്കയുടെ അഞ്ച് പടങ്ങളാണ് റിലീസായത്. മമ്മൂക്കയെ എതിർക്കാൻ മമ്മൂക്ക മാത്രം എന്ന അവസ്ഥയായിരുന്നു അത്. അതിൽ ഞങ്ങളുടെ പൂവിന് പുതിയ പൂന്തെന്നൽ പരാജയപ്പെട്ടു. ജോഷിയുടെ ന്യൂഡൽഹി ഇറങ്ങിയതോടെ മമ്മൂക്കയുടെ ജെെത്രയാത്ര ആരംഭിച്ചു. പിന്നീട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്, ഫാസിൽ സാർ തമിഴിൽ സംവിധാനം ചെയ്ത കിളിപ്പേച്ച് കേട്ക്കവാ, ഹരികൃഷ്ണൻസ്, കെെയ്യെത്തും ദൂരത്ത്, സിദ്ദീഖിന്റെ ക്രോണിക് ബാച്ചിച്ചർ എന്ന ചിത്രങ്ങളിലും മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്തു.

മമ്മൂട്ടിയ്ക്ക് തലക്കനമോ? ഇല്ലേയില്ല...

മമ്മൂക്ക മനസ്സിൽ ഒന്നും കൊണ്ടു നടക്കുകയില്ല. എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കിൽ അപ്പോൾ തന്നെ മുഖത്ത് നോക്കി പറയും. അകലെ നിൽക്കുന്നവർക്ക് മാത്രമേ മമ്മൂക്ക ജാടയാണെന്ന് തോന്നൂ. എന്നാൽ അദ്ദേഹവുമായി അടുപ്പമുള്ള ഒരാളുപോലും അങ്ങനെ പറയുകയില്ല. കൊച്ചുകുട്ടികളുടെ മനസ്സാണ്. ഒരിക്കൽ ഫാസിൽ സാർ നിർമിച്ച, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നമ്പർ വൺ സ്നേഹതീരം ബാം​ഗ്ലൂർ നോർത്ത് എന്ന ചിത്രത്തിനിടെ മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ഞാൻ പിണങ്ങി മാറിനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂക്ക വന്ന് എന്താടാ മാറി നിൽക്കുന്നേ, ഇങ്ങോട്ട് വാടാ.. എന്ന് സ്നേഹത്തോടെ വിളിച്ച് അനുനയിപ്പിച്ചു. അതോടെ പിണക്കം തീർന്നു. അതുപോലെ ചെന്നെെയിൽ ഷൂട്ടിങ് ഉണ്ടെങ്കിൽ മമ്മൂക്ക വീട്ടിൽനിന്ന് എല്ലാവർക്കും ഭക്ഷണം കൊണ്ടുവരും. വറുത്തതും പൊരിച്ചതുമൊന്നുമായിരിക്കില്ല. ചെറുപയർ മുളപ്പിച്ചത്, വാഴക്കൂമ്പ് തോരൻ എന്നിങ്ങനെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങളായിരിക്കും അത്.

ആ​ സൗന്ദര്യത്തിന് പിന്നിൽ

കഠിനാധ്വാനവും അർപ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളർത്തിയത്. അല്ലാതെ മറ്റൊന്നുമല്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിലേക്ക് അദ്ദേഹം വളർന്നത്. സ്വന്തം ശരീരത്തെ നിധിപോലെ അദ്ദേഹം കാത്തു സൂക്ഷിച്ചു. വലിച്ചുവാരി തിന്നുകയില്ല. കൃത്യമായി വ്യായാമം ചെയ്യും. ചിട്ടയായ ജീവിത രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം അഞ്ച് നേരത്തെ നമസ്കാരം മുടക്കുകയില്ല. അദ്ദേഹത്തിന്റെ കൂടപ്പിറപ്പുപോലെയാണ് മുസല്ല. വെള്ളിയാഴ്ച ദിവസങ്ങളിൽ അദ്ദേഹം പള്ളിയിലേക്ക് പോയിരിക്കും. കൃത്യമായി നോമ്പു നോൽക്കും അതൊന്നും മുടക്കുകയില്ല. ഇതെല്ലാം കൊണ്ടായിരിക്കും മമ്മൂക്ക ഇപ്പോഴും നല്ല ചെറുപ്പമായി ഇരിക്കുന്നത്.

Content Highlights: Mammootty Birthday movies life, Babu Shahir about actor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented