ശ്വേത ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനാണ്?


വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കഥ വിവരിക്കുകയാണ് നടി ശ്വേത മേനോൻ തന്റെ ആത്മകഥയിൽ

തുവരെ ലോകത്തില്‍ പലര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്. നടി ശ്വേത മേനോന്റെ പരാജയപ്പെട്ട ഒരു ആത്മഹത്യാശ്രമത്തിന്റെ കഥ. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍, ഗുരുജി ഗുല്‍സാഹിബ് എന്നിവര്‍ക്കൊഴികെ മറ്റാരും അറിയാത്ത ഈ കഥ ശ്വേത തന്നെയാണ് 'ഗൃഹലക്ഷ്മി'യിലെ തന്റെ ആത്മകഥയില്‍ വിവരിക്കുന്നത്.

ശ്വേതയുടെ ആത്മകഥയില്‍ നിന്ന്:
പ്രശസ്ത ടി.വി താരവും മോഡലുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു', ഏപ്രില്‍ ഒന്നാം തിയതിയിലെ ആ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിചാരിച്ചത് ഫൂളാക്കാന്‍ വേണ്ടി ആരോ ചമച്ച കഥയായിരിക്കും എന്നാണ്. പിന്നെ മുംബൈയിലുള്ള സുഹൃത്തുക്കള്‍ അതു സത്യമാണെന്ന് സ്ഥിരീകരിച്ചു. ഒരു നിമിഷം എന്റെ മനസ്സിലൂടെ പല മുഖങ്ങള്‍ മിന്നി മറഞ്ഞു, മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് നഫീസ ജോസഫ്, കാമസൂത്ര മോഡല്‍ വിവേക ബാബാജി, നടിയും മോഡലുമായ കുല്‍ജീത്ത് റന്താവ, നടിമാരായ ദിവ്യഭാരതി, സില്‍ക് സ്മിത, ജിയ ഖാന്‍, കുനാല്‍ സിങ്ങ്, ശിഖ ജോഷി... എല്ലാവരും പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ആത്മഹത്യ ചെയ്തത്.

പുതിയ ലക്കം
ഗൃഹലക്ഷ്മി വാങ്ങാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക

പ്രത്യുഷയെ എനിക്ക് നേരിട്ട് പരിചയമൊന്നുമില്ല. എന്നിട്ടും അവരുടെ മരണവാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. അന്നേ ദിവസം മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീ ജേണലിസ്റ്റ് എന്നെ കാണാന്‍ വന്നു. ഫാഷന്‍, സിനിമ, മോഡലിങ്ങ് രംഗത്ത് ആത്മഹത്യകള്‍ പുതിയ സംഭവമൊന്നുമല്ല എന്നറിയാവുന്ന അവര്‍ ചോദിച്ചു, 'മാഡം എപ്പോഴെങ്കിലും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടോ?' ഒരു നിമിഷം ഞാനൊന്നു പതറി. അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കുന്നില്ലല്ലോ.

ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നു തോന്നിയ നിമിഷങ്ങള്‍ ജീവിതത്തില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ കോളത്തില്‍ തന്നെ ഞാനക്കാര്യം മുന്‍പ് എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു വട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട എന്റെ കഥ ആര്‍ക്കുമറിയില്ല. (എന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍, ഗുരുജി ഗുല്‍സാഹിബ് എന്നിവര്‍ക്കൊഴികെ)
മുംബൈയിലെ ജീവിതം എത്രകണ്ട്. ഈസിയായിരുന്നോ അതിലേറെ കുഴപ്പം പിടിച്ചതുമായിരുന്നു എനിക്ക്. ഞാന്‍ തന്നെ സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു എല്ലാം. കരിയറില്‍ നിന്ന് എന്റെ ശ്രദ്ധ പലപ്പോഴും വ്യതിചലിച്ചു. പ്രണയങ്ങള്‍ക്ക് പിറകെ പാഞ്ഞ് ഞാനെന്റെ നല്ല സമയം തുലച്ചു. ബോബി ഭോസ്‌ലെയെ കല്യാണം കഴിക്കുമ്പോള്‍ കരിയറല്ല, നല്ല കുടുംബജീവിതമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. ആ വിശ്വാസം തെറ്റാണെന്ന് പിന്നീട് ബോധ്യമായി. ആഗ്രഹിച്ച കുടുംബജീവിതം ഉണ്ടായില്ലെന്നു മാത്രമല്ല, എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. എന്നെയാര്‍ക്കും ഇഷ്ടമല്ലാതായി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു, 'എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം.' ആത്മഹത്യയായിരുന്നു ഞാനതിനു കണ്ടെത്തിയ വഴി.

ലോഖണ്ട് വാലയിലെ അടച്ചിട്ട മുറിയുടെ ഏകാന്തതയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പറ്റിയ സാഹചര്യം. എങ്ങനെയാകണം മരണം? ഒരു രാത്രി മുഴുവന്‍ ചിന്തിച്ചു. ഞരമ്പു മുറിച്ച് രക്തം വാര്‍ന്നു മരിക്കാം എന്നായിരുന്നു ആദ്യ ചിന്ത. പിന്നെ തോന്നി അങ്ങനെയാകുമ്പോള്‍ ഇഞ്ചിഞ്ചായിട്ടാണ് ജീവന്‍ പോകുക. അധികം വേദനയറിയരുത്. ഒറ്റസെക്കന്റില്‍ തീരണം. തൂങ്ങിമരിക്കുന്നതാണ് നല്ലത്.

പിറ്റേന്ന് രാവിലെ എണീറ്റു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം തൊട്ട് എന്റെ ചിന്തകള്‍ സ്വാര്‍ഥമായിരുന്നു. പിന്നെ മനസ്സില്‍ അമ്മയില്ല, അച്ഛനില്ല, ദൈവമില്ല... ആകെയുള്ളത് വഞ്ചിച്ചയാളോടുള്ള പ്രതികാരം മാത്രം. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ട്. തൂങ്ങിമരണത്തിന്റെ രീതിയൊക്കെ അറിയാം. കസേരയില്‍ കയറി കുരുക്കിട്ട് ചാടി. ഒന്നു പിടഞ്ഞു. പക്ഷേ, കുരുക്കഴിഞ്ഞ് ഞാന്‍ താഴെ വീണു. ലക്ഷ്യം പിഴച്ചെങ്കിലും ആ തൂങ്ങിയാടലിന്റെ കിതപ്പുമാറാന്‍ ഏറെ സമയമെടുത്തു. ജീവന്‍ തിരിച്ചു കിട്ടിയെന്നുറപ്പായപ്പോഴാണ്, ചെയ്തത് തെറ്റായിപ്പോയെന്ന തോന്നലുണ്ടാകുന്നത്. മനസ്സുകൊണ്ട് അച്ഛനോടും അമ്മയോടും സോറി പറഞ്ഞ് കുറേ കരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകൊണ്ടാകാം ഞാന്‍ രക്ഷപ്പെട്ടത്.

അതിനു ശേഷവും മുംബൈ ഫാഷന്‍, സിനിമാരംഗത്ത് ആത്മഹത്യകള്‍ പലതും നടന്നു. ഓരോ സംഭവവും എന്റെ ഉള്ളുലച്ചു കൊണ്ടു കടന്നുപോയി. മിക്കതും പ്രണയത്തിന്റെ പേരിലുള്ള ജീവനൊടുക്കലുകള്‍. ഇതില്‍ ഒടുവിലത്തെ കണ്ണിയായി പ്രത്യുഷയും.

(ആത്മകഥയുടെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം)

ഏകോപനം: മധു കെ. മേനോന്‍Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented