ലാലേട്ടനോട് തിരിച്ച് ഡയലോഗ് പറയാനോ, ഡാ എന്നൊക്കെ വിളിക്കാനോ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല-ലുക്ക്മാന്‍


ആറാട്ടില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് യുവേര്‍സ് ട്രൂലിയില്‍ ലുക്ക്മാന്‍

ലുക്ക്മാൻ | ഫോട്ടോ: മാതൃഭൂമി

ലയാള സിനിമയിലെ വളര്‍ന്ന് വരുന്ന നടനാണ് ലുക്ക്മാന്‍. തന്നെ ഏല്‍പ്പിക്കുന്ന ഏത് കഥാപാത്രത്തെയും കയ്യടക്കത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചുരുക്കം നടന്‍മാരില്‍ ഒരാള്‍. ചെറിയ റോളുകളില്‍ നിന്ന് ലീഡ് റോള്‍ വരെ എത്തി നിൽക്കുന്നു ലുക്ക്മാന്റെ കരിയർ. മോഹൻലാലിനൊപ്പം പ്രവർത്തിച്ച അനുഭവം മാതൃഭൂമി ഡോട്ട് കോമിന്റെ യുവേഴ്സ് ട്രൂലിയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ആറാട്ടിലായിരുന്നു മോഹൻലാലിനൊപ്പം ലുക്ക്മാൻ എത്തിയത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. ലാലേട്ടനെ വിറപ്പിച്ച് നിര്‍ത്തുന്ന കഥാപാത്രമായിരുന്നു ആറാട്ടിലെന്ന് ലുക്ക്മാൻ പറഞ്ഞു. ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു. പേടിയായിരുന്നു അങ്ങനെ സംസാരിക്കാന്‍. ലാലേട്ടനോട് ചോദിച്ചപ്പോള്‍ സാരമില്ല മോനെ സിനിമയല്ലേ എന്ന് പറഞ്ഞു.



"പുള്ളി ഓക്കേ ആയിരുന്നു...അടിപൊളിയാണ് ലാലേട്ടന്‍. ലാലേട്ടനെപ്പോലെയുള്ള മുതിര്‍ന്ന നടന്‍മാരുടെ കൂടെ ഉള്ള ഭിനയത്തില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ ഉണ്ട്." ലുക്ക്മാന്റെ വാക്കുകള്‍.

ഇത്രയും വര്‍ഷമായിട്ടും ലാലേട്ടനും മമ്മൂക്കയും ഒക്കെ സിനിമയോട് കാണിക്കുന്ന സീരിയസ്‌നസ്സ് ഉണ്ട് അത് കാണുമ്പോൾ അവരുടെ കൂടെ ഉള്ള നമ്മളും അത്‌പോലെ ആകും. കുറച്ച് കൂടെ എളുപ്പമാകും ഫ്രെയിമുകളെന്നും താരം കൂട്ടിച്ചേർത്തു.

Content Highlights: malayalam actor lukkman says about his experience in Aaratt movie with lalettan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented