സത്യൻ മുതൽ ദിലീപ് വരെ; മാധവന്റെ എഡിറ്റിങ്ങിൽ വെള്ളിത്തിരയിലെത്തിയത് മുന്നൂറോളം ചിത്രങ്ങൾ


എ.എസ്. സന്ദീപ്ദാസ്

മൂന്നുമാസംവരെയെടുക്കും അന്നത്തെ എഡിറ്റിങ് ജോലിക്ക്. 60,000 അടി ഫിലിം റോളുകൾ ഷൂട്ടുചെയ്തശേഷം എഡിറ്റിങ്ങിൽ 15,000 അടിവരെയായി ചുരുക്കുന്നതുതന്നെ വലിയ അധ്വാനം.

പഴയകാലത്ത് എഡിറ്റിങ് നടത്താൻ ഉപയോഗിച്ചിരുന്ന 'സ്‌പ്ലൈസർ' മെഷീന്റെ പ്രവർത്തനരീതി വിശദീകരിക്കുന്ന ഇ.എം. മാധവൻ, ഇ.എം. മാധവന്റെ പേര് ടൈറ്റിൽ കാർഡുകളിൽ | ഫോട്ടോ: മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്

സിനിമയുടെ ഡിജിറ്റൽ കാലത്തിനുമുമ്പ് മൂന്നുപതിറ്റാണ്ടോളം ഫിലിംറോളുകൾ വെട്ടിയൊതുക്കി സുന്ദരമാക്കി പ്രേക്ഷകർക്കുമുന്നിലെത്തിച്ചയാളാണ് കൂറ്റനാട്ടുകാരനായ ഇ.എം. മാധവൻ. സത്യൻ, പ്രേംനസീർ, ജയൻ തുടങ്ങിയവർ മുതൽ മമ്മൂട്ടിയും മോഹൻലാലും ദിലീപുംവരെയുള്ള നടൻമാരുടെ സിനിമകൾവരെ മാധവന്റെ എഡിറ്റിങ്ങിലൂടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.

മുന്നൂറോളം സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് എഡിറ്ററായും മുപ്പത് സിനിമകളിൽ സ്വതന്ത്ര എഡിറ്ററായും മലയാളസിനിമാലോകത്ത് പ്രവർത്തിച്ചു. 2000 മുതൽ സജീവ സിനിമാപ്രവർത്തനം നിർത്തി കൂറ്റനാട്-തൃത്താല റോഡിലെ വസതിയിൽ വിശ്രമജീവിതം നയിക്കയാണ് ഈ എഴുപത്തിയേഴുകാരൻ.സിനിമാസ്വപ്‌നവുമായി മദിരാശിയിൽ

തൃത്താല ഹൈസ്‌കൂളിൽ പത്താംക്ലാസ് പഠനം പൂർത്തിയായ ശേഷമാണ് മാധവനിൽ സിനിമ ഒരു സ്വപ്‌നമായി മാറിയത്. 1968-ൽ ഇരുപത്തിമൂന്നാം വയസ്സിൽ മദിരാശിയിലെത്തി. മൂത്ത ജ്യേഷ്ഠനും അന്നത്തെ പ്രശസ്ത എഡിറ്ററായ കെ. ശങ്കുണ്ണിയും തമ്മിലുള്ള പരിചയമായിരുന്നു ഏകബലം. ആ പരിചയത്തിന്റെ പേരിൽ ജ്യേഷ്ഠൻ പറഞ്ഞതനുസരിച്ച് മദ്രാസിലെ വാസുസ്റ്റുഡിയോയിൽ ഇരുവരും കണ്ടുമുട്ടി. ആഗ്രഹമറിയിച്ചപ്പോൾ പിറ്റേന്നുമുതൽ വരാൻ ആവശ്യപ്പെട്ടു.

പി. ഭാസ്‌കരന്റെ സംവിധാനത്തിൽ ‘കാട്ടുകുരങ്ങ്’ എന്ന സിനിമയായിരുന്നു അക്കാലത്ത് കെ. ശങ്കുണ്ണി, കെ. നാരായണൻ എന്നിവർചേർന്ന് എഡിറ്റിങ് നടത്തിയിരുന്നത്.

വേതനമില്ലാത്ത ജോലിക്കാലം

മലയാളസിനിമ കുറഞ്ഞബജറ്റിൽ നിർമിച്ചിരുന്ന കാലഘട്ടമായിരുന്നു എഴുപതുകളും എൺപതുകളും. സിനിമ പഠിക്കാനെത്തുന്നവർ അപ്രന്റിസുകളായാണ് ജോലിക്കെത്തുക. താമസം, ഭക്ഷണം എന്നിവയൊക്കെ സ്വന്തംചെലവിൽ വേണം. സിനിമാപഠനത്തിനായി എന്ത് ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറായിരുന്നു അക്കാലത്തുള്ളവർ.

ശങ്കുണ്ണിയേട്ടനുമായുള്ള അടുപ്പംമൂലം ഇടയ്ക്കൊക്കെ ഭക്ഷണം സൗജന്യമായി ലഭിച്ചിരുന്നുവെന്ന് ഇ.എം. മാധവൻ ഓർക്കുന്നു. 1969 ജനുവരിയിൽ ‘മൂലധനം’ എന്ന സിനിമയോടെയാണ് എഡിറ്റിങ് ജീവിതത്തിന്റെ തുടക്കം. വാസു സ്റ്റുഡിയോയിൽ മൂലധനം സിനിമയുടെയും ഉച്ചയ്ക്കുശേഷം ജെമിനി സ്റ്റുഡിയോയിൽ 'കള്ളിച്ചെല്ലമ്മ' എന്ന സിനിമയുടെയും ജോലി ഒരേസമയമാണ് ചെയ്തിരുന്നതെന്ന് മാധവൻ ഓർക്കുന്നു.

1970-ൽ പുറത്തിറങ്ങിയ കെ.പി. കൊട്ടാരക്കരയുടെ 'രക്തപുഷ്പം' എന്ന സിനിമ മുതലാണ് കെ. ശങ്കുണ്ണിയുടെ അസിസ്റ്റന്റായത്. പിന്നീട് മുന്നൂറിലധികം സിനിമകളിൽ ശങ്കുണ്ണിക്കൊപ്പംനിന്നു. പി. ഭാസ്‌കരൻ, ശശികുമാർ, എ.ബി. രാജ്, എം. കൃഷ്ണൻനായർ, ശ്രീകുമാരൻതമ്പി, ലിസബേബി, ഉദ്യോഗസ്ഥ വേണു, ജേസി, ജോഷി, പ്രിയദർശൻ, കൊച്ചിൻഹനീഫ, ഡെന്നീസ് ജോസഫ്, തമ്പി കണ്ണന്താനം, ടി.എസ്. സുരേഷ്ബാബു, സി.പി. ജോമോൻ, റോയ് പി.തോമസ്, താഹ തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.

ഫിലിം വെട്ടിയൊട്ടിച്ച എഡിറ്റിങ്

മൂന്നുമാസംവരെയെടുക്കും അന്നത്തെ എഡിറ്റിങ് ജോലിക്ക്. 60,000 അടി ഫിലിം റോളുകൾ ഷൂട്ടുചെയ്തശേഷം എഡിറ്റിങ്ങിൽ 15,000 അടിവരെയായി ചുരുക്കുന്നതുതന്നെ വലിയ അധ്വാനം. റിലീസ് തീയതിക്കുള്ളിൽ ജോലിതീർക്കാൻ രാത്രിമുഴുവൻ ജോലിയെടുക്കണം. രാവിലെ കുളിക്കാനും ഭക്ഷണംകഴിക്കാനുമാണ് മുറിയിലെത്തുക.

ലാബിൽനിന്ന്‌ നെഗറ്റീവ് ഫിലിം പോസിറ്റീവാക്കിയാണ് എഡിറ്റിങ് സ്റ്റുഡിയോയിലെത്തുക. പിന്നീട് ഇവ ആവശ്യമുള്ളഭാഗങ്ങൾമാത്രം നോക്കി വെട്ടിയെടുത്ത് പ്രത്യേക യന്ത്രംവെച്ച് ഒട്ടിച്ചെടുക്കും. അക്കാലത്ത് ഫിലിം കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചിരുന്ന 'സ്‌പ്ലൈസർ' മെഷീൻ ഇദ്ദേഹം ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

1986-ൽ ഒ.എസ്. ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കട്ടുറുമ്പിനും കാതുകുത്ത്' സിനിമയോടെയാണ് മാധവൻ സ്വതന്ത്ര ചിത്രസംയോജകനായത്. തുടർന്ന്, മോഹൻലാലിന്റെ ‘നാടോടി’യടക്കം ഇരുപത്തിയഞ്ചോളം സിനിമകളുടെ എഡിറ്ററായി. 2000-ത്തിൽ പുറത്തിറങ്ങിയ ‘തെക്കേക്കര സൂപ്പർഫാസ്റ്റ്’ എന്ന സിനിമയോടെ സജീവ സിനിമാജീവിതത്തിൽനിന്ന്‌ മാധവൻ മാറിനിന്നു.

1945-ൽ തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് വീട്ടിൽ പങ്കുണ്ണിനായരുടെയും കല്യാണിക്കുട്ടിയുടെയും മകനായാണ് മാധവൻ ജനിച്ചത്. പ്രസന്നയാണ് ഭാര്യ. മക്കൾ: പ്രമോദ്, പ്രബിത, പ്രജിത. മരുമക്കൾ: വിക്രം, ഗോപാൽ.

Content Highlights: malayalam movie editor em madhavna's life, em madhavan's film career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented