മായിൻകുട്ടിയേക്കാൾ വലിയ പിരിവ് ജഗദീഷിനുവേണ്ടി നടത്തിയിട്ടുണ്ട്


ചിത്രത്തിലെ നായിക മാലു കോളേജില്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കുന്നതിനായി മായിന്‍കുട്ടി കോളേജില്‍ പിരിവു നടത്തുന്ന രംഗം എന്നെ കോളേജ് കാലത്തെ ഓര്‍മകളിലേക്കാണ് കൊണ്ടുപോകുന്നത്.

ഗദീഷല്ല ഗോഡ്ഫാദറിലെ നായകൻ. എന്നാൽ, മുകേഷിന്റെ രാമഭദ്രനേക്കാൾ, എൻ.എൻ. പിള്ളയുടെ അഞ്ഞൂറാനേക്കാൾ ഒരുപക്ഷേ, പ്രേക്ഷക മനസ്സിൽ നിൽക്കുക ജഗദീഷ് അവതരിപ്പിച്ച മായിൻകുട്ടിയായിരിക്കും. ജഗദീഷിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷം എന്നു വേണമെങ്കിൽ മായിൻകുട്ടിയെ വിശേഷിപ്പിക്കാം. ജഗദീഷ് ഇന്ന് ഒരുപാട് മാറി. ഒരുപാട് കഥാപാത്രങ്ങളുടെ വേഷങ്ങളാടുകയും ചെയ്തു. എന്നിട്ടും കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും മായിൻകുട്ടിയുടെ മാനറിസങ്ങളും അതിന്റെ ഹാങ്ഓവറും ജഗദീഷിനെ വിട്ടുപോയിട്ടില്ല.

മായിന്‍കുട്ടിയും രാമഭദ്രനും എല്ലാ കാമ്പസിലും ഉണ്ട്-ജഗദീഷ്

"ചിത്രത്തിലെ നായിക മാലു കോളേജില്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കുന്നതിനായി മായിന്‍കുട്ടി കോളേജില്‍ പിരിവു നടത്തുന്ന രംഗം എന്നെ കോളേജ് ഓര്‍മകളിലേക്കാണ് കൊണ്ടുപോകുന്നത്.

തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ എംകോമിന് പഠിക്കുന്ന സമയത്ത് ബി.എ ഇംഗ്ലീഷ്, ബി.എ എക്ണോമിക്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരു ടൂര്‍ സംഘടിപ്പിച്ചിരുന്നു. ടൂറിന് അവര്‍ക്ക് എന്നെക്കൂടി കൊണ്ടുപോകണം എന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ കയ്യില്‍ പണം ഇല്ലായിരുന്നു. വീട്ടിലാണെങ്കില്‍ ചോദിച്ചാല്‍ തരില്ലായിരുന്നു. എന്നെ കൊണ്ടുപോകാനുള്ള പണം ഒപ്പിച്ചത് കോളേജില്‍ പിരിവ് നടത്തിയിട്ടായിരുന്നു.

എനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗം മായിന്‍കുട്ടിയെ രാമഭദ്രന്റെ ചേട്ടന്‍മാര്‍ അന്വേഷിച്ചുവരുമ്പോള്‍ ഒളിച്ചിരുന്ന മായിന്‍കുട്ടി അള്ളോ എന്ന് വിളിച്ചോടുന്ന രംഗമാണ്.

മായിന്‍കുട്ടിയെ അവതരിപ്പിക്കുക എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു. മായിന്‍കുട്ടി നിഷ്‌കളങ്കനാണ് അയാള്‍ എല്ലാ കുഴപ്പങ്ങളിലും തലവയ്ക്കും. എല്ലാ കോളേജ് കാമ്പസുകളിലും രാമഭദ്രമാരും അവര്‍ക്ക് മായിന്‍കുട്ടിയെപ്പോലുള്ള കൂട്ടുകാരും ഉണ്ടാകും. അത് തന്നെയാണ് മായിന്‍കുട്ടി ഇന്നും ജനപ്രിയനായി തീരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented