ഇവരുടെ ആശംസകള്‍ ഇല്ലാതെ ലാലേട്ടന്റെ പിറന്നാളാഘോഷം എങ്ങനെ പൂര്‍ത്തിയാകും...

ആശംസകള്‍ നേര്‍ന്നവരുടെ കൂട്ടത്തില്‍ കേരളത്തിന് പുറത്ത് നിന്നുള്ള ഒരു സിനിമാ സംവിധായകനും ഉണ്ടായിരുന്നു. തിരക്കുകള്‍ക്കിടയിലും മറക്കാതെ ആശംസകളുമായെത്തിയ ആ കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആരാണെന്നല്ലേ... സാക്ഷാല്‍ എസ്.എസ്. രാജമൗലി.

കുഞ്ചാക്കോ ബോബനും ജയസൂര്യയും ചേര്‍ന്ന് ഒരു വെല്‍ഫിയിലൂടെയാണ് ലാലേട്ടന് ആശംസകള്‍ നേര്‍ന്നത്. കൂടാതെ തന്റെ സ്വന്തം പേജിലും ചാക്കോച്ചന്‍ ലാലേട്ടന് ആശംസകള്‍ നേര്‍ന്നു.

മുതിര്‍ന്ന താരങ്ങളോടൊപ്പം ന്യൂജെന്‍ പിള്ളേരും അവരുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ലാലേട്ടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.